5 രൂപാ നോട്ടിലൂടെ നേടാം 30,000 രൂപ

പഴയ ഒരു അഞ്ച് രൂപാ നോട്ട് നിങ്ങളുടെ കൈയ്യിലുണ്ടോ? എങ്കില്‍ 30,000 രൂപ സ്വന്തമാക്കുവാനുള്ള അവസരം നിങ്ങള്‍ക്കുണ്ട്. പഴയ ഒരു 5 രൂപാ നോട്ടിന് നിങ്ങള്‍ക്ക് പതിനായിരങ്ങള്‍ നേടിത്തരുവാന്‍ സാധിക്കും. നിങ്ങളുടെ പക്കല്‍ പഴയതും ആപൂ

പഴയ ഒരു അഞ്ച് രൂപാ നോട്ട് നിങ്ങളുടെ കൈയ്യിലുണ്ടോ? എങ്കില്‍ 30,000 രൂപ സ്വന്തമാക്കുവാനുള്ള അവസരം നിങ്ങള്‍ക്കുണ്ട്. പഴയ ഒരു 5 രൂപാ നോട്ടിന് നിങ്ങള്‍ക്ക് പതിനായിരങ്ങള്‍ നേടിത്തരുവാന്‍ സാധിക്കും. നിങ്ങളുടെ പക്കല്‍ പഴയതും ആപൂര്‍വ്വവുമായ 5 രൂപ നോട്ട് ഉണ്ടെങ്കില്‍ നിങ്ങളാകെ ചെയ്യേണ്ടത് ഒരു വെബ്സൈറ്റ് പരിശോധിച്ച് നിങ്ങളുടെ പക്കലുള്ള 5 രൂപ നോട്ടിന് ലഭിക്കുന്ന മികച്ച എത്രയാണന്നെ് പരിശോധിക്കുക മാത്രമാണ്.

5 രൂപ നോട്ട് വില്‍പ്പന നടത്താം

5 രൂപ നോട്ട് വില്‍പ്പന നടത്താം

എളുപ്പത്തില്‍ പണം കൈയ്യില്‍ വരുന്ന കാര്യമായതിനാല്‍ തന്നെ ഇതിന് ചില നിബന്ധനകളൊക്കെയുണ്ട്. നിങ്ങളുടെ പക്കലുള്ള 5 രൂപാ നോട്ടില്‍ ട്രാക്ടറിന്റെ ചിത്രമുണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് 30,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കുകയുള്ളൂ. കൂടാതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഒപ്പു വച്ചിരിക്കുന്ന നോട്ടില്‍ 786 എന്ന നമ്പര്‍ കൂടിയുണ്ടെങ്കില്‍ അത് കൂടുതല്‍ അപൂര്‍വ്വമാകും. നിങ്ങളുടെ കൈയ്യില്‍ അത്തരമൊരു 5 രൂപാ നോട്ട് ഉണ്ടെങ്കില്‍ coinbazzar.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അതിന് എത്ര മൂല്യം ലഭിക്കുമെന്ന് പരിശോധിക്കാവുന്നതാണ്.

1 രൂപയ്ക്ക് പകരം 45,000 രൂപ

1 രൂപയ്ക്ക് പകരം 45,000 രൂപ

കോയിന്‍ ബസാര്‍ എന്ന വെബ്‌സൈറ്റിലൂടെ പഴയ കാലത്ത് നിലനിന്നിരുന്ന അപൂര്‍വങ്ങളായി നാണയങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ട്. നേരത്തേ 1 രൂപാ നോട്ടിന്റ പരസ്യം ഇത്തരത്തില്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ക്ക് അനുയോജ്യമായ 1 രൂപാ നോട്ട് നിങ്ങളുടെ പക്കലുണ്ടെങ്കില്‍ 45,000 രൂപയാണ് അന്ന് വാഗ്ദാനം ചെയ്തിരുന്നത്. നിങ്ങളുടെ വീട്ടില്‍, നിങ്ങളുടെ മുറിയില്‍ അലസമായിരുന്നുകൊണ്ട് തന്നെ 45,000 രൂപയാണ് നിങ്ങള്‍ക്ക് നേടാന്‍ കഴിയുക. പക്ഷേ ഒരൊറ്റ കാര്യം മാത്രം, നിങ്ങളുടെ കൈയ്യില്‍ 1977 - 1979 കാലഘട്ടത്തിലെ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം. എന്നതായിരുന്നു നാളുകള്‍ക്ക് മുന്നില്‍ വെബ്‌സൈറ്റിലുണ്ടായിരുന്ന പരസ്യം.

പ്രത്യേകതകള്‍

പ്രത്യേകതകള്‍

അന്നത്തെ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹീരുഭായി എം പട്ടേല്‍ ഒപ്പു വച്ചതായിരിക്കണം ആ ഒരു രൂപ നോട്ട്. 1977-1979 കാലഘട്ടത്തില്‍ മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കേയായിരുന്നു അദ്ദേഹം ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നത്. ഇന്ദിര ഗാന്ധിയെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ആദ്യ കോണ്‍ഗ്രസ് ഇതര സര്‍ക്കാറായിരുന്നു മൊറാര്‍ജി ദേശായിയുടേത്.

പഴയ നോട്ടുകള്‍ വഴി വലിയ ലാഭം

പഴയ നോട്ടുകള്‍ വഴി വലിയ ലാഭം

ബ്രിട്ടീഷ് രാജിന് കീഴില്‍ 1917 നവംബര്‍ 30നാണ് ഈ ഒരു രൂപാ നോട്ട് പുറത്തിറക്കിയത്. നിലവില്‍ ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) ഒരു രൂപ നോട്ട് അച്ചടിക്കുന്നത് അവസാനിപ്പിച്ചുവെങ്കിലും ഇപ്പോള്‍ ആ പഴയ ഒരു രൂപ നോട്ട് നിങ്ങളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് 45,000 രൂപ സ്വന്തമാക്കുവാന്‍ സാധിക്കും. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് നിലനിന്നിരുന്ന നോട്ടുകളും സൈറ്റില്‍ വില്‍പനയ്ക്ക് വച്ചിട്ടുണ്ട്. 7 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 1994ല്‍ ഒരു രൂപാ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചത് 2015ലാണ് വീണ്ടും പുനരാരംഭിച്ചത്.

രണ്ട് രൂപാ നാണയത്തിന് പകരം 5 ലക്ഷം

രണ്ട് രൂപാ നാണയത്തിന് പകരം 5 ലക്ഷം

കാലപ്പഴക്കമേറും തോറും ഓരോ വസ്തുക്കളും പുരാവസ്തു ഗണത്തില്‍ പെടുകയും അതിന്റെ മൂല്യം വര്‍ധിക്കുകയും ചെയ്തു. വലിയ വില കൊടുത്ത് അത് സ്വന്തമാക്കുവാന്‍ അന്താരാഷ്ട്ര വിപണിയുമുണ്ടാകും. നിങ്ങള്‍ നാണയങ്ങളും പഴയ നോട്ടുകളും ശേഖരിക്കുന്ന വ്യക്തിയാണെങ്കില്‍ ഒരു രണ്ട് രൂപാ നാണയം നല്‍കി 5 ലക്ഷം രൂപ സ്വന്തമാക്കാം. എന്നാല്‍ ആ രണ്ട് രൂപാ നാണയം 1994, 1995, 1997, 2000 സീരീസിലുള്ള നാണയമായിരിക്കണം.

ഓണ്‍ലൈന്‍ വഴി ആവശ്യക്കാരെ കണ്ടെത്താം

ഓണ്‍ലൈന്‍ വഴി ആവശ്യക്കാരെ കണ്ടെത്താം

നിങ്ങളുടെ പക്കലുള്ള 2 രൂപാ നാണയത്തിന് ആ പ്രത്യേകതയുണ്ടെങ്കില്‍ ക്വിക്കര്‍ വെബ്സൈറ്റില്‍ നിങ്ങള്‍ക്ക് സെല്ലര്‍ ആയി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കോയിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ എന്നിവയും നല്‍കണം. നിങ്ങള്‍ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും വെബ്സൈറ്റ് പരിശോധിക്കും.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും രചയിതാവും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X