പ്രായം 60 കഴിഞ്ഞാൽ മുതിർന്ന പൗരൻമാരുടെ റിട്ടയർമെൻ്റ് ജീവിതം ആരംഭിക്കുന്നു. ഇത് നിക്ഷേപം കൂടുതൽ മികച്ച രീതിയിൽ തുടരാനുള്ള അവസരവും നൽകുന്നു. പ്രായമായവർ കൂടുതലും സ്ഥിര നിക്ഷേപം അഥവാ എഫ്ഡി നിക്ഷേപങ്ങളെ ആശ്രയിക്കാറുണ്ട്. പൊതുവേ സാധാരണ നിക്ഷേപകരേക്കാൾ ഉയർന്ന പലിശ നിരക്കാണ് മുതിർന്ന പൗരൻമാർക്ക് ലഭിക്കുന്നത്. നിരവധി ബാങ്കുകൾ മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
സ്ഥിര നിക്ഷേപം പോലെ തന്നെ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന മറ്റൊരു മികച്ച പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഇത് മുതിർന്ന പൗരൻമാർക്കുള്ള പ്രത്യേക പദ്ധതിയാണ്. ഈ രണ്ട് നിക്ഷേപ പദ്ധതികളും മുതിർന്ന പൗരൻമാർക്ക് മികച്ച നേട്ടം നൽകും. ഇവയുടെ പലിശ നിരക്കുകൾ പരിശോധിച്ച് താരതമ്യം ചെയ്യാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന പ്രത്യേക സ്കീമാണിത്. സ്ഥിര നിക്ഷേം പോലെ ഒറ്റത്തവണയായി നിക്ഷേപിക്കാവുന്ന പദ്ധതിയാണിത്. ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന പരമാവധി നിക്ഷേപ തുക 30 ലക്ഷം രൂപ വരെയാണ്. ഏറ്റവും കുറഞ്ഞത് 1,000 രൂപ മുതൽ നിക്ഷേപം തുടങ്ങാം. ഈ പ്രത്യേക നിക്ഷേപ പദ്ധതി നിലവിൽ 8.2 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് താരതമ്യേന ഉയർന്ന നിരക്കാണ്.
പോസ്റ്റ് ഓഫീസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ അഞ്ച് വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കാം. ആവശ്യമെങ്കിൽ 3 വർഷത്തേക്ക് കൂടെ നിക്ഷേപം നീട്ടാൻ സാധിക്കും. ചില പ്രത്യേക സാഹചര്യത്തിൽ കാലാവധി അവസാനിപ്പിക്കുന്നതിനു മുന്നേ അക്കൗണ്ട് ക്ലാസ് ചെയ്യാം. എന്നാൽ അതിന് പിഴ അടക്കേണ്ടി വരും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഉയർന്ന പലിശ വരുമാനം നൽകുന്നു. എന്നാൽ സ്ഥിര നിക്ഷേപത്തിൽ നിന്നും അത്രയും വലിയ നേട്ടം ലഭിക്കുമോ? പ്രമുഖ ബാങ്കുകൾ മുതിർന്ന പൗരൻമാർക്കായി വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതികളെ കുറിച്ച് വിശദമായി അറിയാം;

എസ്ബിഐ എഫ്‌ഡി
മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാവുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് 'അമൃത് വൃഷ്ടി'. എസ്ബിഐ വാഗ്ദാനം ചെയ്യുന്ന ഈ സ്കീമിൽ 444 ദിവസത്തെ കാലാവധിയിൽ നിക്ഷേപിക്കാം. നിലവിൽ 7.10 ശതമാനം പലിശ നിരക്കാണ് അമൃത് വൃഷ്ടി വാഗ്ദാനം ചെയ്യുന്നത്.
ബാങ്ക് ഓഫ് ബറോഡ എഫ്ഡി
444 ദിവസത്തെ കാലാവധിയിൽ നിക്ഷേപിക്കാവുന്ന പ്രത്യേക സ്കീമാണ് BoB സ്‌ക്വയർ ഡ്രൈവ് ഡെപ്പോസിറ്റ് സ്‌കീം. ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്ന ഈ പ്രത്യേക എഫ്ഡിയുടെ നിലവിലെ പലിശ നിരക്ക് 7.10 ശതമാനമാണ്. ഇതിനു പുറമേ ഒരു വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നീ കാലാവധിയുള്ള സ്ഥിര നിക്ഷേപ പദ്ധതികൾക്ക് മുതിർന്ന പൗരന്മാർക്ക് 7 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി
എച്ച്ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് നിരവധി എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. 1 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ 6.75 ശതമാനം പലിശ നിരക്കും, 3 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ 6.75 ശതമാനം പലിശ നിരക്കും, 5 വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ 6.90 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്ഡി
ഈ സ്മാൾ ഫിനാൻസ് ബാങ്ക് മറ്റു പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡിയേക്കാൾ ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ട്. 1 വർഷം, 3 വർഷം, 5 വർഷം എന്നീ കാലാവധിയുള്ള എഫ്ഡികൾക്ക് യഥാക്രമം 6.50 ശതമാനം, 8.15 ശതമാനം, 7.75 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications