60 വയസ്സിനു ശേഷം സാമ്പത്തിക സുരക്ഷ അത്യാവശ്യമാണ്. മുതിർന്ന പൗരൻമാർക്ക് സുരക്ഷിതമായി സമ്പാദിക്കാവുന്ന മികച്ച സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഇത് പോസ്റ്റ് ഓഫീസ് സ്കീമായതിനാൽ നിക്ഷേപകർക്ക് കൂടുതൽ താത്പര്യം വർദ്ധിക്കും. നിലവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കുറഞ്ഞ സാഹചര്യങ്ങൾ നിലനിൽക്കെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം കൂടുതൽ ആളുകൾക്ക് ആശ്വാസം നൽകുന്നു. പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം വാഗ്ദാനം ചെയ്യുന്നത്.
60 വയസും അതിനുമുകളിലും പ്രായമുള്ള ഇന്ത്യൻ പൗരൻമാർക്ക് മാത്രമേ ഈ സ്കീമിൽ അപേക്ഷിക്കാൻ സാധിക്കുള്ളൂ. എന്നാൽ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിആർഎസ് എടുത്ത 55 വയസു കഴിഞ്ഞവര്‍ക്കും പ്രതിരോധ സേനകളില്‍ നിന്ന് വിരമിക്കുന്ന 50 വയസുളഅളവർക്ക് ഈ സ്കീമിൽ നിക്ഷേപിക്കാൻ സാധിക്കും. ജോലിയിൽ നിന്നും വിരമിച്ച ശേഷം റിട്ടയർമെൻ്റ് ജീവിതം സമാധാനത്തോടെ ഇരിക്കാൻ ഈ സമ്പാദ്യ പദ്ധതി ഒരു ഉചിതമായ തീരുമാനമായിരിക്കും.
നിക്ഷേപ തുക
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപകന് ഏറ്റവും കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് അക്കൗണ്ട് ആരംഭിക്കാം. എന്നാൽ പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാൻ അനുമതിയുണ്ട്. ഇത് ഒറ്റത്തവണയായിട്ടാണ് നിക്ഷേപിക്കുന്നത്. നിങ്ങൾ ഒരു ലക്ഷത്തിൽ താഴെ ഇൻവെസ്റ്റ് ചെയ്യുകയാണെങ്കിൽ അത് പണമായി നിക്ഷേപിക്കാം. നിക്ഷേപം ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അത് ചെക്ക് രൂപത്തിൽ നിക്ഷേപിക്കേണ്ടി വരും.

നിക്ഷേപ കാലാവധി
5 വർഷത്തേക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കുന്നത്. ഈ കാലാവധിയിൽ നിക്ഷേപം വളരുന്നു. പ്രതിമാസം പലിശ തുകയും ചേരുന്നു. കാലാവധിക്കു മുന്നേ ആവശ്യമെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധിക്കും. ഒരു വർഷത്തിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്താൽ മുഴുവൻ പലിശയും തിരികെ നൽകേണ്ടിവരും. ഒരു വർഷത്തിന് ശേഷം രണ്ട് വർഷത്തിന് മുമ്പ് ക്ലോസ് ചെയ്താൽ 1.5 ശതമാനം പിഴ ചുമത്തും. രണ്ട് വർഷത്തിന് ശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ നിക്ഷേപത്തിൽ നിന്ന് 1 ശതമാനം പിഴ ഈടാക്കും.
പലിശ നിരക്ക്
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നിലവിൽ 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് താരതമ്യേന ഉയർന്ന പലിശ നിരക്കാണ്.
അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകൾ
- അടുത്തുള്ള പോസ്റ്റ് ഓഫീസ് അല്ലെങ്കിൽ അംഗീകൃത ബാങ്കിലോ നേരിട്ടെത്തി അക്കൗണ്ട് തുറക്കാം.
- SCSS അക്കൗണ്ട് തുറക്കുന്നതിന് ഫോം A പൂരിപ്പിക്കുക.
- പേര്, ജനനത്തീയതി, വിലാസം, നിക്ഷേപ തുക, നോമിനി വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ നൽകുക.
- ആധാർ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, വിരമിക്കലിൻ്റെ തെളിവ് തുടങ്ങിയ ആവശ്യമായ രേഖകൾ സമർപ്പിക്കുക.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications