വെക്കേഷൻ അവസാനിക്കുന്നതിനു മുന്നേ വിദേശ യാത്ര ചെയ്യാൻ പദ്ധതിയിടുന്നുണ്ടോ? യാത്ര ചെയ്യുന്നതിനു മുന്നേ ഒരു യാത്രാ ഇൻഷൂറൻസ് എടുത്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക. ഇന്നത്തെ കാലത്ത് യാത്രാ ഇൻഷൂറൻസ് ലഭിക്കുന്നത് അത്ര പ്രയാസമേറിയ കാര്യമല്ല. പക്ഷേ എല്ലാ അപ്രതീക്ഷിത ചിലവുകളും ഉൾപ്പെടുന്ന സ്കീമുകൾ ലഭിക്കുന്നത് അത്ര എളുപ്പവുമല്ല.
അതിനാൽ നിങ്ങളൊരു യാത്രാ ഇൻഷൂറൻസിന് അപേക്ഷിക്കുന്നതിനു മുന്നേ OPD (ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്മെന്റ്) ചെലവുകൾ, നിലവിലുള്ള രോഗങ്ങൾ, മെഡിക്കൽ ആവശ്യങ്ങൾ, സാഹസിക കായിക വിനോദങ്ങൾ എന്നിവയ്ക്ക് മതിയായ കവറേജ് നൽകുന്ന സ്കീം തിരിച്ചറിയുക. അന്താരാഷ്ട്ര യാത്രാ ഇൻഷുറൻസിൽ ഉണ്ടായിരിക്കേണ്ട പ്രധാന സവിശേഷതകൾ അറിയാം..;
OPD പരിരക്ഷയുള്ള ഒരു പ്ലാൻ തിരഞ്ഞെടുക്കുക
തീർച്ചയായും OPD കവറേജുള്ള ഒരു അന്താരാഷ്ട്ര യാത്രാ ഇൻഷുറൻസ് വാങ്ങുക. പല യാത്രാ ഇൻഷുറൻസ് പോളിസികളും OPD ചെലവുകൾ ഉൾപ്പെടുത്താറില്ല. വിദേശ രാജ്യങ്ങളിൽ ഒപിയിലെ ചികിത്സകൾ പോലും വളരെ ചെലവേറിയതായിരിക്കും. നിരവധി ഇൻഷുറർമാർ ഒരു ആഡ്-ഓൺ ഓപ്ഷനായി OPD കവർ നൽകുന്നു. ഇത് തിരഞ്ഞെടുക്കുന്നതിലൂടെ, നിങ്ങൾക്ക് വലിയ മെഡിക്കൽ ബില്ലുകളിൽ പോലും ആശ്വാസം നേടാം.
സാഹസിക കായിക വിനോദങ്ങൾക്ക് കവറേജ് ഉറപ്പാക്കുക.
അന്താരാഷ്ട്ര യാത്രകൾ നടത്തുമ്പോൾ പലരും ചില സാഹസിക കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർ അത്തരം അവസരങ്ങൾ ഒഴിവാക്കില്ല. പക്ഷേ എല്ലാ യാത്രാ ഇൻഷൂറൻസും ഇത്തരം പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന പരിക്കുകൾ ചികിത്സിക്കുന്നതിനുള്ള ചെലവുകൾ ഉൾക്കൊള്ളുന്നില്ല. ഇൻഷുറൻസില്ലാതെ ചികിത്സ നടത്തിയാൽ ആശുപത്രിയിൽ വലിയ തുക നൽകേണ്ടി വരും.
എന്നാൽ അധിക പ്രീമിയം അടച്ചുകൊണ്ട് നിങ്ങൾക്ക് ഒരു 'ആഡ്-ഓൺ' ഓപ്ഷൻ വഴി സാഹസിക കായിക വിനോദങ്ങൾ ഉൾപ്പെടുത്താം. പോളിസി നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ഇത്തരം ഘട്ടങ്ങളിൽ ഇൻഷ്വർ ചെയ്ത വ്യക്തിയുടെ ചികിത്സാ ചെലവുകൾ യാത്രാ ഇൻഷുറൻസ് പരിരക്ഷിക്കും.
ഇൻഷുറൻസ് കമ്പനികൾ ക്രൂയിസ് അവധിക്കാല യാത്രകൾക്കും കവറേജ് നൽകുന്നു. ക്രൂയിസ് യാത്ര, ക്രൂയിസിലെ മെഡിക്കൽ ആവശ്യങ്ങൾ, ക്രൂയിസ് തടസ്സങ്ങൾ തുടങ്ങിയ അനുബന്ധ അപകടസാധ്യതകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു. അതിനാൽ നിങ്ങളുടെ യാത്ര സുരക്ഷിതമാക്കാനും, സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുന്നു.

നിലവിലുള്ള രോഗങ്ങൾക്ക് മതിയായ പരിരക്ഷ ഉറപ്പാക്കുക.
നിങ്ങൾക്ക് നിലവിൽ എന്തെങ്കിലും രോഗങ്ങൾ ഉണ്ടെങ്കിൽ വിദേശത്തേക്ക് പോകുന്നതിൽ പ്രശ്നമില്ല. പക്ഷേ അതിനു മുന്നേ അധിക പ്രീമിയം അടച്ച്, നിലവിലുള്ള രോഗങ്ങൾക്ക് (PED) മതിയായ കവറേജ് ഉറപ്പാക്കണം. ക്ലെയിം നിഷേധിക്കുന്നത് ഒഴിവാക്കാൻ നിങ്ങൾ PED കൃത്യമായി വെളിപ്പെടുത്തണം. പല ഇൻഷുറർമാരും ഇൻഷ്വർ ചെയ്ത തുകയുടെ 5%-10% ആയി PED-യുടെ കവറേജ് പരിമിതപ്പെടുത്തുന്നു. പക്ഷേ വിട്ടുമാറാത്ത മാരക രോഗങ്ങൾ സാധാരണയായി ഒഴിവാക്കപ്പെടുന്നു. പ്രായത്തെ അടിസ്ഥാനമാക്കിയും ചില പോളിസികളുണ്ട്, പ്രത്യേകിച്ച് 50 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് മെഡിക്കൽ കവറേജിൽ ഉപപരിധികൾ ഏർപ്പെടുത്തുന്നു.
അടിയന്തര സാഹചര്യങ്ങൾക്കുള്ള കവർ
അപ്രതീക്ഷിത മെഡിക്കൽ സാഹചര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു യാത്രാ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ ശ്രമിക്കുക. വിദേശത്ത് എത്തുമ്പോൾ പെട്ടെന്നുള്ള രോഗങ്ങളോ അപകടങ്ങളോ സംഭവിക്കുന്നത് ഏറെ ചെലവേറിയതുമാണ്. ആവശ്യമെങ്കിൽ എയർ ആംബുലൻസ് സേവനങ്ങൾ ഉൾപ്പെടെ ആശുപത്രിവാസം, ചികിത്സ എന്നിവയെല്ലാം ഉൾപ്പെടുന്ന യാത്രാ ഇൻഷുറൻസ് തിരഞ്ഞെടുത്താൽ പരിരക്ഷ ഉറപ്പാക്കാം.
യാത്രാ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഘടകങ്ങൾ...
അന്താരാഷ്ട്ര യാത്രാ ഇൻഷുറൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തെല്ലാം?. നിങ്ങളുടെ പോളിസിയിലും ഇവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉടൻ തന്നെ ഉറപ്പാക്കുന്നത് നല്ലതാണ്.
അടിയന്തര ആശുപത്രി ചികിത്സ പരിരക്ഷ: ഒ.പി രോഗികൾ, ഐപിഡി (ഇൻ-പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റ്) എന്നിവയുൾപ്പെടെ ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങൾക്ക് ഇത്തരം യാത്രാ ഇൻഷുറൻസുകൾ പരിരക്ഷ നൽകുന്നു.
അപകടം മൂലമുള്ള ആശുപത്രിവാസം: നിങ്ങൾക്ക് അപ്രതീക്ഷിതമായി അപകടം സംഭവിച്ചാൽ യാത്രാ ഇൻഷുറൻസിൽ ഇത്തരം അപകട കവറേജുണ്ടെങ്കിൽ ചികിത്സാ ചെലവുകളിൽ നിന്ന് ഇൻഷ്വർ ചെയ്ത വ്യക്തിയെ ഇത് പരിരക്ഷിക്കുന്നു.
യാത്രാ കാലതാമസം, റദ്ദാക്കൽ അല്ലെങ്കിൽ തടസ്സം: നിങ്ങളുടെ യാത്ര വൈകുകയോ റദ്ദാക്കുകയോ തടസ്സപ്പെടുകയോ ചെയ്താൽ, അത് വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കവറേജിൽ യാത്രയ്ക്കിടെ സാമ്പത്തികവും ലോജിസ്റ്റിക്കൽ പിന്തുണയും ഉറപ്പാക്കുന്ന ഫ്ലൈറ്റ് കണക്ഷനുകൾ, ബുക്കിംഗുകൾ, യാത്ര റദ്ദാക്കൽ, യാത്ര ഉപേക്ഷിക്കൽ എന്നിവ ഉൾപ്പെടുന്നു. അതിനാൽ സാമ്പത്തിക നഷ്ടം സംഭവിക്കുന്നില്ല.
യാത്രാ രേഖകൾ നഷ്ടപ്പെടുമ്പോൾ: പാസ്‌പോർട്ട് അല്ലെങ്കിൽ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് പോലുള്ള പ്രധാനപ്പെട്ട യാത്രാ രേഖകളുടെ നഷ്ടം മൂലമുണ്ടാകുന്ന ചെലവുകൾ ഇത്തരം ഇൻഷുറൻസ് കവറേജ് ഉൾക്കൊള്ളുന്നു.
ലഗേജുകൾ നഷ്ടപ്പെടുന്നത്: ലഗേജ് നഷ്ടപ്പെടുന്നത് ഏതൊരു യാത്രയെയും തടസ്സപ്പെടുത്തും. അതിനാൽ നിങ്ങളുടെ പോളിസി സ്കീം അനുസരിച്ച് ലഗേജ് നഷ്ടപ്പെട്ടാൽ അതുവഴി നേരിടേണ്ടി വരുന്ന ചെലവുകൾ തിരികെ ലഭിക്കും.
പ്രകൃതി ദുരന്തങ്ങൾക്കുള്ള കവറേജ്: അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ് പ്രകൃതി ദുരന്തങ്ങൾ, എന്നാൽ അത് നിങ്ങളുടെ അവധിക്കാലത്തെ പൂർണ്ണമായും നശിപ്പിച്ചേക്കാം. പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള യാത്ര റദ്ദാക്കൽ, യാത്രയുടെ ദൈർഘ്യം, യാത്ര മാറ്റിവയ്ക്കൽ എന്നിവ മൂലമുള്ള നഷ്ടങ്ങൾക്ക് ഈ ഇൻഷുറൻസ് കവറേജ് നൽകുന്നു.
വീട് സംരക്ഷണത്തിനുള്ള പരിരക്ഷ: നിങ്ങൾ വിദേശ യാത്ര ചെയ്യുമ്പോൾ, ഇന്ത്യയിലെ നിങ്ങളുടെ ആളില്ലാത്ത വീടിൽ ചിലപ്പോൾ മോഷണം നടക്കുകയോ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുകയോ ചെയ്തേക്കാം. അത്തരം സാഹചര്യത്തിൽ നിങ്ങളുടെ വീടിനെ സംരക്ഷിക്കുന്നതിന് ചില യാത്രാ ഇൻഷുറൻസ് പ്ലാനുകൾ കവറേജ് ഉറപ്പാക്കുന്നു.
വ്യക്തിപരമായ ബാധ്യത: യാത്ര ചെയ്യുമ്പോൾ നിങ്ങൾ താമസിക്കുന്ന ഹോട്ടലിലോ കടയിലോ മറ്റും അബദ്ധ വശാൽ എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചാൽ സാമ്പത്തിക നഷ്ടം ഉണ്ടാവും. എന്നാൽ ചില ഇൻഷുറൻസ് പോളിസികൾ ഇത്തരം സാഹചര്യത്തിൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
അന്താരാഷ്ട്ര യാത്ര പോകുന്നവർ അവരുടെ പാസ്പോർട്ടിനേക്കാൾ ആദ്യം ഉറപ്പ് വരുത്തേണ്ടത് ഇത്തരം പ്രത്യേക യാത്രാ ഇൻഷുറൻസുകളാണ്. അവ നിങ്ങളുടെ യാത്രയിലുടനീളം സാമ്പത്തിക സുരക്ഷയും ഒപ്പം ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നു. അപ്രതീക്ഷിത മെഡിക്കൽ ആവശ്യങ്ങൾ, അപകടങ്ങൾ, വ്യക്തിഗത ബാധ്യത, യാത്രാ തടസ്സങ്ങൾ എന്നിവയ്ക്ക് കവറേജ് നൽകുന്ന ഇൻഷുറൻസുകൾ തിരഞ്ഞെടുക്കുക.
ഇൻഷുറസില്ലെങ്കിൽ ഇത്തരം സാഹചര്യങ്ങൾ വന്നാൽ കടുത്ത സാമ്പത്തിക നഷ്ടം നേരിടേണ്ടി വരും. യുഎസ്, കാനഡ, യൂറോപ്പിന്റെ ചില ഭാഗങ്ങൾ എന്നീ രാജ്യങ്ങളിലെല്ലാം അമിത ചെലവാണ് എന്നത് എപ്പോഴും ഓർമിക്കുക. ജീവിതച്ചെലവും ചികിത്സാ ചെലവുകളും അടിസ്ഥാനമാക്കി നിങ്ങൾക്ക് അനുയോജ്യമായ കവറേജ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഏത് പ്ലാൻ തിരഞ്ഞെടുത്താലും സാധാരണ പോളിസിയേക്കാൾ കൂടുതൽ തുക അടക്കേണ്ടി വരുമെന്നതും അറിഞ്ഞിരിക്കുക.
യാത്രകൾ എന്നും ആനന്ദം നൽകുന്നു, എന്നാൽ ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് യാത്ര ചെയ്യുന്നത് ആസ്വാദകരമല്ല എന്നതും പ്രധാനമാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications