സ്വര്‍ണ്ണം, വെള്ളി ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് നികുതി: ചെറിയ മുന്‍കരുതലെടുത്ത് വന്‍ നേട്ടം കൊയ്യാം

ചാഞ്ചാട്ടത്തിന് വിധേയമായതോടെ സ്വര്‍ണ്ണത്തിലും വെള്ളിയിലും ലാഭമെടുപ്പ് വര്‍ദ്ധിച്ചു. എന്നാല്‍  നികുതി കിഴിച്ചാല്‍ തുച്ഛമായ ലാഭമാണ് പലര്‍ക്കും ലഭ്യമാകുന്നത്..

സ്വര്‍ണ്ണം, വെള്ളി ഇടിഎഫ്, മ്യൂച്വല്‍ ഫണ്ട് നികുതി

കാരണം ലളിതമാണ്. ഏത് രീതിയിലാണ് കൈവശം വയ്ക്കുന്നത്, എത്രകാലം കൈവശം വച്ചു, എങ്ങിനെ വിറ്റു എന്നിവ മാനദണ്ഡമാക്കിയാണ് സ്വര്‍ണ്ണം വെള്ളി ഇടിഎഫ്, മ്യൂച്വല്‍ ഫണ്ടുകളില്‍ നികുതി.

ആഭരണം, നാണയം, ബാര്‍,ഡിജിറ്റല്‍ ഗോള്‍ഡ് ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ ഇടിഎഫുകള്‍, ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ മ്യൂച്വല്‍ ഫണ്ടുകള്‍, സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ എന്നിങ്ങിനെ പല രൂപങ്ങളിലാണ് ഇന്ത്യക്കാര്‍ സ്വര്‍ണ്ണവും വെള്ളിയും സൂക്ഷിക്കുന്നത്. ഓരോ രീതിക്കും നികുതി വ്യത്യസ്ഥമാണ്.

ഗോള്‍ഡ്, സില്‍വര്‍ ഇടിഫുകളിലെ നികുതി
ഓഹരിപോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വാങ്ങാനും വില്‍ക്കാനും കഴിയുന്ന ഫണ്ടാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഫ്.

ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ ഇടിഫ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വച്ചാല്‍, അതിന്മേലുള്ള ലാഭത്തിന്‌ ദീര്‍ഘകാല ദീര്‍ഘകാല മൂലധന ലാഭ നേട്ട നികുതി (LTCG) 12.5 ശതമാനം, ബാധകമാണ്.ഒരു വര്‍ഷത്തിനകം വിറ്റാല്‍, ഹ്രസ്വകാല മൂലധന ലാഭ നികുതിയായി ( STCG ) ലാഭത്തിന്റെ 20 ശതമാനം ഈടാക്കും.

ഫണ്ട് ഓഫ് ഫണ്ട്
ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ ''ഫണ്ട് ഓഫ് ഫണ്ട്‌സ്'' (എഫ്ഒഎഫ്) ഇടിഫുകളില്‍ നിന്നും വ്യത്യസ്തമാണ്. മറ്റൊരു ഫണ്ടില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് എഫ്ഒഎഫ്.

കുറഞ്ഞത് രണ്ട് വര്‍ഷം കൈവശം വെച്ചാല്‍ മാത്രമേ എഫ്ഒഎഫില്‍ 12.5 ശതമാനം എല്‍ടിസിജി ബാധകമാകൂ.രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് വിറ്റാല്‍, ലഭിക്കുന്ന ലാഭം വാര്‍ഷിക വരുമാനത്തില്‍ ചേര്‍ക്കുകയും വരുമാന സ്ലാബനുസരിച്ച നികുതി ബാധകമാകുകയും ചെയ്യും.

ഒരു വര്‍ഷത്തിന് മുകളില്‍ കൈവശം വച്ച ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പ്രതിവര്‍ഷം 1.25 ലക്ഷം രൂപ വരെ എല്‍ടിസിജി ഇളവുണ്ട്. എന്നാല്‍ ഗോള്‍ഡ്, സില്‍വര്‍ ഫണ്ടുകള്‍ക്ക് ഈ ഇളവ് ബാധകമല്ല.

ഒരു വര്‍ഷത്തിനകം നഷ്ടമുണ്ടായാല്‍ എന്ത് ചെയ്യണം

ഫണ്ട് ഓഫ് ഫണ്ട്‌സ് ഒരു വര്‍ഷത്തിനകം വില്‍പ്പന നടത്തുകയും നഷ്ടം നേരിടുകയും ചെയ്താല്‍ അത് ഹ്രസ്വകാല മൂലധന നഷ്ടമായി കണക്കാക്കി, മറ്റ് നിക്ഷേപങ്ങളിലെ നേട്ടങ്ങളിന്മേല്‍ ഈടാക്കുന്ന ഷോര്‍ട്ട് ടേം, ലോംഗ് ടേം കാപിറ്റല്‍ ഗെയിന്‍ ടാക്‌സില്‍ നിന്ന് കുറയ്ക്കാന്‍ സാധിക്കും.

ഇന്‍ട്രാഡേ ട്രേഡിംഗ്

ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫിലെ ഇന്‍ട്രാഡേ ട്രേഡിംഗ് ഊഹക്കച്ചവടമായാണ് കണക്കാക്കുന്നത്. ഇന്‍ട്രാഡേ ലാഭം വരുമാനത്തില്‍ ചേര്‍ക്കുകയും നികുതി സ്ലാബനുസരിച്ചുള്ള നികുതി ഈടാക്കുകയും ചെയ്യും.

ഇന്‍ട്രാഡേ നഷ്ടം ഊഹക്കച്ചവട നഷ്ടമായാണ് കണക്കാക്കുക. ഇത് ഓഹരി അല്ലെങ്കില്‍ ഇടിഎഫ് നികുതിയില്‍ നിന്നും കുറയ്ക്കാനാകില്ല. 

നികുതി ബാധ്യത കുറയ്ക്കാന്‍ എന്ത് ചെയ്യാം?

നിക്ഷേപം ദീര്‍ഘകാലം കൈവശം വെക്കുന്നത് , ലാഭത്തെ 12.5 ശതമാനം എന്ന എല്‍ടിസിജി നിരക്കിലുള്‍പ്പെടുത്താന്‍ സഹായിക്കും. ഇത് ഷോര്‍ട്ട്‌ടേം കാപിറ്റല്‍ ഗെയിനിനെ അപേക്ഷിച്ച് കുറവാണ്. 

ടാക്‌സ് ലോസ് ഹാര്‍വസ്റ്റിംഗ് എന്ന രീതി പിന്തുടരാം. അതായത്, ചില നിക്ഷേപങ്ങളില്‍ ലാഭമുണ്ടെങ്കില്‍, മറ്റ് നിക്ഷേപങ്ങളിലെ നഷ്ടം കുറച്ച് ലാഭത്തിന്‍മേലുള്ള നികുതി ലഘൂകരിക്കാം.

ഫിസിക്കല്‍ ഗോള്‍ഡിന് പകരം ഇടിഎഫ് അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ട് തിരഞ്ഞെടുക്കുന്നത് അധിക ചെലവുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആഭരണം വാങ്ങുമ്പോള്‍ ജിഎസ്ടി (GST)യും പണിക്കൂലിയും നല്‍കേണ്ടിവരും. ഇത് നിങ്ങളുടെ മൊത്തം ലാഭം കുറയ്ക്കുന്നു.

അസ്ഥിരമായ സാമ്പത്തിക സാഹചര്യങ്ങളാണ് സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടേയും നിക്ഷേപ മൂല്യമുയര്‍ത്തുന്നത്. ഈ കാലയളവില്‍ ഇവ സുരക്ഷിത നിക്ഷേപമാര്‍ഗ്ഗങ്ങളാകുന്നു.
എന്നാല്‍ അന്തിമ ലാഭം, നികുതിയ്ക്ക് ശേഷമാണ് തീരുമാനിക്കപ്പെടുക എന്ന കാര്യം നിക്ഷേപകര്‍ ഓര്‍ക്കണം.

ലാഭം ബുക്ക് ചെയ്യുന്നതിന് മുമ്പ്, എത്ര കാലം നിക്ഷേപം കൈവശം വെച്ചുവെന്നും നികുതി,
എല്‍ടിസിജി ആണോ എസ്ടിസിജി ആണോ എന്നും പരിശോധിക്കുക. മുന്‍കരുതലെടുക്കുന്നത് നികുതി കഴിച്ചുള്ള ലാഭത്തില്‍ വലിയ മാറ്റമുണ്ടാക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X