പഴയ രണ്ട് രൂപാ കോയിന്‍ കൈയ്യിലുണ്ടെങ്കില്‍ നേടാം 5 ലക്ഷം

പഴയ കോയിനുകളും കറന്‍സികളും കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചത് പോലെയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങളുടെ മൂല്യത്തിനാണ് പല പഴയ അപൂര്‍വ നാണയങ്ങളും ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. ഒന്നും ചെയ്യാതെ വീട്ടിലിരുന

പഴയ കോയിനുകളും കറന്‍സികളും കൈവശമുള്ളവര്‍ക്ക് ഇപ്പോള്‍ ലോട്ടറി അടിച്ചത് പോലെയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫാമുകളിലൂടെ ലക്ഷങ്ങളുടെ മൂല്യത്തിനാണ് പല പഴയ അപൂര്‍വ നാണയങ്ങളും ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് തന്നെ ഒറ്റയടിക്ക് ധനവാനാന്‍ സാധിക്കുന്ന മാര്‍ഗമാണ് പഴയ കോയിനുകളുടെ വില്‍പ്പന എന്നതിനാല്‍ പലരും ഇതിലേക്ക് വേഗത്തില്‍ തന്നെ ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യന്‍ കോയിനുകളും കറന്‍സികളും ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എന്നാല്‍ അവയ്ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കണമെന്ന് മാത്രം. ഉദാഹരണത്തിന് പഴയ ഒരു രണ്ട് രൂപാ നാണയം നിങ്ങളുടെ പക്കലുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നേടിത്തന്നേക്കാം.

രണ്ട് രൂപാ കോയിന്‍

രണ്ട് രൂപാ കോയിന്‍

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 1994ല്‍ പുറത്തിറക്കിയ രണ്ട് രൂപാ കോയിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിന്റെ പുറകില്‍ മുദ്രണം ചെയ്തിരിക്കുന്ന ഇന്ത്യന്‍ പതാകയാണ് ഈ നാണയത്തെ സവിശേഷമാക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ക്വിക്കറില്‍ 2 രൂപയുടെ ഈ പഴയ കോയിന്‍ 5 ലക്ഷം രൂപ വരെയുള്ള തുകയ്ക്കാണ് വില്‍പ്പന നടത്തുന്നത്. എങ്ങനെയാണ് കോയിന്‍ ക്വുക്കറിലൂടെ വില്‍പ്പന നടത്തി പണം സ്വന്തമാക്കുന്നത് എന്ന് നമുക്ക് നോക്കാം.

ക്വുക്കര്‍ വെബ്സൈറ്റില്‍

ക്വുക്കര്‍ വെബ്സൈറ്റില്‍

ആദ്യം ക്വുക്കര്‍ വെബ്സൈറ്റില്‍ പ്രവേശിക്കുക. ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗ് ഇന്‍ ചെയ്യുക. ഇനി നിങ്ങള്‍ക്ക് ക്വുക്കറില്‍ അക്കൗണ്ട് ഇല്ല എങ്കില്‍ നിങ്ങളുടെ പക്കലുള്ള കോയിന്‍ വില്‍പ്പന നടത്തുന്നതിനായി ഒരു അക്കൗണ്ട് ആരംഭിക്കേണ്ടതായുണ്ട്. അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം നിങ്ങളുടെ കോയിന് വേണ്ടി പുതിയ ലിസ്റ്റിംഗ് ക്രിയേറ്റ് ചെയ്യുക. നിങ്ങളുടെ കൈവശമുളള കോയിന്റെ ഫോട്ടോകള്‍ അതിന്റെ സവിശേഷതകള്‍ക്കൊപ്പം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുക. കോയിന്‍ വാങ്ങാന്‍ താത്പര്യമുള്ള വ്യക്തികള്‍ വിലയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ക്കായി നിങ്ങളെ നേരിട്ട് ബന്ധപ്പെടും.

1 രൂപ, 5 രൂപ, 10 രൂപ നോട്ടുകള്‍

1 രൂപ, 5 രൂപ, 10 രൂപ നോട്ടുകള്‍

വസ്തുക്കള്‍ക്ക് കാലപ്പഴക്കമേറും തോറും അവ ആന്റിക് ഗണത്തിലേക്ക് മാറുകയാണ് ചെയ്യുക. ഒപ്പം അവയുടെ മൂല്യവും ഇരട്ടിക്കിരട്ടിയായി കുതിച്ചുയരും. ഇത്തരം വസ്തുക്കള്‍ക്ക് ആഗോള വിപണിയില്‍ വലിയ ആവശ്യക്കാരാണുള്ളതാണ്. പല തരത്തിലുള്ള നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും രാജ്യത്തിനകത്തു തന്നെ നിരവധി ആവശ്യക്കാരുണ്ട്. നിങ്ങള്‍ക്ക് താത്പര്യമുള്ള ഏത് രീതിയിലും ഈ ആന്റിക് നാണയങ്ങളും നോട്ടുകളും വില്‍പ്പന നടത്താം. ഇ ബേ, കോയിന്‍ ബസാര്‍, കളക്ടേഴ്‌സ് ബസാര്‍ തുടങ്ങിയ വെബ്‌സൈറ്റുകള്‍ ഓണ്‍ലൈനായി ഇത്തരം നാണയം വില്‍പ്പന നടത്തുവാന്‍ നിങ്ങളെ സഹായിക്കുന്നു. 1 രൂപ, 5 രൂപ, 10 രൂപ നോട്ടുകള്‍ ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വില്‍പ്പന നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഒരു രൂപാ നോട്ട്

ഒരു രൂപാ നോട്ട്

ഇന്ത്യ ഗവണ്‍മെന്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ 1 രൂപാ നോട്ടിന്റെ വിനിമയം അവസാനിപ്പിച്ചതാണ്. എന്നാല്‍ നോട്ടുകള്‍ അപൂര്‍വ്വമായതിനാല്‍ അവയ്ക്ക് ഇപ്പോള്‍ ഉയര്‍ന്ന മൂല്യമാണുള്ളത്. ഈ ഒരു രൂപാ നോട്ട് വില്‍പ്പന നടത്തുന്നത് വഴി 45,000 രൂപ വരെ നിങ്ങള്‍ക്ക് നേടുവാന്‍ സാധിക്കും. 1 രൂപാ നോട്ടിന്റെ ഒരു കെട്ടിന് കോയിന്‍ ബസാറില്‍ നല്‍കിയിരിക്കുന്ന വില 49,999 രൂപയാണ്. ഗവര്‍ണര്‍ എച്ച്എം പട്ടേലിന്റെ ഒപ്പും 1957ലെ ഈ നോട്ടില്‍ ഉണ്ടായിരിക്കണം. ഈ പ്രത്യേകതകളുള്ള ഒരു രൂപാ നോട്ടാണ് നിങ്ങളുടെ കൈയ്യില്‍ ഉള്ളത് എങ്കില്‍ വെബ്‌സൈറ്റില്‍ സെല്ലറായി രജിസ്റ്റര്‍ ചെയ്തു കൊണ്ട് നിങ്ങള്‍ക്കവ വില്‍പ്പന നടത്താം. നോട്ടുകളുടെ ഫോട്ടോ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ആവശ്യക്കാര്‍ നിങ്ങളെ നേരിട്ട് ബന്ധപ്പെട്ടുകൊള്ളും. നേരിട്ട് സംസാരിച്ച് വില്‍പ്പന നടത്താം.

അഞ്ച് രൂപാ നോട്ട്

അഞ്ച് രൂപാ നോട്ട്

പഴയ ഒരു അഞ്ച് രൂപാ നോട്ട് നിങ്ങളുടെ കൈയ്യിലുണ്ടെങ്കില്‍ എങ്കില്‍ 30,000 രൂപ സ്വന്തമാക്കുവാനുള്ള അവസരം നിങ്ങള്‍ക്കുണ്ട്. പഴയ ഒരു 5 രൂപാ നോട്ടിന് നിങ്ങള്‍ക്ക് പതിനായിരങ്ങള്‍ നേടിത്തരുവാന്‍ സാധിക്കും. നിങ്ങളുടെ പക്കല്‍ പഴയതും ആപൂര്‍വ്വവുമായ 5 രൂപ നോട്ട് ഉണ്ടെങ്കില്‍ നിങ്ങളാകെ ചെയ്യേണ്ടത് ഒരു വെബ്‌സൈറ്റ് പരിശോധിച്ച് നിങ്ങളുടെ പക്കലുള്ള 5 രൂപ നോട്ടിന് ലഭിക്കുന്ന മികച്ച എത്രയാണന്നെ് പരിശോധിക്കുക മാത്രമാണ്.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

എളുപ്പത്തില്‍ പണം കൈയ്യില്‍ വരുന്ന കാര്യമായതിനാല്‍ തന്നെ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. നിങ്ങളുടെ പക്കലുള്ള 5 രൂപാ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് 30,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഒപ്പു വച്ചിരിക്കുന്ന നോട്ടില്‍ 786 എന്ന നമ്പര്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ അപൂര്‍വ്വമാകും. നിങ്ങളുടെ കൈയ്യില്‍ അത്തരമൊരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ coinbazzar.com എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അതിന് എത്ര മൂല്യം ലഭിക്കുമെന്ന് പരിശോധിക്കാവുന്നതാണ്.

ഈ മേഖലയില്‍ നിരവധി തട്ടിപ്പുകളും ഇപ്പോള്‍ സജീവമാണ്. പഴയ നാണയങ്ങളും നോട്ടുകളും വില്‍ക്കാന്‍ വയ്ക്കുന്നവര്‍ പലപ്പോഴും തട്ടിപ്പിനിരയാവുന്നുണ്ട്. അതുകൊണ്ട് ജാഗ്രതയോടെ വേണം തീരുമാനങ്ങളെടുക്കാന്‍. അതേസമയം, പ്രസ്തുത ലേഖനം വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X