ജോലിയിൽ നിന്ന് വിരമിക്കുന്ന മുതിർന്ന പൗരൻമാർക്ക് സാമ്പത്തിക സുരക്ഷ ആവശ്യമാണ്. 60 വയസ്സ് കഴിഞ്ഞാൽ സുരക്ഷിതമായി നിക്ഷേപിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അതിനു സർക്കാർ പിന്തുണയുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമുകളും (SCSS) സ്ഥിര നിക്ഷേപങ്ങളും മികച്ച ഓപ്ഷനാണ്. സുരക്ഷിതമായതും ഉയർന്ന പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന രണ്ട് സ്കീമുകളാണ് ഇവ. എന്നാൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമാണോ? അതോ മുതിർന്ന പൗരൻമാർക്കുള്ള സ്ഥിര നിക്ഷേപങ്ങളാണോ മികച്ചത്?
സീനിയർ സിറ്റിസൺ എഫ്ഡി നിരക്കുകൾ
രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം മുതിർന്ന പൗരൻമാർക്കുള്ള എഫ്.ഡിയ്ക്ക് മികച്ച പലിശ നിരക്ക് നൽകുന്നുണ്ട്. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 5 വർഷത്തെ എഫ്ഡിക്ക് 9.10 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 8.65 ശതമാനം പലിശയും, നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക് 8.50 ശതമാനം പലിശയും നൽകുന്നു. യെസ് ബാങ്കും എസ്ബിഎം ബാങ്ക് ഇന്ത്യയും 8.25 ശതമാനം പലിശ വാഗ്ദാനം ചെയ്യുമ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, ബാങ്ക് ഓഫ് ബറോഡ 5 വർഷത്തെ എഫ്ഡിക്ക് 7.40 ശതമാനം പലിശ നിരക്ക് നൽകുന്നു.
2025 ലെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം പലിശ നിരക്ക്
മുതിർന്ന പൗരൻമാർക്കിടയിൽ ജനപ്രിയ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ ഒന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). നിലവിൽ 8.2 ശതമാനം വാർഷിക പലിശ നിരക്കാണ് ഈ സ്കീം വാഗ്ദാനം ചെയ്യുന്നത്. ഇവിടെ ത്രൈമാസ അടിസ്ഥാനത്തിലാണ് പലിശ ലഭിക്കുന്നത്. അതിനാൽ 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർ ഇത് സ്ഥിരമായ വരുമാന സ്രോതസ്സ് നൽകുന്നു.
മുൻനിര ബാങ്കുകൾ നൽകുന്നു എഫ്ഡി പലിശ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം നൽകുന്ന നിലവിലെ 8.2 ശതമാനം നിരക്ക് മികച്ചതാണ്. എന്നാൽ ചെറുകിട ധനകാര്യ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന നിരക്കുകളേക്കാൾ വളരെ കുറവാണ്.

സുരക്ഷിതമായ നിക്ഷേപം ഏതാണ്?
മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങൾ: 5 ലക്ഷം രൂപ വരെയുള്ള എഫ്‌ഡികൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (ഡിഐസിജിസി) ഇൻഷ്വർ ചെയ്യുന്നു. എന്നിരുന്നാലും, 5 ലക്ഷം രൂപയിൽ കൂടുതലുള്ള എഫ്‌ഡികൾ ചില അപകടസാധ്യതകൾ സൃഷ്ടിക്കുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: ഇത് സർക്കാർ പിന്തുണയുള്ള സുരക്ഷിതമായ നിക്ഷേപ മാർഗമാണ്. അതിനാൽ മുഴുവൻ നിക്ഷേപത്തിനും സുരക്ഷ ഉറപ്പാണ്. ഇവിടെ 30 ലക്ഷം വരെ നിക്ഷേപിക്കാൻ അനുവാദമുണ്ട്.
നികുതി ആനുകൂല്യങ്ങൾ
സീനിയർ സിറ്റിസൺ എഫ്‌ഡികൾ: 5 വർഷത്തെ കാലാവധിയിൽ സെക്ഷൻ 80 സിയുടെ അടിസ്ഥാനത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള നികുതി കിഴിവ് ലഭിക്കും. 2025-26 സാമ്പത്തിക വർഷത്തിലെ ടിഡിഎസ് ഇളവ് പരിധി 1 ലക്ഷം രൂപയുമാണ്.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: സെക്ഷൻ 80 സിയുടെ അടിസ്ഥാനത്തിൽ 1.5 ലക്ഷം രൂപ വരെയുള്ള കിഴിവുകൾക്ക് ഈ സ്കീം പ്രകാരം യോഗ്യതയുണ്ട്. എന്നാൽ പലിശയ്ക്ക് നികുതി ഈടാക്കും എന്നത് ഓർമിക്കുക. മാത്രമല്ല വാർഷിക പലിശ ഒരു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ടിഡിഎസ് കുറയ്ക്കും.
നിക്ഷേപ പരിധികൾ എങ്ങനെയാണ്?
സീനിയർ സിറ്റിസൺ എഫ്‌ഡികൾ: ഇവിടെ നിക്ഷേപങ്ങൾക്ക് ഉയർന്ന പരിധിയില്ല. അതിനാൽ തന്നെ മുതിർന്ന പൗരന്മാർക്ക് എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. എന്നാൽ വലിയ നിക്ഷേപങ്ങൾക്ക് പലിശ നിരക്കുകൾ വ്യത്യാസപ്പെടാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: ഈ സ്കീം പ്രകാരം നിക്ഷേപകന് 30 ലക്ഷം രൂപ വരെ മാത്രമേ നിക്ഷേപിക്കാൻ അനുവാദമുള്ളൂ. വലിയ സാമ്പത്തിക ലക്ഷ്യമുള്ളവർക്ക് ഇതിലൂടെ നേട്ടം ലഭിക്കുന്നില്ല.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
