യുപിഐ ഇടപാടുകളുടെ കാലമാണിത്. ചായകുടിക്കാൻ, സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാൻ, മരുന്ന് വാങ്ങാൻ തുടങ്ങി ഇന്ന് എല്ലാ പണമിടപാടിനും അധികയാളുകളും ആശ്രയിക്കുന്നത് യുപിഐ ഇടപാടുകളെയാണ്. നമ്മൾ കരുതുന്നതിനും അപ്പുറമാണ് ഓരോ വർഷവും യുപിഐ ഇടപാടുകൾ വഴി കൈമാറ്റം ചെയ്യപ്പെടുന്ന പണത്തിന്‍റെ അളവ്. ഗൂളിൾ പേ, ഫോൺ പേ തുടങ്ങിയ നിരവധി യുപിഐ ആപ്പുകളുണ്ട്.
ചിലപ്പോൾ വലിയ അബദ്ധങ്ങളും യുപിഐ ഇടപാടുകൾ നടത്തുമ്പോൾ സംഭവിക്കാറുണ്ട്. അതിലൊന്നാണ് നമ്പർ മാറി പണമയക്കുന്നത്. നമ്മൾക്ക് ഒരിക്കലെങ്കിലും ഈ അബദ്ധം സംഭവിച്ചിട്ടുണ്ടാകും. ഉദ്ദേശിച്ച വ്യക്തിക്ക് പകരം മറ്റൊരാൾക്ക് പണം പോകും. നമ്പർ തെറ്റി പണം അയക്കുമ്പോൾ മാത്രമല്ല, മറ്റ് ചില അവസരങ്ങളിലും യുപിഐ പേയ്മെന്‍റ് റിവേഴ്സ് ചെയ്യേണ്ടി വന്നേക്കാം.

1. അനധികൃത പേയ്‌മെന്‍റ്
2. ഇടപാട് തട്ടിപ്പായിരുന്നു.
3. സ്വീകർത്താവ് ഇതുവരെ പേയ്‌മെന്‍റ് സ്വീകരിച്ചിട്ടില്ല.
4. സാങ്കേതിക തകരാർ കാരണം ഇടപാട് പരാജയപ്പെട്ടാൽ
യുപിഐ പേയ്മെന്‍റ് റിവേഴ്‌സ് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ബാങ്കിന്‍റെയോ, പേയ്‌മെന്‍റ് സേവന ദാതാവിന്‍റേയോ നയങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് പെയ്മെന്‍റ് റിവേഴ്സിംഗ്. പണം തെറ്റായ നമ്പറിലേക്ക് അയച്ചാൽ ഇടപാട് ഐഡികൾ, തീയ്യതി, എത്ര രൂപ അയച്ചു തുടങ്ങി ഇടപാടിന്‍റെ വിശദമായ വിവരങ്ങളും രേഖകളും സൂക്ഷിക്കണം. കൃത്യമായ വിവരങ്ങൾക്ക് യുപിഐ ആപ്പിന്‍റെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുക.
അനധിതൃതമോ, വഞ്ചനാപരമായ ഇടപാടുകളുടെയോ കാര്യത്തിൽ ഭാരത് ഇന്‍റർഫേസ് ഫോർ മണി(ബിഎച്ച്ഐഎം)/ നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) കസ്റ്റമർ കെയറിലേക്ക് ഉടൻ ബന്ധപ്പെടുക. പക്ഷെ അപ്പോഴും പണം തിരികെ ലഭിക്കുമെന്ന് ഉറപ്പില്ല. എല്ലാ യുപിഐ ഇടപാടുകളും പഴയപടിയാക്കാനാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഉദാഹരണത്തിന്, സ്വീകർത്താവ് പെയ്മെന്‍റ് സ്വീകരിച്ച് കഴിഞ്ഞാൽ ഒരു പക്ഷെ ഇടപാട് റിവേഴ്സ് ചെയ്യാൻ കിഴിഞ്ഞേക്കില്ല. അതായത് പണം നഷ്ടപ്പെട്ടേക്കാമെന്നർത്ഥം.
യുപിഐ പേയ്മെന്‍റ് റിവേഴ്‌സ് ചെയ്യണമെങ്കിൽ, എത്രയും വേഗം ബാങ്കുമായോ യുപിഐ സേവന ദാതാവുമായോ ബന്ധപ്പെടണം. എത്രയും വേഗം പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുവോ അത്രയും കൂടുതൽ സാധ്യത റിവേഴ്സ് ചെയ്യാൻ സാധിക്കും. അതായത് ഇടപാട് പഴയപടിയാക്കാനാകും. യുപിഐ ഇടപാടുകൾ തനിച്ച് റിവേഴ്സ് ചെയ്യാനാൻ സാധിക്കുന്നില്ലെങ്കിൽ സഹായത്തിനായി ബാങ്കിനെയോ യുപിഐ സേവന ദാതാവിനെയോ ബന്ധപ്പെടുന്നതാണ് നല്ലത്.
ബാങ്ക് അല്ലെങ്കിൽ യുപിഐ സേവന ദാതാവ് വഴി ഇടപാട് പിൻവലിക്കാൻ കഴിയുന്നില്ലെങ്കിൽ നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യിൽ പരാതി നൽകാം. ബാങ്കിന് പ്രശ്‌നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, ബാങ്കിംഗ് ഓംബുഡ്‌സ്മാനോ ബന്ധപ്പെട്ട റെഗുലേറ്ററി അതോറിറ്റികൾക്കോ പരാതി നൽകാം. ബാങ്കുകളും യുപിഐ സേവന ദാതാക്കളും തമ്മിൽ നയങ്ങളും നടപടിക്രമങ്ങളും വ്യത്യാസപ്പെട്ടിരിക്കാമെന്ന കാര്യം ഓർക്കുക.
എൻപിസിഐക്ക് എങ്ങനെ പരാതി നൽകാം
npci.org.in എന്ന വെബ്സൈറ്റിൽ കയറി 'Dispute Redressal Mechanism’ ടാബിൽ ക്ലിക്ക് ചെയ്താണ് പരാതി നൽകേണ്ടത്. ഈ ടാബ് ക്ലിക്ക് ചെയ്താൽ 'Compliant’ എന്ന സെക്ഷനിൽ പരാതി നൽകേണ്ട ഫോം ലഭിക്കും. യുപിഐ ട്രാൻസാക്ഷൻ ഐഡി, വിർച്വൽ പേമെന്‍റ് അഡ്രസ്സ്, ട്രാൻസ്ഫർ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളാണ് പരാതി അപേക്ഷയിൽ നൽകേണ്ടത്. കൂടാതെ, അക്കൗണ്ടിൽ പണം പോയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്‍റും നൽകണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
