പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പിലാക്കിയ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന സംരംഭത്തിന് കീഴിലാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. പെൺകുട്ടികൾ വിദ്യാസമ്പന്നരാകുവാനും, ഉയർന്ന ഭാവി കൈവരിക്കുന്നതിനുമായി അവരെ പ്രാപ്തരാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. പെൺകുട്ടിയുടെ പേരിൽ അവളുടെ മാതാപിതാക്കൾക്കാണ് ഈ നിക്ഷേപ സ്കീമിൽ അക്കൗണ്ട് എടുക്കാൻ സാധിക്കുന്നത്.
വിദ്യാഭ്യാസത്തിനു മാത്രമല്ല വിവാഹത്തിനും ഈ നിക്ഷേപ പദ്ധതിയിലൂടെ നേട്ടം ഉറപ്പാക്കാം. മറ്റേതു നിക്ഷേപത്തേക്കാളും ഉയർന്ന പലിശ നിരക്ക് ഉറപ്പാക്കാം. മാത്രമല്ല നിക്ഷേപത്തിലൂടെ നികുതി രഹിത വരുമാനവും ഈ സ്കീം വാഗ്ദാനം ചെയ്യുന്നു. അതിനാൽ പെൺകുട്ടികളുള്ള കുടുംബങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ സമ്പാദ്യ ഓപ്ഷനുകളിലൊന്നായി സുകന്യ സമൃദ്ധി യോജന തിരഞ്ഞെടുക്കാം.
പലിശ നിരക്ക് അറിയാം...
2025 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്ക് 8.2% ആയി തുടരുന്നു. അതായത് ഈ പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലും SSY യുടെ പലിശ നിരക്കിൽ സർക്കാർ ഒരു മാറ്റവും വരുത്തിയിട്ടില്ല. സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കുകളിൽ കുറവുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, ഇത്തവണയും സർക്കാർ നിരക്ക് കുറച്ചിട്ടില്ല.
നിങ്ങൾ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചിട്ടുണ്ടോ? അതോ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച സ്കീമാണിത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ സാധാരണയായി സർക്കാർ ഓരോ മൂന്ന് മാസത്തിലും അവലോകനം ചെയ്യും. ഈ പാദത്തിൽ, SSY ഉൾപ്പെടെയുള്ള ഒരു പദ്ധതിയിലും മാറ്റങ്ങളൊന്നുമില്ല. അതിനാൽ ഇത്തരം നിക്ഷേപങ്ങളിലൂടെ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമായി തുടരുകയും നല്ല വരുമാനം നേടുകയും ചെയ്യുന്നു.

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കാവുന്ന പരമാവധി നിക്ഷേപം?
നിങ്ങൾക്ക് വെറും 250 രൂപ ഉപയോഗിച്ച് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാൻ കഴിയും. ഇത് സജീവമായി നിലനിർത്താൻ, നിങ്ങൾ എല്ലാ വർഷവും കുറഞ്ഞത് 250 രൂപയെങ്കിലും നിക്ഷേപിക്കണം, അതേസമയം ഓരോ വർഷവും നിക്ഷേപിക്കാവുന്ന പരമാവധി തുക 1.5 ലക്ഷം രൂപയാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് നിക്ഷേപ തുക തിരഞ്ഞെടുക്കാം. വാർഷികമായിട്ടാണ് നിക്ഷേപം കണക്കാക്കുന്നതെങ്കിലും ഒറ്റയടിക്ക് ഒരു വലിയ തുക നിക്ഷേപിക്കാൻ സാധിക്കാത്തവർക്ക് ചെറിയ തുകകളായി നിക്ഷേപിക്കാനും സാധിക്കും.
സുകന്യ സമൃദ്ധി യോജനയുടെ ഗുണങ്ങളും പ്രത്യേകതകളും
ഈ സ്കീമിൽ നിങ്ങൾ നിശ്ചിത തുക നിക്ഷേപിച്ചാൽ എല്ലാ വർഷവും അതിന് പലിശ ലഭിക്കും. ആ പലിശ നിങ്ങളുടെ നിക്ഷേപ തുകയിലേക്ക് ചേർക്കപ്പെടും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം തുകയും പൂർണ്ണമായും നികുതി രഹിതമായിരിക്കും. നിക്ഷേപങ്ങൾക്ക് സെക്ഷൻ 80 സി പ്രകാരമുള്ള കിഴിവുകൾക്ക് അർഹതയുണ്ട്. ഇവിടെ നിങ്ങൾ 1.5 ലക്ഷം വാർഷികമായി നിക്ഷേപിച്ചാൽ കാലാവധി അവസാനിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന മൊത്തം നേട്ടം 69,27,578 രൂപയായിരിക്കും.
പെൺകുട്ടിക്ക് 10 വയസ്സ് പൂർത്തിയാവുന്നതിനു മുന്നേ നിക്ഷേപം ആരംഭിച്ചു തുടങ്ങണം. നേരെത്തെ ആരംഭിക്കുന്നതാണ് എപ്പോഴും നല്ലത്. അക്കൗണ്ട് തുറന്ന തീയതി മുതൽ 21 വർഷത്തിനുള്ളിലാണ് നിക്ഷേപത്തിൻ്റെ കാലാവധി പൂർത്തിയാകുന്നത്. ഒരു പക്ഷേ പെൺകുട്ടി 18 വയസ്സ് തികഞ്ഞതിന് ശേഷം വിവാഹിതയാകുകയാണെങ്കിൽ ഈ അക്കൗണ്ട് നേരത്തെ അവസാനിപ്പിക്കാനുള്ള ഓപ്ഷനുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications