ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കണം. റിട്ടയർമെൻ്റ് കാലത്ത് സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർ തീർച്ചയായും സുരക്ഷിതമായ നേട്ടം ഉറപ്പാക്കുന്ന നിക്ഷേപങ്ങളെയാണ് പരിഗണിക്കാറ്. അത്തരത്തിൽ ഉയർന്ന പലിശ ഉറപ്പാക്കാൻ സ്ഥിര നിക്ഷേപങ്ങൾക്ക് സാധിക്കുന്നു. ആർബിഐ തുടർച്ചയായ പണനയത്തിൽ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതോടെ എഫ്ഡി പലിശ നിരക്കും കുറഞ്ഞിരുന്നു. എങ്കിലും സാധാരണ നിക്ഷേപകരേക്കാൾ മുതിർന്ന പൗരൻമാർക്ക് താരതമ്യേന ഉയർന്ന പലിശ വാഗ്ദാനം ചെയ്യാറുണ്ട്.
അതേസമയം, സർക്കാർ പിന്തുണയുള്ള സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) മുതിർന്ന പൗരൻമാർക്ക് മാത്രമായി ഉപയോഗിക്കുന്ന സ്കീമാണ്. ഇതും ഉയർന്ന വരുമാനം നൽകുന്നു. എന്നാൽ മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപങ്ങളാണോ അല്ലെങ്കിൽ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമാണോ മികച്ചത് എന്ന് ഉറപ്പാക്കാം.
മുതിർന്ന പൗരൻമാർക്കുള്ള സ്ഥിര നിക്ഷേപം
എല്ലാ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും സ്ഥിര നിക്ഷേപം അഥവാ എഫ്ഡി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നികുതി ഇളവുകൾ ലഭിക്കില്ല. പലിശ വരുമാനം നികുതിക്ക് വിധേയമാണ്. നിലവിൽ എഫ്ഡികൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്. ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന എഫ്ഡി ഏതെല്ലാമെന്ന് നോക്കാം;

- സ്ലൈസ് സ്മോൾ ഫിനാൻസ് ബാങ്ക് : അഞ്ച് വർഷത്തേക്ക് 8.25% വരെ പലിശ നൽകുന്നു.
- ജന സ്മോൾ ഫിനാൻസ് ബാങ്ക്: അഞ്ച് വർഷത്തേക്ക് 8% പലിശ വാഗ്ദാനം ചെയ്യുന്നു.
- സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് : അഞ്ച് വർഷത്തേക്ക് 8.40% പലിശ നിരക്ക് നൽകുന്നു.
മറ്റു ബാങ്കുകളുടെ എഫ്ഡി
- എസ്‌ബിഐ: 7.50% പലിശ നിരക്ക്
- എച്ച്‌ഡിഎഫ്‌സി ബാങ്ക്: 7.90% നിരക്ക്
- കാനറ ബാങ്ക് : 7.90% നിരക്ക്
പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
സ്ഥിര നിക്ഷേപം സുരക്ഷിതമായ ഓപ്ഷനാണെങ്കിലും സർക്കാർ പിന്തുണയോടെ നേട്ടം നൽകുന്ന നിക്ഷേപമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം. സാധാരണയായി പോസ്റ്റ് ഓഫീസ് വഴി ഈ സ്കീമിൽ നിക്ഷേപം തുറക്കാം. 60 വയസ്സും അതിൽ കൂടുതലും പ്രായമുള്ളവർക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാൻ അനുവാദമുള്ളത്. നിലവിൽ 8.2% വാർഷിക പലിശ നിരക്കാണ് സ്കീം വാഗ്ദാനം ചെയ്യുന്നത്.
5 വർഷത്തെ കാലാവധിയിൽ ഈ സ്കീമിൽ നിക്ഷേപിക്കാം. പരമാവധി 30 ലക്ഷം രൂപ വരെ സ്കീമിൽ നിക്ഷേപിക്കാം. ഈ സ്കീം നികുതി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. സെക്ഷൻ 80C പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള കിഴിവിന് അർഹതയുണ്ട്.
ഈ രണ്ട് നിക്ഷേപങ്ങളും കുറഞ്ഞ അപകടസാധ്യതയുള്ളവയാണ്. എങ്കിലും കൂടുതൽ സുരക്ഷിതമായ നേട്ടം ലഭിക്കുന്നത് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെയാണ്. കാരണം ഈ സ്കീം 8.2% വാർഷിക പലിശ നൽകുന്നുണ്ട്. പക്ഷേ, പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡി പലിശ നിരക്കുകൾ ഇതിലും കുറവാണ്. ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് നൽകുന്നുണ്ടെങ്കിലും അപകട സാധ്യത അൽപം കൂടുതലാണ്. അതിനാൽ മുതിർന്ന പൗരൻമാർക്ക് ഉയർന്ന നേട്ടം നൽകുന്നത് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിലൂടെയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications