ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസിന്റേത്. ഉറപ്പായതും ഉയർന്നതുമായ റിട്ടേൺസ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളുടെ സ്വീകാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു. ഇതിൽ തന്നെ ചില പദ്ധതികൾ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നവയാണ്. അത്തരത്തിൽ ഉറപ്പായ റിട്ടേൺസ് ലക്ഷ്യമിടുന്ന നിക്ഷേപകർക്ക് ശരിയായ തിരഞ്ഞെടുപ്പായിരിക്കും നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്. പോസ്റ്റ് ഓഫീസിന്റെ സ്ഥിര നിക്ഷേപ പദ്ധതികളിലൊന്നായ ഇതിൽ നിശ്ചിത കാലത്തേക്ക് ഒരു തുക നിക്ഷേപിച്ച വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുന്നു. അപകട സാധ്യതകളെറെയുള്ള മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും ആളുകൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന പദ്ധതിയാണിത്.
നാഷ്ണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് അഥവ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയിൽ ഒരു വർഷമാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ കാലയാളവ്. രണ്ട് വർഷം, മൂന്ന് വർഷം, അഞ്ച് വർഷം എന്നിങ്ങനെ നിക്ഷേപകരുടെ സൗകര്യാർത്ഥം നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാൻ സാധിക്കും. 1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. 1000 രൂപയടച്ച് അക്കൗണ്ട് തുറന്നാൽ 100ന്റെ തവണകളായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാൻ സാധിക്കും. പരമാവധി നിക്ഷേപ പരിധിയില്ലായെന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളിലൊന്നാണ്.

പ്രായപൂർത്തിയായ ഏതൊരാൾക്കും അക്കൗണ്ട് തുറക്കാനും നിക്ഷേപിക്കാനും സാധിക്കും. രണ്ട് മുതൽ മൂന്ന് പേർവരെ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാനും ഈ പദ്ധതി വഴി സാധ്യമാണ്. പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടിക്കായി രക്ഷകർത്താവിനും അക്കൗണ്ട് തുറക്കാം.
2024 ഫെബ്രുവരി ആദ്യ വാരത്തെ കണക്കനുസരിച്ച് ഒരു വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് വർഷത്തെ നിക്ഷേപത്തിന് 7.0 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപമാണെങ്കിൽ 7.1 ശതമാനം പലിശയും ലഭിക്കുന്നു. അഞ്ച് വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ 7.5 ശതമാനം പലിശ ലഭിക്കുന്നു. മാർച്ച് 31 വരെ ഇതേ നിരക്കിലായിരിക്കും നിക്ഷേപകർക്ക് പലിശ ലഭിക്കുക. ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ നിരക്ക് പുതുക്കുന്നു. അതേസമയം അഞ്ച് വർഷത്തെ നിക്ഷേപത്തിന് സെക്ഷൻ 80സിക്ക് കീഴിൽ നികുതി ഇളവുകളും ലഭിക്കുന്നു.
നിലവിലത്തെ പലിശ നിരക്കിൽ ഒരാൾ പത്ത് ലക്ഷം രൂപ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 6.9 ശതമാനം പലിശ നിരക്കിൽ കാലവധി പൂർത്തിയാകുമ്പോൾ 70806 രൂപ പലിശയിനത്തിലും 1070806 രൂപ ആകെ റിട്ടേൺസായും ലഭിക്കുന്നു. രണ്ട് വർഷത്തേക്കാണ് നിക്ഷേപിക്കുന്നതെങ്കിൽ 148882 രൂപയാണ് പലിശയായി ലഭിക്കുന്നത്. ആകെ റിട്ടേൺസ് 1148882 രൂപ ആയിരിക്കും. മൂന്ന് വർഷത്തെ നിക്ഷേപത്തിന് 235075 രൂപ പലിശയായും 12,35,075 രൂപ ആകെ റിട്ടേൺസായും നിക്ഷേപകന് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപത്തിന് പലിശയായി മാത്രം ലഭിക്കുന്നത് 449948 രൂപയാണ്. 7.5 ശതമാനം പലിശയിൽ ആകെ റിട്ടേൺസ് 1449948യാണ്. ഇതിന് നികുതി ഇളവും ലഭിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
