ഒരു വീട് ഏതൊരു വ്യക്തിയുടേയും വലിയ സ്വപ്നമാണ്. സാധാരണക്കാരെ പോലെ മുതിർന്ന പൗരൻമാർക്കും വീട് നിർമ്മിക്കണമെന്ന് ആഗ്രഹമുണ്ടാവും. എന്നാൽ ഭവന വായ്പകൾ ദീർഘകാലത്തേക്കാണ് തിരിച്ചടവ് കാലാവധി വരുന്നത്. എന്നാൽ മുതിർന്ന പൗരൻമാർക്ക് ദീർഘകാലത്തെ വായ്പകൾ സാധ്യമാകണമെന്നില്ല. അത്തരം ആശങ്കകൾ മുതിർന്ന പൗരൻമാരെ സ്വാഭാവികമായും അലട്ടും. എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇത്തരം അപേക്ഷകർക്ക് ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
പ്രായം, വരുമാന സ്ഥിരത, തിരിച്ചടവ് ശേഷി തുടങ്ങിയ ഘടകങ്ങൾ വായ്പാ യോഗ്യതയെ സാരമായി ബാധിക്കുന്നു. അതിനാൽ മുതിർന്ന പൗരൻമാർക്ക് എങ്ങനെയാണ് ഭവന വായ്പകൾ ലഭിക്കുന്നതെന്ന് അറിയാം.
യോഗ്യതാ മാനദണ്ഡം
ഭവന വായ്പയ്ക്ക് പ്രായം ഒരു പ്രധാന ഘടകമാണ്. മിക്ക ബാങ്കുകളും പ്രായം കുറഞ്ഞ വായ്പക്കാർക്കാണ് അംഗീകാരം നൽകുന്നത്. സാധാരണയായി വായ്പ കാലാവധി പൂർത്തിയാകുമ്പോൾ പരമാവധി പ്രായം 70 വയസ്സ് കവിയരുത്. ഇതിനർത്ഥം 60 വയസ്സുള്ള ഒരാൾക്ക് പരമാവധി 10 വർഷത്തെ കാലാവധിയിൽ വായ്പ ലഭിക്കും എന്നാണ്. സാധാരണഗതിയിൽ 30 വർഷം വരെ ഭവന വായ്പകളുടെ കാലാവധിയുണ്ടാവും. എന്നാൽ ഇവിടെ മുതിർന്ന പൗരൻമാർക്ക് കുറഞ്ഞ കാലാവധിയാണ് അനുവദിക്കുന്നത്.
വരുമാന സ്ഥിരതയും വായ്പക്ക് അപേക്ഷിക്കുമ്പോൾ പരിഗണിക്കുന്ന ഒരു ഘടകമാണ്. പെൻഷൻ വരുമാനം, വാടക വരുമാനം അല്ലെങ്കിൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം എന്നിവ യോഗ്യത വർദ്ധിപ്പിക്കും. അപേക്ഷകർ അവരുടെ വരുമാനത്തിന്റെ തെളിവ് നിർബന്ധമായും നൽകണം.
ലോൺ കാലാവധിയും ഇ.എം.ഐ കണക്കുകളും...
മുതിർന്ന പൗരന്മാർക്കുള്ള വായ്പാ കാലാവധി കുറവായിരിക്കും. അതിനാൽ ഉയർന്ന ഇ.എം.ഐ ഈടാക്കും. പ്രായം കുറഞ്ഞ ഒരു വായ്പക്കാരന് 20 വർഷത്തെ വായ്പ ലഭിച്ചേക്കാം, എന്നാൽ മുതിർന്ന പൗരന് 5-10 വർഷം മാത്രമേ ലഭിക്കൂ. ഇത് ഇ.എം.ഐ തുകയെ ബാധിക്കുന്നു. അതിനാൽ നിങ്ങളുടെ തിരിച്ചടവ് ശേഷി പരിശോധിച്ച ശേഷം മാത്രം ഇത്തരം വായ്പകളെ സമീപിക്കുക. ഇ.എം.ഐകൾ താങ്ങാനാവില്ലെങ്കിൽ ലോൺ തുക കുറയ്ക്കുന്നതിന് ഡൗൺ പേയ്‌മെന്റ് വർദ്ധിപ്പിക്കുന്നത് ഉചിതമായ തീരുമാനമായിരിക്കും.

പലിശ നിരക്കുകൾ എത്രയാണ്?
മുതിർന്ന പൗരന്മാർക്കുള്ള ഭവന വായ്പകളുടെ പലിശ നിരക്കുകൾക്ക് കാര്യമായ കിഴിവ് ലഭിക്കണമെന്നില്ല. എന്നിരുന്നാലും, ചില ബാങ്കുകൾ പെൻഷൻകാർക്ക് ചില ഇളവുകൾ ഉറപ്പ് നൽകാനും സാധ്യതയുണ്ട്. പലിശ നിരക്ക് നിങ്ങൾക്ക് അനുയോജ്യമാണെന്ന് ഉറപ്പായതിനു ശേഷം മാത്രം വായ്പ സ്വീകരിക്കുക. ഇല്ലെങ്കിൽ അതി വലിയ ബാധ്യത സൃഷ്ടിക്കും.
സഹ-അപേക്ഷകനും ഗ്യാരണ്ടറും
മുതിർന്ന പൗരന്മാർക്ക് വായ്പാ അംഗീകാരം പെട്ടെന്ന് പൂർത്തീകരിക്കാന ഒരു സഹ-അപേക്ഷകനെ ഉപയോഗിക്കുന്നത് നല്ലതാണ്. ഒരു കുടുംബാംഗമോ, നിങ്ങളുടെ പങ്കാളിയോ, കുട്ടിയോ ആയിരിക്കാം ഈ സഹ- അപേക്ഷകൻ. സ്ഥിര വരുമാനമുള്ള ഒരു സഹ-അപേക്ഷകനെ ചേർക്കുന്നത് വായ്പ അംഗീകാര സാധ്യത മെച്ചപ്പെടുത്തും. ചില ബാങ്കുകൾ ഒരു ഗ്യാരണ്ടറെയും ആവശ്യപ്പെട്ടേക്കാം.
വായ്പാ മൂല്യ അനുപാതം (LTV)
ലോൺ-ടു-വാല്യൂ (LTV) അനുപാതം ഒരു ബാങ്ക് വായ്പ നൽകാൻ തയ്യാറുള്ള ഒരു വസ്തുവിന്റെ മൂല്യത്തിന്റെ ശതമാനത്തെ സൂചിപ്പിക്കുന്നു. ബാങ്കുകൾ കുറഞ്ഞ LTV അനുപാതം വാഗ്ദാനം ചെയ്താൽ മുതിർന്ന പൗരൻ ഉയർന്ന ഡൗൺ പേയ്‌മെന്റ് നൽകേണ്ടതുണ്ട്.
റിവേഴ്സ് മോർട്ട്ഗേജ് ഓപ്ഷൻ
സ്വന്തമായി വീടുള്ള മുതിർന്ന പൗരന്മാർക്ക് റിവേഴ്സ് മോർട്ട്ഗേജ് ഓപ്ഷൻ ഉപയോഗിക്കാം. അതായത് മുതിർന്ന പൗരന് തൻ്റെ വീട് പണയം വെക്കാതെ തന്നെ ഇക്വിറ്റി അടിസ്ഥാനമാക്കി പണം നൽകാൻ കഴിയും. വിരമിക്കൽ സമയത്ത് സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ പ്രയോജനകരമാണ്. ഇത്തരം വായ്പയുടെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ ഉടമസ്ഥൻ മരിച്ചാൽ പിന്നീട് തിരിച്ചടവ് നടത്തേണ്ടതില്ല.
ഈ കാര്യങ്ങളെല്ലാം കൃത്യമായി ശ്രദ്ധിച്ചാൽ 60 വയസ്സിനു ശേഷം നിങ്ങളുടെ സ്വപ്ന ഭവനം പണിയാൻ സാധിക്കും. തിരിച്ചടവ് ശേഷിയും സാമ്പത്തിക സ്രോതസ്സും ഇതിൽ പ്രധാനപ്പെട്ടതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications