ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ പെൻഷൻ പദ്ധതി അവതരിപ്പിച്ചു. സ്മാർട്ട് പെൻഷൻ പ്ലാൻ എന്ന് പേരിട്ടിരിക്കുന്ന സ്കീം ഇന്നലെയാണ് ആരംഭിച്ചത്. ഇന്ത്യയുടെ പെൻഷൻ വിപണി വളരുന്നതിനനുസരിച്ച് എൽ.ഐ.സി രൂപപ്പെടുത്തിയ സ്മാർട്ട് പ്ലാനാണ് ഇത്. ഇതൊരു സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ്, അതായത് ഉപഭോക്താക്കൾ ഒറ്റത്തവണ പ്രീമിയം അടയ്ക്കുകയും അവർ തിരഞ്ഞെടുത്ത പ്ലാൻ അനുസരിച്ച് പതിവായി പേയ്‌മെന്റുകൾ സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സ്കീമിന്റെ പ്രത്യേകത.
"റിട്ടയർമെന്റ് എന്നത് ഒരിക്കലും വരുമാനത്തിന്റെ അവസാനമല്ല - അത് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ തുടക്കമാണ്. എൽ.ഐ.സി സ്മാർട്ട് പെൻഷൻ ഉപയോഗിച്ച്, ജീവിതകാലം മുഴുവൻ സ്ഥിരമായ വരുമാനവും പ്രതിസന്ധികൾ ഇല്ലതാെ സമാധാനപരമായ ജീവിതവും ആസ്വദിക്കൂ," എന്നാണ് ഈ സ്കീമിനെ കുറിച്ച് ഒരാൾ എക്സിൽ കുറിച്ചത്.
ഉപഭോക്താക്കളുടെ വ്യത്യസ്ത സാമ്പത്തിക ആവശ്യങ്ങളും വിരമിക്കൽ ലക്ഷ്യങ്ങളും നിറവേറ്റുന്ന നിരവധി പേഔട്ട് ഓപ്ഷനുകൾ സ്മാർട്ട് പെൻഷൻ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഓരോന്നും പരിശോധിക്കാ....
യോഗ്യതാ മാനദണ്ഢം എന്തെല്ലാം..?
- ഈ സ്കീമിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രവേശന പ്രായം 18 വയസ്സാണ്. അതിനാൽ യുവ നിക്ഷേപകർക്ക് പോലും ഈ പദ്ധതി അനുയോജ്യമാണ്.
- തിരഞ്ഞെടുക്കുന്ന പേഔട്ട് ഓപ്ഷൻ അനുസരിച്ച് ഈ സ്കീമിൽ ചേരാനുള്ള പരമാവധി പ്രവേശന പ്രായം 65 നും 100 നും ഇടയിലാണ്.
ആന്വിറ്റി ഓപ്ഷനുകൾ
ഒരു ലംപ്-സം നിക്ഷേപത്തിനോ മറ്റു സംഭാവനകൾക്കോ പകരമായി പതിവായി നടത്തുന്ന പേയ്‌മെന്റുകളെയാണ് ആന്വിറ്റി എന്ന് പറയുന്നത്. എൽ.ഐ.സി സ്മാർട്ട് പെൻഷൻ പ്ലാൻ പ്രധാനമായും രണ്ട് ആന്വിറ്റി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അവയെ കുറിച്ച് പരിശോധിക്കാം;

സിംഗിൾ ലൈഫ് ആന്വിറ്റി: ഈ സ്കീമിന് കീഴിൽ ഉപഭോക്താവിന്റെ ജീവിതകാലം മുഴുവൻ ആന്വിറ്റി നൽകുന്നു.
ജോയിന്റ് ലൈഫ് ആന്വിറ്റി: പ്രാഥമിക ഉപഭോക്താവിനും സെക്കൻഡറി ഉപഭോക്താവിനും ആന്വിറ്റി പേയ്‌മെന്റ് നൽകുന്നു.
പേയ്‌മെന്റ് ഓപ്ഷനുകൾ;
ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട പേയ്‌മെന്റ് ഓപ്ഷനുകൾ തിരഞ്ഞെടുക്കാം. അതായത്, പ്രതിമാസം, ത്രൈമാസികം, അർദ്ധ വാർഷികം, വാർഷികം എന്നീ രീതിയിൽ പേയ്മെന്റ് തിരഞ്ഞെടുക്കാം. നിക്ഷേപിച്ച തുകയും തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതിയും അടിസ്ഥാനമാക്കിയാണ് ഇൻസ്റ്റാൾമെന്റ് തുക കണക്കാക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, ചില നിബന്ധനകൾക്ക് വിധേയമായി ഭാഗികമായോ പൂർണ്ണമായോ പണം പിൻവലിക്കാനുള്ള ഓപ്ഷനുകളും സ്കീം വാഗ്ദാനം ചെയ്യുന്നു.
പ്ലാനിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാം...
- നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ പ്ലാൻ = 1 ലക്ഷം രൂപ
- ഏറ്റവും കുറഞ്ഞ ആന്വിറ്റി തുകകൾ = 1,000 രൂപയാണ്. ഇത് പ്രതിമാസ പേയ്മെൻ്റ് അടിസ്ഥാനത്തിലാണ്.
ത്രൈമാസ അടിസ്ഥാനത്തിൽ 3,000 രൂപ, 6,000 രൂപ (അർദ്ധ വാർഷികം), 12,000 രൂപ (വാർഷികം) എന്നിങ്ങനെയാണ് അന്വിറ്റി തുകകൾ കണക്കാക്കുന്നത്.
എൽ.ഐ.സി സ്കീമിൽ എങ്ങനെ ചേരാം....
- എൽ.ഐ.സി സ്മാർട്ട് പെൻഷൻ പ്ലാൻ ഓൺലൈനായോ ഓഫ്‌ലൈനായോ ഉറപ്പാക്കാം.
- ഓൺലൈനായി ചെയ്യുന്നതിന് നിങ്ങൾ www.licindia.in എന്ന വെബ്‌സൈറ്റിൽ നേരിട്ട് സന്ദർശിച്ച് ഈ സ്കീമിന്റെ ഭാഗമാവാം.
- ഓഫ്‌ലൈനായി സ്കീമിൽ ചേരുന്നതിന് എൽ.ഐ.സി ഏജന്റുമാർ, ഇടനിലക്കാർ, പോയിന്റ് ഓഫ് സെയിൽസ് പേഴ്‌സൺസ്, കോമൺ പബ്ലിക് സർവീസ് സെന്ററുകൾ എന്നിവ വഴിയും പ്ലാൻ ഉറപ്പാക്കാം.
പോളിസി ഉടമ മരണമടഞ്ഞാൽ പ്ലാൻ എടുക്കുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന ഓപ്ഷനെ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താവിന് പേഔട്ട് ലഭിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
