നിക്ഷേപകരെ മ്യൂച്വല്‍ ഫണ്ടുകള്‍ 'ലോക്ക്' ചെയ്യാന്‍ അനുവദിക്കുന്ന പുതിയ സംവിധാനം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അവതരിപ്പിച്ചു. ഏപ്രില്‍ 30 ന് നടപ്പിലാകുന്ന 'ഡെബ്റ്റ് ഫ്രീസ്,' മ്യൂച്വല്‍ ഫണ്ടുകളിലെ അനധികൃത പിന്‍വലിക്കലുകള്‍ തടയും.

നിക്ഷേപകരറിയാതെ യൂണിറ്റ് വില്പന, പണം പിന്‍വലിക്കല്‍ നടക്കുന്നില്ലെന്ന് സംവിധാനം ഉറപ്പുവരുത്തും.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വഴിയാണ് നിക്ഷേപകര്‍ തങ്ങളുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്നതെന്നും അതിനാല്‍ സൈബര്‍ സുരക്ഷ അനിവാര്യമാണെന്നും സെബി അധികൃതര്‍ പറഞ്ഞു.
മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ലളിതമായ സംരക്ഷണം
വെബ്സൈറ്റുകളിലേയ്ക്കും മൊബൈല്‍ ആപ്ലിക്കേഷനുകളിലേയ്ക്കുള്ള അനധികൃത പ്രവേശനം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം. ഇത്, നിക്ഷേപകരെ പോര്‍ട്ട്ഫോളിയോ ലോക്ക് ചെയ്യാന്‍ അനുവദിക്കുന്നു.
ലോക്ക് നീക്കം ചെയ്യുന്നത് വരെ പണം പിന്‍വലിക്കാനോ നിക്ഷേപം മറ്റൊരു ഫണ്ടിലേക്ക് മാറ്റാനോ കഴിയില്ല.
ഡിജിറ്റല്‍ സെക്യൂരിറ്റീസ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകള്‍ക്കും കമ്പനികളില്‍ സൂക്ഷിക്കുന്ന മ്യൂച്വല്‍ഫണ്ടുകള്‍ക്കും സൗകര്യം ലഭ്യമാകും.
എങ്ങിനെ ലോക്ക് സ്ഥാപിക്കാം
എംഎഫ് സെന്‍ട്രലിലാണ് സൗകര്യം ആദ്യം ലഭ്യമാകുക. നിക്ഷേപകര്‍ക്ക് അവരുടെ മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് ലോക്ക് ചെയ്യുന്നതിനുള്ള ഒരു ഓപ്ഷന് പ്ലാറ്റ്ഫോമില്‍,കാണാനാകും. ലോക്ക് ഓണാക്കിയാല്‍, അക്കൗണ്ടില്‍ നിന്ന് പണമൊന്നും എടുക്കാന്‍ കഴിയില്ല.
പിന്നീട് പണം പിന്‍വലിക്കണമെങ്കില്‍, ലോക്ക് നീക്കം ചെയ്യണം.സംവിധാനം എപ്പോള്‍ വേണമെങ്കിലും പ്രവര്‍ത്തനക്ഷമവും നിര്ജ്ജീവവുമാക്കാം..
രേഖകള്‍ സൂക്ഷിക്കുന്ന കമ്പനികള്‍ ഫീച്ചര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
അടിസ്ഥാന ആവശ്യകതകള്‍
സൗകര്യം ഉപയോഗിക്കുന്നതിന് നിക്ഷേപകര്‍ ചില അടിസ്ഥാന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.
മ്യൂച്വല്‍ ഫണ്ട് അക്കൗണ്ട് സാധുവായ ഒരു മൊബൈല്‍ ഫോണ്‍ നമ്പറുമായും ഇമെയില്‍ വിലാസവുമായും ലിങ്ക് ചെയ്തിരിക്കണം.
ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും അലേര്‍ട്ടുകള്‍ അയയ്ക്കുന്നതിനും വിശദാംശങ്ങള്‍ ഉപയോഗിക്കും.
അക്കൗണ്ടുകള്‍ എങ്ങനെ ലോക്ക് ചെയ്യണമെന്നും അണ്‍ലോക്ക് ചെയ്യണമെന്നും ഏതെല്ലാം അഭ്യര്‍ത്ഥനകള്‍ അനുവദിക്കാമെന്നും തീരുമാനിക്കാനുള്ള ചുമതല അസോസിയേഷന് ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (AMFI)യ്ക്കാണ്.
മ്യൂച്വല്‍ ഫണ്ട് കമ്പനികളും നിക്ഷേപക രേഖകള്‍ കൈകാര്യം ചെയ്യുന്ന സേവന ദാതാക്കളും അവരുടെ വെബ്സൈറ്റുകളിലും നിക്ഷേപകര്‍ക്കുള്ള ഔദ്യോഗിക രേഖകളിലും സൗകര്യത്തെക്കുറിച്ചുള്ള വിശദമായ നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിക്കും.
More From GoodReturns

100 രൂപ മുതൽ നിക്ഷേപം; എഡൽവൈസ് നിഫ്റ്റി റീറ്റ്സ് & റിയാലിറ്റി ഇൻഡക്സ് ഫണ്ട് NFO നാളെ അവസാനിക്കുന്നു

സ്വാതന്ത്ര്യദിന അവധി: മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്ക് മുന്നറിയിപ്പ്; NAV കട്ട്-ഓഫ് സമയത്തിൽ മാറ്റം വരുന്നു!

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications