സാമ്പത്തിക നേട്ടങ്ങളുള്ള നിക്ഷേപങ്ങളാണ് എല്ലാവരുടേയും ആഗ്രഹം. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കുവാൻ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന നിരവധി നിക്ഷേപങ്ങളുണ്ട്. പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇതിൽ പ്രധാനമാണ്. പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇത്രയും ജനപ്രിയമാവാൻ കാരണം അവ അപകടരഹിതമായ നിക്ഷേപങ്ങളാണ്. ഒപ്പം ഉയർന്ന വരുമാനവും നേടാം.
നിലവിൽ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന രണ്ട് സ്കീമുകളാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), പോസ്റ്റ് ഓഫീസ് മന്റ്ലി ഇൻകം സ്കീം (MIS) എന്നിവ. ഇതിലൂടെ റിസ്ക് കുറഞ്ഞ സ്ഥിരമായ വരുമാനം ഉറപ്പാക്കാം. രണ്ട് നിക്ഷേപ പദ്ധതികളും സർക്കാർ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഇവ രണ്ടും സുരക്ഷിതവും ഉയർന്ന റിട്ടേണുകൾ നൽകുന്നതുമാണ്. പക്ഷേ പലിശ നിരക്കുകൾ, പേഔട്ട് ഫ്രീക്വൻസികൾ, ഡെപ്പോസിറ്റ് പരിധികൾ എന്നിവ വ്യത്യസ്തമാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
2004-ൽ മുതിർന്ന പൗരൻമാർക്കായി ഇന്ത്യൻ ഗവൺമെന്റ് ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഇത് മുതിർന്ന പൗരന്മാർക്ക് അപകട രഹിതമായ ഉറപ്പുള്ള റിട്ടേൺ നൽകുന്നു. ഈ സ്കീമിൽ അക്കൗണ്ട് തുറക്കാൻ 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കാണ് യോഗ്യത.
സൂപ്പർആനുവേഷനിൽ 55 വയസും അതിൽ കൂടുതലുമുള്ള ജോലിയിൽ നിന്ന് വിരമിച്ചവർക്ക് ഈ നിക്ഷേപ പദ്ധതിയുടെ ഭാഗമാവാം. മാത്രമല്ല 50 വയസ്സിന് മുകളിൽ പ്രായമുള്ള വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്ക് SCSS അക്കൗണ്ട് തുറക്കാൻ സാധിക്കും. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസ് വഴിയും ഈ അക്കൗണ്ട് തുറക്കാം.

പോസ്റ്റ് ഓഫീസ് മന്റ്ലി ഇൻകം സ്കീം (MIS)
കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ച് കൊണ്ട് നിങ്ങൾക്ക് MIS അക്കൗണ്ട് തുറക്കാൻ സാധിക്കും. ഈ നിക്ഷേപത്തിലൂടെ 7.4 ശതമാനം പലിശ ലഭിക്കുന്നു. അതായത് നിങ്ങൾക്ക് പ്രതിമാസം ബാങ്കുകളെക്കാള്‍ കൂടുതല്‍ പലിശ ലഭിക്കും. അഞ്ച് വര്‍ഷത്തേക്കാണ് ഈ സ്കീമിന്റെ കാലാവധി വരുന്നത്. ജോയിന്റ് അക്കൗണ്ടിലൂടെയും നിക്ഷേപം നടത്താം എന്നതാണ് ഈ നിക്ഷേപത്തിന്റെ പ്രത്യേകത.
ഈ രണ്ട് നിക്ഷേപങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്? രണ്ടും സർക്കാർ പിന്തുണയോടെ നടക്കുന്ന സ്കീമാണെങ്കിലും പലിശയിനത്തിൽ ചില വ്യത്യാസമുണ്ട്. ഈ രണ്ട് നിക്ഷേപങ്ങളെയും താരതമ്യപ്പെടുത്താം... അതിനായി ഈ രണ്ട് സ്കീമിലും 7 ലക്ഷം നിക്ഷേപിച്ചാൽ എത്ര രൂപ റിട്ടേൺ ലഭിക്കുമെന്ന് പരിശോധിക്കാം. ഇവയുടെ പലിശ നിരക്കിനെ കുറിച്ചും പരിശോധിക്കാം.
പലിശ നിരക്ക്...
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെ മുതിർന്ന പൗരൻമാർക്ക് 8.20% പലിശ നിരക്ക് ഈടാക്കുന്നു. ഇത് ഓരോ മൂന്ന് മാസക്കാലയളവിലാണ് പലിശ നൽകുന്നത്. എന്നാൽ പോസ്റ്റ് ഓഫീസ് മന്റ്ലി ഇൻകം സ്കീം പ്രതിമാസം 7.4% പലിശ നിരക്കിൽ വരുമാനം ഉറപ്പാക്കുന്നു.
രണ്ട് സ്കീമുകളുടെയും ചില സവിശേഷതകൾ....
- SCSS
നിക്ഷേപത്തിൽ ഏറ്റവും കുറഞ്ഞത് 1000 രൂപ മുതൽ നിക്ഷേപിച്ചു തുടങ്ങാം. 30 ലക്ഷം വരെയാണ് നിക്ഷേപിക്കാവുന്ന പരമാവധി തുക. നിക്ഷേപകർ ഒന്നിലധികം വ്യക്തികളെ നോമിനേറ്റ് ചെയ്യാൻ സാധിക്കും. 5 മുതൽ 8 വർഷം കൊണ്ട് നിക്ഷേപ തുക മുഴുവനായും സ്വന്തമാക്കാം. ഇനി നിങ്ങൾ 7 ലക്ഷം രൂപ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിച്ചാൽ ത്രൈമാസ പലിശ 14,350 രൂപയാവും. അഞ്ച് വർഷം കൊണ്ട് പലിശ മാത്രം 2,87,000 രൂപ നേടാം. അതായത് കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങൾക്ക് മൊത്തം തുക 9,87,000 രൂപയായി ലഭിക്കും.
- MIS
പോസ്റ്റ് ഓഫീസ് മന്റ്ലി ഇൻകം സ്കീമിലൂടെ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. സിംഗിൾ അക്കൗണ്ടുകൾക്ക് പരമാവധി 9 ലക്ഷം വരെയും ജോയിന്റ് അക്കൗണ്ടുകൾക്ക് പരമാവധി 15 ലക്ഷം വരെയും നിക്ഷേപിക്കാം. 5 വർഷത്തേക്കാണ് നിക്ഷേപത്തിനുള്ള കാലാവധി. അതിനുള്ളിൽ പണം പിൻവലിച്ചാൽ പിഴ ഈടാക്കും. ഈ സ്കീമിന്റെ പലിശ 7.4% കണക്കാക്കിയാൽ പ്രതിമാസം 4,317 രൂപ പലിശ ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
