റിട്ടയർമെന്റിന് ശേഷവും പ്രതിമാസ വരുമാനം ലഭിക്കാൻ ആഗ്രഹിക്കുന്നവരാണ് നിലവിൽ കൂടുതൽ ആളുകളും. അതുവഴി തുടർന്നും സാമ്പത്തിക സ്വതന്ത്ര്യം ആസ്വദിക്കാൻ അവർ താൽപര്യം കാണിക്കുന്നു. ആ വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇതിൽ തന്നെ, ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും ലഭിക്കുന്ന പദ്ധതികളിൽ നിക്ഷേപം നടത്തുകയാണ് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പ്രധാന മാർഗം. ചെറിയ നിക്ഷേപങ്ങളിലൂടെ പ്രതിമാസ വരുമാനം നേടാൻ കഴിയും. ഇത്തരത്തിലുള്ള പല നിക്ഷേപങ്ങളിലും ആദായ നികുതി ഇളവുകളും ലഭ്യമാണ്. അത്തരം 5 പ്രതിമാസ പെൻഷൻ പദ്ധതികളെക്കുറിച്ചാണ് ഈ ലേഖനത്തിൽ പരാമർശിക്കുന്നത്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: പോസ്റ്റ് ഓഫീസ് വഴി മുതിർന്ന പൗരന്മാർക്ക് അവരുടെ തന്നെ നിക്ഷേപത്തിൽ നിന്ന് വരുമാനം ഉറപ്പാക്കുന്ന പദ്ധതിയാണ് ഇത്. പ്രതിവർഷം 8.20 ശതമാനം പലിശ നിരക്കാണ് നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരാൾക്ക് 1000 രൂപയുടെ ഗുണിതങ്ങളിൽ ഒറ്റത്തവണ മിനിമം നിക്ഷേപം നടത്താം. ഇത്തരത്തിൽ 30 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപ പരിധി. ഒരാൾക്ക് അഞ്ച് വർഷത്തേക്ക് പലിശയിനത്തിൽ വരുമാനം ലഭിക്കും.

സ്‌കീമിലെ ലോക്ക്-ഇൻ കാലയളവ് 5 വർഷമാണ്, നിക്ഷേപങ്ങൾക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതി ഇളവിന് അർഹതയുണ്ട്.
അടൽ പെൻഷൻ യോജന: മുതിർന്ന പൗരന്മാരുടെ പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന പദ്ധയിയിൽ 18 നും 40 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് ചേരാം. 60 വയസിന് ശേഷം 1,000 മുതൽ 5,000 രൂപ വരെ പ്രതിമാസ വരുമാനം ഈ പദ്ധതി നൽകുന്നു. ഒരാൾക്ക് ലഭിക്കുന്ന പ്രതിമാസ വരുമാനം നിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: പോസ്റ്റ് ഓഫീസ് പ്രതിമാസ പെൻഷൻ പദ്ധതിയാണിത്, ഒരാൾ ഒറ്റത്തവണ നിക്ഷേപിക്കുകയും അഞ്ച് വർഷത്തേക്ക് പെൻഷൻ നേടുകയും ചെയ്യുന്നു. അഞ്ച് വർഷത്തിന് ശേഷം, നിക്ഷേപിച്ച തുക തിരികെ ലഭിക്കും. പദ്ധതിയിൽ നിക്ഷേപകർക്ക് 7.4 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഒരു വ്യക്തിക്ക് പരമാവധി 9 ലക്ഷം രൂപയും ദമ്പതികൾക്ക് പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം.
മ്യൂച്വൽ ഫണ്ടിലെ എസ് ഡബ്ല്യൂ പി: മ്യൂച്വൽ ഫണ്ടുകളും സിസ്റ്റമാറ്റിക് പിൻവലിക്കൽ പ്ലാൻ (SWP) വഴി പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഒരു മ്യൂച്വൽ ഫണ്ടിൽ ഒരാൾ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഫണ്ട് നിങ്ങൾക്ക് ഒരു നിശ്ചിത പ്രതിമാസ പെൻഷൻ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. അതേസമയം നിങ്ങളുടെ ഫണ്ടുകൾ മോശമായാൽ അവ കുറയാനിടയുണ്ട്. മാർക്കറ്റ് സാധ്യതകൾ അടിസ്ഥാനപ്പെടുത്തി വേണം ഇവിടെ നിക്ഷേപിക്കാൻ.
സ്ഥിര നിക്ഷേപം: പോസ്റ്റോഫീസും ബാങ്കുകളും വ്യത്യസ്ത കാലയളവുകളിൽ സ്ഥിരനിക്ഷേപം (എഫ്ഡി) വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം, മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് സാധാരണ പൗരന്മാരേക്കാൾ 25 ബേസിസ് പോയിറ് കൂടുതലാണ്. അഞ്ച് വർഷത്തെ എഫ്ഡി സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുകളും നൽകുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications