കുട്ടികളുടെ ഭാവി സാമ്പത്തിക നേട്ടത്തോടെ സുരക്ഷിതമാക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. എന്നാൽ ഏത് സ്കീമിൽ നിക്ഷേപിച്ചാൽ വലിയ നേട്ടം ഉറപ്പാക്കാം? സാധാരണ നിക്ഷേപങ്ങൾക്കു പകരം ഡയറക്ട് മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ് ഉചിതം. മറ്റു ഇടനിലക്കാരുടെ സേവനങ്ങളില്ലാതെ ഫണ്ട് ഹൗസിൽ നിന്ന് നേരിട്ട് വാങ്ങുന്ന ഫണ്ട് സ്കീമുകളുടെ ഫണ്ടാണ് ഡയറക്ട് മ്യൂച്വൽ ഫണ്ടുകൾ. അതിനാൽ ഇവ താരതമ്യേന സുരക്ഷിക നേട്ടം നൽകുന്നു. ദീർഘകാലത്തേക്ക് ഇതിൽ നിക്ഷേപിച്ചാൽ ഉയർന്ന വരുമാനം ഉറപ്പാക്കാം.
ഡയറക്ട് മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിനു മുന്നേ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടിക്ക് ശരിയായ സാമ്പത്തിക നേട്ടം ഉറപ്പാക്കാൻ ഈ കാര്യങ്ങൾ നിങ്ങളെ സഹായിക്കും. വിശദമായി അറിയാം;
സാമ്പത്തിക ലക്ഷ്യങ്ങൾ ഉറപ്പിക്കുക
എന്താണ് നിങ്ങളുടെ സാനമ്പത്തിക ലക്ഷ്യമെന്ന് ആദ്യം തിരിച്ചറിയണം. വിദ്യാഭ്യാസം, പാഠ്യേതര പ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾ തിരഞ്ഞെടുക്കാം. ഈ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി നിക്ഷേപത്തിൻ്റെ മൊത്തം കാലാവധിയും തിരഞ്ഞെടുക്കണം. ഇത്തരത്തിൽ കൃത്യമായ ലക്ഷ്യമുണ്ടെങ്കിൽ കുട്ടിയുടെ ഭാവി സുരക്ഷിതമാവും.
മ്യൂച്വൽ ഫണ്ടിൻ്റെ തരം തിരഞ്ഞെടുക്കുക
ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളോ, ഹൈബ്രിഡ് ഫണ്ടുകളോ നല്ലതായിരിക്കും. ഇത് വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് സഹായിക്കും. എന്നാൽ ഹ്രസ്വകാല നിക്ഷേപമാണെങ്കിൽ അതിനനുസരിച്ച് നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം.

നിങ്ങളുടെ കുട്ടിയുടെ പേരിൽ നിക്ഷേപിക്കുക
നിങ്ങളുടെ കുട്ടിയുടെ പേരിൽ അക്കൗണ്ട് തുറക്കാം, എന്നാൽ കുട്ടിയുടെ മാതാപിതാക്കൾക്ക് മാത്രമേ അക്കൗണ്ട് കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ. അക്കൗണ്ട് തുറക്കുമ്പോൾ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, നിങ്ങളുടെ KYK രേഖകൾ തുടങ്ങിയവ ഹാജരാക്കേണം.
നിക്ഷേപം നേരത്തെ ആരംഭിക്കാം
കുട്ടികൾക്കു വേണ്ടിയായതിനാൽ അവരുടെ ഏറ്റവും ചെറുപ്രായത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നതാണ് നല്ലത്. നിക്ഷേപം ദീർഘകാലത്തേക്ക് എത്തുമ്പോൾ കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കാം. നേരത്തെ നിക്ഷേപം ആരംഭിച്ചാൽ കൂടുതൽ ഉയർന്ന കാലാവധിയിലേക്ക് നിക്ഷേപം തുടരാനും സാധിക്കും.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകളോ എഎംസി വെബ്‌സൈറ്റുകളോ ഉപയോഗിക്കുക
ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കുമ്പോൾ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ (AMC) വെബ്‌സൈറ്റ് അല്ലെങ്കിൽ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് വെബ്‌സൈറ്റുകൾ എന്നിവ ഉപയോഗിക്കുക. ഇതിലൂടെ എസ്ഐപി അല്ലെങ്കിൽ ലംപ്-സം തിരഞ്ഞെടുത്ത് നിങ്ങളുടെ നിക്ഷേപം തുടങ്ങാൻ സാധിക്കും. പലപ്പോഴും എസ്ഐപിയാണ് കൂടുതൽ മികച്ചത്.
വളർച്ചയെ കുറിച്ച് പരിശോധിക്കുക
ഇത്തരം ഡയറക്ട് ഫണ്ടുകളിൽ നിക്ഷേപം ആരംഭിച്ചാലും എല്ലാ വർഷവും നിക്ഷേപത്തിൻ്റെ വളർച്ചയെ കുറിച്ച് പരിശോധിക്കുക. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യം കൃത്യമായി ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ ഈ പരിശോധന നിങ്ങളെ സഹായിക്കും.
നികുതി നിരക്കുകൾ അറിയാം
ഇക്വിറ്റി ഫണ്ട് റിട്ടേണുകൾ 12 മാസത്തിൽ കൂടുതൽ കൈവശം വച്ചാൽ ഒരു വർഷത്തിൽ 1 ലക്ഷം വരെ നികുതി ഒഴിവാക്കും. അതിനുശേഷം, 10% നികുതി ചുമത്തും. അതിനാൽ നികുതി നിരക്കുകളെ കുറിച്ച് മനസിലാക്കണം.
സമ്പാദ്യത്തെ കുറിച്ച് കുട്ടിയെ പഠിപ്പിക്കുക
ഈ നിക്ഷേപം ട്രാക്ക് ചെയ്യുവാൻ കുട്ടിക്കും സാധിക്കും. അതായത് കുട്ടി വളരുമ്പോൾ ഈ നിക്ഷേപത്തെ കുറിച്ച് വിശദമായി പഠിപ്പിക്കുക. ഇത് കുട്ടിയിൽ സമ്പാദ്യ ശീലത്തെ കുറിച്ചുള്ള ശരിയായ ചിന്തകൾ വളർത്തും.
ഈ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ ഡയറക്ട് ഫണ്ടുകളിലൂടെ നിങ്ങളുടെ കുട്ടിയുടെ ഭാവിയും സുരക്ഷിതമാക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications