നിങ്ങളുടെ സ്വർണാഭരണങ്ങൾ, സ്വർണ ഇടിഎഫുകൾ എന്നിവ വിൽക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം...

സ്വർണ വില ഓരോ ദിവസവും കുതിച്ചു കൊണ്ടിരിക്കുകയാണ്. സ്വർണത്തിൻ്റെ വാങ്ങൽ വില ഉയരുന്നതോടെ നിക്ഷേപകരുടെ എണ്ണവും ഉയരുന്നു. 2024 ജൂലൈ 23 മുതൽ സ്വർണത്തിന്റെ മൂലധന നേട്ട നികുതി നിയമങ്ങളിൽ വലിയ മാറ്റങ്ങളുണ്ടായി. സ്വർണം, മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ് എന്നിവയുൾപ്പെടെ എല്ലാത്തിനെയും ഈ മാറ്റങ്ങൾ ബാധിക്കുന്നു. സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ വായ്പകളെ സമീപിക്കുന്നതിലും മികച്ചത് സ്വർണാഭരണങ്ങൾ വിൽക്കുന്നത് തന്നെയാണ്.

പുതുക്കിയ നിയമങ്ങൾ പ്രകാരം, സ്വർണാഭരണങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന്മേലുള്ള നികുതി ഓരോ ആഭരണത്തിനും വ്യത്യസ്തമാണ്. കാരണം ഈ നികുതി നിശ്ചയിക്കുന്നത് ഉടമസ്ഥതയുടെ കാലാവധിയെ ആശ്രയിച്ചാണ്. അതായത് മൂന്ന് വർഷത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന ആഭരണങ്ങൾ ദീർഘകാല മൂലധന നേട്ടമായിരിക്കും. (LTCG) ഇതിന് വിവിധ ആനുകൂല്യങ്ങൾക്ക് ശേഷം 20% നിരക്കിലായിരിക്കും നികുതി ചുമത്തുന്നത്.

എന്നാൽ എല്ലാ ആഭരണങ്ങളും ദീർഘകാലത്തോളം സൂക്ഷിക്കാൻ സാധിക്കണമെന്നില്ല. അതിനാൽ മൂന്ന് വർഷത്തെ പരിധിക്കുള്ളിൽ ആഭരണങ്ങൾ വിൽക്കുകയാണെങ്കിൽ ഇത് ഹ്രസ്വകാല മൂലധന നേട്ടത്തിൻ്റെ (STCG) പരിധിയിൽ ഉൾക്കൊള്ളിക്കാം. അതായത് വ്യക്തിയുടെ ബാധകമായ ആദായ നികുതി സ്ലാബുകൾ അനുസരിച്ച് നികുതി ചുമത്തുന്നു.

സ്വർണത്തിൽ ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പുതുക്കിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

പാരമ്പര്യ സ്വർണാഭരണങ്ങളെ എങ്ങനെ ഉപയോ​ഗിക്കാം...

ഇന്ത്യയിലെ പല സ്ത്രീകളുടെ കൈയിലും പാരമ്പര്യമായി ലഭിച്ച ആഭരണങ്ങളുണ്ട്. അവ ഒന്നും രണ്ടും വർഷത്തെ പഴക്കമുള്ളവയല്ല എന്നതാണ് സത്യം. ഇത്തരം ആഭരണങ്ങളെ ഒരു മൂലധന ആസ്തിയായി കണക്കാക്കപ്പെടുന്നു. അതായത് ആഭരണങ്ങൾ 2001 ഏപ്രിൽ 1 ന് മുമ്പ് വാങ്ങിയതാണെങ്കിൽ ആ തീയതി മുതലുള്ള ന്യായമായ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് വിൽപ്പന സമയത്ത് ഈ ആഭരണങ്ങളുടെ വില നിർണ്ണയിക്കുന്നത്. ഇതിൻ്റെ ഹോൾഡിംഗ് കാലയളവ് നിശ്ചയിക്കുന്നത് പൂർവ്വികർ ആഭരണം വാങ്ങിയ കാലം മുതൽക്കാണ്. മൂന്ന് വർഷത്തിൽ കൂടുതലുള്ള ആഭരണങ്ങളാണെങ്കിൽ ഇത് ദീർഘകാല മൂലധന നേട്ടത്തിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ സ്വർണാഭരണങ്ങൾ, സ്വർണ ഇടിഎഫുകൾ എന്നിവ വിൽക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം...

മാതാപിതാക്കളിൽ നിന്നും മറ്റും പാരമ്പര്യമായി ലഭിക്കുന്ന ആഭരണങ്ങളെ മൂലധന ആസ്തിയായി കണക്കാക്കുന്നു. ആഭരണം വാങ്ങിയ തിയ്യതിയിലെ ന്യായമായ വിപണി മൂല്യം (FMV) അനുസരിച്ചാണ് വിൽപ്പന സമയത്ത് ചെലവ് നിർണ്ണയിക്കുന്നത്. ഒപ്പം ആഭരണത്തിൻ്റെ വാങ്ങൽ തീയതി മുതൽ കൈവശം വെക്കുന്ന കാലയളവും ഇതിൽ കണക്കാക്കുന്നു.

നികുതി നൽകേണ്ട മൂലധന നേട്ടം കണക്കാക്കാം;

വിൽപ്പന വില - ഏറ്റെടുക്കൽ ചെലവ് (ഏപ്രിൽ 1, 2001 ലെ FMV) = ദീർഘകാല മൂലധന നേട്ടം (LTCG).
സ്വർണ വിൽപ്പനയിലെ ദീർഘകാല മൂലധന നേട്ടം 12.5% ​​നികുതിക്ക് വിധേയമാണ്. ഒപ്പം സർചാർജും സെസ്സും ഇതിൽ ഉൾപ്പെടുന്നു.

സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 3% ജിഎസ്ടിയും മറ്റും ചാർജുകളും നൽകണം. സ്വർണാഭരണങ്ങളുടെ ആകെ വിലയും പണിക്കൂലിയും ഉൾപ്പെടെ നികുതി ബാധകമാണ്. എന്നാൽ എപ്പോഴും മനസിലാക്കേണ്ട കാര്യമെന്തെന്നാൽ സ്വർണാഭരണങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യാതൊരു ആദായനികുതിയും ഈടാക്കുന്നില്ല എന്നതാണ്.

സ്വർണ മ്യൂച്വൽ ഫണ്ടുകൾക്കും ഇടിഎഫുകൾക്കും മൂലധന നേട്ട നികുതി

ഭൗതിക സ്വർണത്തിന് മാത്രമല്ല, സ്വർണ മ്യൂച്വൽ ഫണ്ടുകൾക്കും സ്വർണ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾ അഥവാ ഇടിഎഫുകൾക്കും ഈ മൂലധന നേട്ട നികുതി നിയമങ്ങൾ ബാധകമാണ്. അതിനാൽ നിക്ഷേപകരും ഈ വിഷയത്തിൽ ശ്രദ്ധിക്കുക. 2025 ഏപ്രിൽ 1 മുതൽ ഈ നിക്ഷേപങ്ങൾക്കും നിയന്ത്രണങ്ങൾ ആരംഭിച്ചു. 24 മാസത്തിൽ കൂടുതൽ കൈവശം വച്ചിരിക്കുന്ന നിക്ഷേപങ്ങളിൽ നിന്നുള്ള നേട്ടങ്ങൾ LTCG ആയി കണക്കാക്കും, ഒപ്പം സൂചികയില്ലാതെ 12.5% ​​നികുതി നിരക്ക് ഈടാക്കും.

അതേസമയം 24 മാസത്തിനുള്ളിലെ വിൽപ്പനയ്ക്ക് വ്യക്തിയുടെ ആദായ നികുതി നിരക്കിൽ നികുതി ചുമത്തുന്ന STCG ബാധകമാകും. 2025 ഏപ്രിൽ 1 മുതൽ നടപ്പിലാക്കുന്ന ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ സർക്കാർ വരുത്തിയ പരിഷ്കാരത്തിന്റെ ഫലമായാണ് ഈ ക്രമീകരണം.

നിക്ഷേപം ആരംഭിച്ച തീയതി മുതൽ കാലാവധി 24 മാസം തികയുന്നതിനു മുന്നേ ഒരു സ്വർണ മ്യൂച്വൽ ഫണ്ട് വിൽക്കുമ്പോൾ അവയെ ഹ്രസ്വകാല മൂലധന നേട്ടങ്ങൾ (STCG) ആയി തരംതിരിക്കുന്നു. എന്നാൽ ഈ സ്വർണ മ്യൂച്വൽ ഫണ്ട് 24 മാസത്തിന് ശേഷം വിൽക്കുകയാണെങ്കിൽ, നേട്ടങ്ങളെ ദീർഘകാല മൂലധന നേട്ടങ്ങളാക്കും (LTCG). ഇതേ മാറ്റം തന്നെയാണ് സ്വർണ ഇടിഎഫുകൾക്കും സംഭവിച്ചത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X