റിട്ടയർമെന്റ് ജീവിതത്തെക്കുറിച്ച് 40 കളിൽതന്നെ ചിന്തിച്ച് തുടങ്ങണം. റിട്ടയർമെന്റിനുശേഷം സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ പണം നിക്ഷേപിക്കുന്നത് ഭാവി ജീവിതം സുരക്ഷിതമാക്കും. വാർധക്യത്തിൽ നല്ലൊരു സമ്പാദ്യം കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് ആരെയും ആശ്രയിക്കേണ്ടതില്ല, ആരോടും സാമ്പത്തിക സഹായം ചോദിക്കേണ്ടിയും വരില്ല. ഇത്തരത്തിൽ വാർധക്യം സുരക്ഷിതമാക്കാൻ, റിട്ടയർമെന്റ് പ്ലാനിംഗ് നടത്തേണ്ടിവരും. വിരമിച്ചതിന് ശേഷം നിങ്ങളുടെ പക്കൽ എത്ര പണം ഉണ്ടായിരിക്കണമെന്ന് നിങ്ങൾ കണക്കാക്കണം. അതിലൂടെ വാർധക്യ ജീവിതം ആഡംബരമായി തന്നെ ജീവിക്കാൻ സാധിക്കും.
ഇത്തരത്തിൽ ജീവിതം ആസ്വദിക്കാൻ റിട്ടയർമെന്റ് ഫണ്ട് ഇപ്പോഴത്തെ നിങ്ങളുടെ വാർഷിക ചെലവിന്റെ 30 ഇരട്ടിയെങ്കിലും ആയിരിക്കണം. ഉദാഹരണത്തിന്, നിങ്ങളുടെ ഇപ്പോഴത്തെ വാർഷിക ചെലവ് 9,00,000 രൂപയാണെങ്കിൽ, അതായത്, ഓരോ പ്രതിമാസ ചെലവും 75,000 രൂപയാണെങ്കിൽ, നിങ്ങളുടെ റിട്ടയർമെന്റ് ഫണ്ട് 2,70,00,000 രൂപയായിരിക്കണം.

ഉയർന്ന റിട്ടയർമെന്റ് ഫണ്ട് എങ്ങനെ നേടാം
വാർധക്യ ജീവിതത്തിന് ഇത്രയും വലിയ തുക ശേഖരിക്കാൻ, മികച്ച വരുമാനം നൽകുന്ന ദീർഘകാല സ്കീമുകളിൽ നിങ്ങൾ നിക്ഷേപിക്കേണ്ടിവരും. ഇന്നത്തെ കാലത്ത്, മ്യൂച്വൽ ഫണ്ടുകൾ റിട്ടേണിന്റെ കാര്യത്തിൽ വളരെ നല്ല സ്കീമായിട്ടാണ് കണക്കാക്കപ്പെടുന്നത്. എസ്ഐപി വഴി നിങ്ങൾക്ക് ഇതിൽ നിക്ഷേപിക്കാം. മൂച്വൽഫണ്ടുകളിൽ തവണ വ്യവസ്ഥയിലൂടെ നിക്ഷേപിക്കാവുന്ന മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകൾ (എസ്ഐപി).
വിരമിക്കൽ സമയത്തെ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ ഒരാളെ സഹായിക്കുന്ന ദീർഘകാല നിക്ഷേപ തന്ത്രമാണിത്. നിരവധി മൂച്വൽ ഫണ്ടുകൾ വിപണിയിൽ ലഭ്യമാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യം മനസിലാക്കി അനുയോജ്യമായവ തിരഞ്ഞെടുക്കാവുന്നതാണ്. ഇതുവഴി 100 രൂപ മുതൽ നിക്ഷേപിക്കാവുന്നതാണ്. എത്ര നേരത്തെ നിക്ഷേപിക്കുന്നുവോ, അത്രയും നേരത്തെ വലിയൊരു തുക സമ്പാദിക്കാൻ സാധിക്കും. വാർധക്യ ജീവിതത്തിലേക്കുള്ള ഫണ്ടിനായി എസ്ഐപിയിൽ, എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണം. ദീർഘകാലാടിസ്ഥാനത്തിൽ അതിന്റെ ശരാശരി വരുമാനം 12 ശതമാനമായി കണക്കാക്കപ്പെടുന്നു.
എത്ര തുക നിക്ഷേപിക്കണം
നിങ്ങൾക്ക് 30 വയസ്സ് പ്രായമുണ്ടെങ്കിൽ 2,70,00,000 രൂപ ശേഖരിക്കണമെങ്കിൽ, 30 വർഷത്തേക്ക് തുടർച്ചയായി 7700 രൂപ എസ്ഐപിയിൽ നിക്ഷേപിക്കേണ്ടി വരും. ഈ സാഹചര്യത്തിൽ, 60 വയസ് ആകുമ്പോൾ നിങ്ങൾ 27,72,000 രൂപ നിക്ഷേപിക്കും. 12 ശതമാനം പലിശ നിരക്കിൽ, നിങ്ങൾക്ക് 2,44,08,336 രൂപ പലിശ ലഭിക്കും. 60 വയസ് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 2,71,80,336 രൂപ ലഭിക്കും.
നിങ്ങൾക്ക് 35 വയസുണ്ടെങ്കിൽ, കുറഞ്ഞത് 25 വർഷത്തേക്ക് എല്ലാ മാസവും 14,500 രൂപ എസ്ഐപിയിൽ നിക്ഷേപിക്കുക. 25 വർഷത്തിനുള്ളിൽ 12 ശതമാനം പലിശ നിരക്കിൽ മൊത്തം 43,50,000 രൂപ നിക്ഷേപിക്കും. ഇതിന് പലിശയായി നിങ്ങൾക്ക് 2,31,65,709 രൂപ ലഭിക്കും. 60 വയസ്സാകുമ്പോൾ നിങ്ങൾക്ക് കിട്ടുന്ന മൊത്തം തുക 2,75,15,709 രൂപയായിരിക്കും.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications