മക്കളുടെ ഭാവി സുരക്ഷിതമാക്കാനാണ് ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്, പ്രത്യേകിച്ച് സാമ്പത്തികമായി. ഇതിനായി ചിലർ മക്കൾ ജനിച്ച ഉടൻ തന്നെ നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്നു. എന്നാൽ, നിങ്ങളുടെ അഭാവത്തിൽ പോലും മക്കളുടെ ജീവിത ലക്ഷ്യങ്ങൾ നേടാൻ അവർക്ക് ആവശ്യമായ പിന്തുണ നൽകാനുള്ള മികച്ച മാർഗമാണ് ഇൻഷുറൻസ് പ്ലാൻ. ഒരു ചൈൽഡ് പ്ലാനിൽ നിക്ഷേപിക്കുന്നത് അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ഉപകരിക്കും.
ചൈൽഡ് ഇൻഷുറൻസ് പ്ലാനും സവിശേഷതകളും
കുട്ടികളുടെ ഇൻഷുറൻസ് പ്ലാനുകൾ ദീർഘകാല ജീവിത ലക്ഷ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തവയാണ്. ഗ്യാരന്റീഡ്, മാർക്കറ്റ്-ലിങ്ക്ഡ് ഓപ്‌ഷനുകളിൽ പ്ലാൻ ലഭ്യമാണ്. കുട്ടിക്ക് 18 മുതൽ 25 വയസ് വരെ പ്രായമാകുമ്പോൾ ഈ പ്ലാനുകൾ അവർക്ക് സ്ഥിരമായ സാമ്പത്തിക ഭാവി ഉറപ്പാക്കുന്നു. പ്രീമിയം കാലയളവിൽ ഏതെങ്കിലും സാഹചര്യത്തിൽ രക്ഷിതാവ് മരിച്ചാൽ ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കുന്നതിനൊപ്പം ഒറ്റത്തവണയായി മരണ ആനുകൂല്യം കിട്ടും.

ചൈൽഡ് ഇൻഷുറൻസ് പ്ലാനിന്റെ പ്രയോജനങ്ങൾ
കുട്ടികളുടെ ഇൻഷുറൻസ് പ്ലാനിന്റെ ഏറ്റവും വലിയ നേട്ടം സമ്പാദ്യത്തിൽ കൊണ്ടുവരുന്ന അച്ചടക്കമാണ്. എന്തുകൊണ്ട് ഒരു സാധാരണ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുത്തുകൂടായെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. സാധാരണ ഇൻഷുറൻസ്, ഒരു ടേം പ്ലാൻ പോലെ, ഒറ്റത്തവണ പേഔട്ടിനൊപ്പം ഒരു മരണ ആനുകൂല്യം നൽകുമ്പോൾ, ഒരു ചൈൽഡ് പ്ലാൻ നിങ്ങളുടെ കുട്ടിയുടെ ജീവിത ലക്ഷ്യങ്ങൾക്കായി ഫോക്കസ്ഡ് സേവിംഗ്സ് നൽകുന്നു.
ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടിക്ക് വേണ്ടി 15 മുതൽ 20 വർഷം കൊണ്ട് 1 കോടി സമ്പാദിക്കാൻ ഓരോ വർഷവും 2 ലക്ഷം രൂപ മാറ്റിവയ്ക്കുന്നുവെന്ന് കരുതുക. ഇതിനിടയിൽ നിങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഒരു ടേം പ്ലാൻ പോലെ ഒറ്റത്തവണയായി 50 ലക്ഷം രൂപയോ ഒരു കോടി രൂപയോ കുട്ടിക്ക് ലഭിച്ചേക്കാം. ഈ തുക വിവിധ അടിയന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. ഇത് നിങ്ങളുടെ കുട്ടിക്കായുള്ള സാമ്പത്തിക പദ്ധതിയെ തടസപ്പെടുത്തിയേക്കാം.
ചൈൽഡ് പ്ലാനുകൾ ദീർഘകാല ലക്ഷ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഹ്രസ്വകാല ചെലവുകൾക്കല്ല. ഉന്നതവിദ്യാഭ്യാസം, വിവാഹം, തുടങ്ങിയവ ലക്ഷ്യമിട്ടുള്ളതാണ്. നിങ്ങൾ നീക്കിവച്ചിരിക്കുന്ന ഫണ്ടുകൾ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുക.
മാർക്കറ്റ്-ലിങ്ക്ഡ്, ഗ്യാരന്റീഡ് ചൈൽഡ് പ്ലാനുകൾ
രണ്ട് തരത്തിലുള്ള ചൈൽഡ് ഇൻഷുറൻസ് പ്ലാനുകൾ ഉണ്ട്, ഗ്യാരന്റിയുള്ളതും മാർക്കറ്റ് ലിങ്ക് ചെയ്തതും. ഒരു ഗ്യാരന്രീഡ് പ്ലാനിൽ സ്ഥിരവും ഉറപ്പുള്ളതുമായ വരുമാനം വാഗ്‌ദാനം ചെയ്യുന്നു. മറുവശത്ത്, മാർക്കറ്റ്-ലിങ്ക്ഡ് പ്ലാനുകൾ വിപണിയിലെ സാഹര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അവയിൽ അപകട സാധ്യതയുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ, ഇക്വിറ്റി മാർക്കറ്റുകൾ പ്രതീക്ഷിച്ച വരുമാനം നൽകുമെന്ന് മനസ്സിലാക്കുന്നവർക്കിടയിൽ മാർക്കറ്റ്-ലിങ്ക്ഡ് പ്ലാനുകൾ ജനപ്രിയമാണ്. അതേസമയം, സ്ഥിരവും അപകടസാധ്യതയില്ലാത്തതുമായ സമീപനം ഇഷ്ടപ്പെടുന്ന ആളുകൾക്കും വിപണിയിലെ ഏറ്റക്കുറച്ചിലുകളില്ലാതെ ഉറപ്പുള്ള റിട്ടേൺ ആഗ്രഹിക്കുന്നവർക്കും ഗ്യാരന്റീഡ് പ്ലാനുകൾ അനുയോജ്യമാണ്.
ഒരു ചൈൽഡ് പ്ലാനിനുള്ള ശരിയായ പ്രായം
ഏഴിനും എട്ടിനും താഴെ പ്രായമുള്ള മക്കൾക്കായി മാതിപിതാക്കൾക്ക് ഒരു ചൈൽഡ് പ്ലാൻ സ്വന്തമാക്കാം. നേരത്തെ ആരംഭിക്കുന്നത്, ദീർഘകാലാടിസ്ഥാനത്തിൽ നല്ലൊരു തുക നേടാൻ സഹായിക്കും. ഒരു ചൈൽഡ് ഇൻഷുറൻസ് പ്ലാനുമായി മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിലൂടെ, കുട്ടി വളരുന്നതിനൊപ്പം അവരുടെ വലിയ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനും സഹായിക്കും. അതിനാൽ, ഇന്ന് മുതൽ നിക്ഷേപം ആരംഭിക്കുക. അവരുടെ സുരക്ഷിതവും ലക്ഷ്യബോധമുള്ളതുമായ ഭാവിക്ക് വഴിയൊരുക്കുക.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications