നിങ്ങൾക്ക് എല്ലാ മാസവും 20,500 രൂപ സമ്പാദിക്കാൻ ആഗ്രഹമുണ്ടോ..? അതിന് സഹായിക്കുന്ന ഒരു സൂപ്പർ ഹിറ്റ് നിക്ഷേപ പദ്ധതി ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴിലുണ്ട്. മുതിർന്ന പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വം നേടാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്) എന്ന പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്)
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, മുതിർന്ന പൗരന്മാർക്കായാണ് പോസ്റ്റ് ഓഫീസ് ഈ സ്കീം അവതരിപ്പിച്ചിരിക്കുന്നത്. അതായാത് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കാണ് എസ്‌സിഎസ്എസ് പദ്ധതിയിൽ ചേരാൻ സാധിക്കുക. വോളണ്ടറി റിട്ടയർമെന്റ് സ്കീം (വിആർഎസ്) തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും ഈ സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. പങ്കാളിയുമായി ജോയിൻ്റ് അക്കൗണ്ടായും ഈ അക്കൗണ്ട് തുറക്കാം, അതുവഴി ഇരുവർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നതാണ് പ്രത്യേകത.
ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപ
കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം തുടങ്ങാം എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൻ്റെ പ്രത്യേകത. വിരമിച്ചതിന് ശേഷം എല്ലാ മാസവും സ്ഥിരവരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ സ്കീം അനുയോജ്യമാണ്. പദ്ധതിയിലൂടെ എല്ലാ മാസവും അല്ലെങ്കിൽ എല്ലാ പാദങ്ങളിലും പലിശ ലഭിക്കും. ഇത് പ്രതിമാസ ചെലവുകൾ കണ്ടെത്തുന്നത് എളുപ്പമാക്കും.

അക്കൗണ്ട് പോസ്റ്റ് ഓഫീസിൽ തുറക്കും
മുതിർന്ന പൗരന്മാർക്ക് ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി അവരുടെ എസ്‌സിഎസ്എസ് അക്കൗണ്ട് തുറക്കാം. അക്കൗണ്ട് തുറക്കാൻ കുറഞ്ഞത് 1000 രൂപയും പരമാവധി 30 ലക്ഷം രൂപയും നിക്ഷേപിക്കണം. 1,000 രൂപയുടെ ഗുണിതങ്ങളിൽ നിക്ഷേപിക്കാം, എന്നാൽ നിക്ഷേപത്തിൻ്റെ പരമാവധി പരിധി 30 ലക്ഷം രൂപയിൽ കൂടരുത്.
അക്കൗണ്ടുകൾ ട്രാൻസ്ഫർ ചെയ്യാം
നിക്ഷേപകൻ മറ്റൊരിടത്തേക്ക് താമസം മാറുകയാണെങ്കിൽ, അവർക്ക് ഏറ്റവും അടുത്തുള്ള ബാങ്ക് ബ്രാഞ്ചിലേക്കോ പോസ്റ്റ് ഓഫീസ് ബ്രാഞ്ചിലേക്കോ അക്കൗണ്ട് എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാനാകും.
പ്രതിമാസം 20,500 രൂപ
എസ്‌സിഎസ്എസ് പദ്ധതി 8.2 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ ജോലിയിൽ നിന്നും വിരമിച്ച ഒരാൾ അയാളുടെ വിരമിക്കൽ ആനുകൂല്യത്തിൽ നിന്നും 30 ലക്ഷം രൂപ എസ്‌സിഎസ്എസ് പദ്ധതിയിൽ നിക്ഷേപിക്കുകയാണെങ്കിൽ അയാൾക്ക് പ്രതിവർഷം 2.46 ലക്ഷം രൂപ പലിശ ലഭിക്കും. അതായത് പ്രതിമാസം ഏകദേശം 20,500 രൂപ.

കാലാവധി തീരുന്നതിനു മുൻപ് പിൻവലിക്കാം
ഈ പദ്ധതിയിൽ അക്കൗണ്ട് തുറന്ന് ഒരു വർഷത്തിന് ശേഷം നിക്ഷേപകർക്ക് പണം പിൻവലിക്കാം. അക്കൗണ്ട് തുറന്ന് ഒരു വർഷത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്താൽ പലിശ ലഭിക്കില്ല. അടച്ച പണം മാത്രം തിരികെ നൽകും.
നികുതി ആനുകൂല്യങ്ങൾ
ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപിക്കുന്നവർക്ക് നികുതി ആനുകൂല്യങ്ങൾ ലഭിക്കും. ഇതനുസരിച്ച് നിക്ഷേപകർക്ക് 1.5 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും.
പദ്ധതിയുടെ പ്രയോജനങ്ങൾ
റിട്ടയർമെൻ്റിന് ശേഷം സുരക്ഷിതവും ലാഭകരവുമായ നിക്ഷേപത്തിനുള്ള മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഈ സ്കീം നിക്ഷേപകർക്ക് ഉയർന്ന പലിശനിരക്ക് നൽകുന്നു മാത്രമല്ല അവരുടെ പണം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ, റിട്ടയർമെൻ്റിന് ശേഷം സ്ഥിരമായ വരുമാനം ആസൂത്രണം ചെയ്യുന്നവർക്ക് ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
