മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ഇനി അതില്‍ നിക്ഷേപം നടത്തിയവരുടേത് മാത്രമല്ല ഫണ്ട് മാനേജര്‍മാര്‍ക്കും പണി' കിട്ടും.
മ്യൂച്വല്‍ ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ച വച്ചില്ലെങ്കില്‍ ഇനി അതില്‍ നിക്ഷേപം നടത്തിയവരുടേത് മാത്രമല്ല ഫണ്ട് മാനേജര്‍മാര്‍ക്കും പണി' കിട്ടും. സെബി (സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് ബോഡ് ഓഫ് ഇന്ത്യയുടെ പുതിയ നയ പ്രകാരം ഇനി മുതല്‍ മ്യൂച്വല്‍ ഫണ്ട് ഹൗസുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ വേതനത്തിന്റെ ചുരുങ്ങിയത് അഞ്ചില്‍ ഒരു ഭാഗമെങ്കിലും അവര്‍ മാനേജ് ചെയ്യുന്ന ഫണ്ടിന്റെ യൂണിറ്റായാകണം നല്‍കേണ്ടത്. ഇതോടെ ഫണ്ടുകളുടെ പ്രകടനം മോശമായാല്‍ നിക്ഷേപകന് മാത്രമല്ല പണ നഷ്ടമുണ്ടാവുക ഫണ്ട് മാനേജര്‍മാര്‍ക്കും നഷ്ടം നേരിടേണ്ടി വരുമെന്നര്‍ഥം.

ശമ്പളം, ആനുകൂല്യങ്ങള്‍, ബോണസ് തുടങ്ങിയവയുള്‍പ്പടെ ആകെ ശമ്പളത്തിന്റെ 20 ശതമാനമെങ്കിലും ഈ രീതിയില്‍ നല്‍കേണ്ടിവരും. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഇന്‍വെസ്റ്റുമെന്റ് ഓഫീസര്‍, ഫണ്ട് മാനേജര്‍, റിസര്‍ച്ച് അനലിസ്റ്റുകള്‍, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്നിവരുടെ ശമ്പളമാണ് ഈ രീതിയില്‍ ക്രമീകരിക്കുക. അവരുടെ ശമ്പളത്തില്‍ ഒരു ഭാഗം ഇനി നിക്ഷേപമായാണ് നല്‍കുക.
ഫണ്ടുകളുടെ പ്രകടനത്തില്‍ നേതൃ സ്ഥാനത്തിരിക്കുന്നവരുടെ പ്രകടനം മികവുറ്റതാക്കാനാണ് ഈ നീക്കം. 32 ലക്ഷം കോടി രൂപയുടെ വലിപ്പമുള്ള ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രയില്‍ സെബിയുടെ ഈ നീക്കം ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. മ്യൂച്വല്‍ ഫണ്ടുകളുടെ അസറ്റ് അലോക്കേഷനില്‍ സംഭവിക്കുന്ന പിഴവുകളാല്‍ നിരവധി മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാറുണ്ട്. ചില ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോള്‍ മറ്റ് ചിലത് നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ചിരുന്നില്ല. സെബിയുടെ പുതിയ നീക്കത്തെ തുടര്‍ന്ന് ഫണ്ട് മാനേജര്‍മാര്‍ അസറ്റ് അലോക്കേഷന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയേക്കും.
ഉദ്യോഗസ്ഥരുടെ വേതനത്തിന്റെ ഭാഗമായി എല്ലാമാസവും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ അവര്‍ക്ക് അലോട്ട് ചെയ്യണം. അത്തരം യൂണിറ്റുകള്‍ക്ക് മൂന്നുവര്‍ഷം ലോക്ക് ഇന്‍ പിരീഡുണ്ട്. തെറ്റായ നീക്കങ്ങള്‍ വല്ലതും നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നിക്ഷേപം തിരിച്ചു നല്‍കണം. ഓപ്പണ്‍ എന്‍ഡഡ് സ്കീമുകള്‍, ഇടിഎഫുകള്‍ എന്നിവയ്ക്കും ഇത് ബാധകമാണ്. ക്ലോസ് എന്‍ഡഡ് സ്കീമുകള്‍ക്കുള്ള ചട്ടങ്ങള്‍ വേറെ പുറത്തിറക്കും. അടിയന്തര സാഹചര്യംവന്നാല്‍ യൂണിറ്റുകള്‍ പണയംവെച്ച് വായ്പയെടുക്കാന്‍ അനുവദിക്കും. ജൂലായ് ഒന്നുമുതലാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വരിക.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
