സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി മുതിർന്ന പൗരന്മാരുടെ ഇഷ്ട നിക്ഷേപ മാർഗമാണ്. സുരക്ഷിതമായി നിക്ഷേപിക്കുന്നതിനൊപ്പം റിട്ടയർമെൻ്റ് ജീവിതത്തിൽ സ്ഥിരമായ വരുമാനവും ഇതിലൂടെ മുതിർന്ന പൗരൻമാർക്ക് ഉറപ്പാക്കാം. നിലവിൽ രാജ്യത്തെ വിവിധ എഫ്ഡി സികീമുകൾ അതിൻ്റെ പലിശ നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. എങ്കിലും താരതമ്യേന 60 വയസ്സ് കഴിഞ്ഞവർക്ക് ഉയർന്ന പലിശ വരുമാനം ലഭിക്കുന്നുമുണ്ട്.
ഇന്ത്യയിലെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, പിഎൻബി, എച്ച്ഡിഎഫ്സി, ഐസിഐസിഐ എന്നീ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡികളും അവ മുതിർന്ന പൗരൻമാർക്ക് നൽകുന്ന പലിശ നിരക്കുകളും താരതമ്യം ചെയ്യാം. ഒന്ന് മുതൽ അഞ്ച് വർഷം വരെ കാലാവധിയിൽ ഈ ബാങ്കുകളിൽ എഫ്ഡിയിൽ 11,50,000 രൂപ നിക്ഷേപിച്ചാൽ ലഭിക്കുന്ന മെച്യൂരിറ്റി തുകയും കണക്കാക്കാം;
എസ്ബിഐ എഫ്ഡി
1 വർഷത്തെ എഫ്ഡി: 6.75% പലിശ നിരക്ക്
3 വർഷത്തെ എഫ്ഡി: 6.80% പലിശ നിരക്ക്
5 വർഷത്തെ എഫ്ഡി: 7.05% പലിശ നിരക്ക്
ഒരു മുതിർന്ന പൗരൻ എസ്ബിഐയുടെ ഒരു വർഷത്തെ എഫ്ഡിയിൽ 11,50,000 രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 12,29,612 രൂപയായിരിക്കും. അതേ നിക്ഷേപം 3 വർഷത്തേക്കാണെങ്കിൽ 14,07,826 രൂപയും, അഞ്ച് വർഷത്തേക്കാണെങ്കിൽ 16,30,997 രൂപയും മെച്യൂരിറ്റിയായി ലഭിക്കും.

പിഎൻബി എഫ്ഡി
1 വർഷത്തെ എഫ്ഡി: 6.90% പലിശ നിരക്ക്
3 വർഷത്തെ എഫ്ഡി: 6.90% പലിശ നിരക്ക്
5 വർഷത്തെ എഫ്ഡി: 7% പലിശ നിരക്ക്
പിഎൻബി അഥവാ പഞ്ചാപ് നാഷണൽ ബാങ്കിൽ ഒരു മുതിർന്ന പൗരൻ ഒരു വർഷത്തെ എഫ്ഡിയിൽ 11,50,000 രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 12,31,426 രൂപ ലഭിക്കും. എന്നാൽ 3 വർഷത്തേക്ക് ഇതേ തുക നിക്ഷേപിച്ചാൽ 14,11,985 രൂപയും, അഞ്ച് വർഷത്തേക്ക് നിക്ഷേപിച്ചാൽ 16,26,994 രൂപയും മെച്യൂരിറ്റിയായി ലഭിക്കും.
ഐസിഐസിഐ ബാങ്ക് എഫ്ഡി
1 വർഷത്തെ എഫ്ഡി: 6.75% പലിശ നിരക്ക്
3 വർഷത്തെ എഫ്ഡി: 7.10% പലിശ നിരക്ക്
5 വർഷത്തെ എഫ്ഡി: 7.10% പലിശ നിരക്ക്
ഒരു മുതിർന്ന പൗരൻ ഐസിഐസിഐ ബാങ്ക് എഫ്ഡിയിൽ 11,50,000 രൂപ നിക്ഷേപിച്ചാൽ ഒരു വർഷം പൂർത്തിയാകുമ്പോൾ 12,29,612 രൂപ മെച്യൂരിറ്റി തുകയായി ലഭിക്കും. എന്നാൽ ഈ നിക്ഷേപം 3 വർഷത്തേക്ക് തുടർന്നാൽ മെച്യൂരിറ്റി തുക 14,20,336 രൂപയാവും, അഞ്ച് വർഷം കൊണ്ട് 16,35,008 രൂപയായും നിങ്ങളുടെ നിക്ഷേപം വളരും.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി
1 വർഷത്തെ എഫ്ഡി: 6.75% പലിശ നിരക്ക്
3 വർഷത്തെ എഫ്ഡി: 6.95% പലിശ നിരക്ക്
5 വർഷത്തെ എഫ്ഡി: 6.90% പലിശ നിരക്ക്
എച്ച്ഡിഎഫ്സി ബാങ്കിന്റെ 1 വർഷത്തെ എഫ്ഡിയിൽ 11,50,000 രൂപ ഒരു മുതിർന്ന പൗരൻ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 12,29,612 രൂപ ലഭിക്കും. അതേ തുക 3 വർഷത്തേക്ക് നിക്ഷേപിച്ചാൽ 14,14,069 രൂപയായും, അഞ്ച് വർഷത്തിനുള്ളിൽ അത് 16,19,019 രൂപയായും വളരും.
ഈ 4 ബാങ്കുകളെ എഫ്ഡികളിൽ മുതിർന്ന പൗരൻമാർക്ക് താരതമ്യേന ഉയർന്ന പലിശ നിരക്ക് നൽകുന്നത് ഐസിഐസിഐ ബാങ്കാണ്. 7.10% വരെ പലിശ ഉറപ്പാക്കുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications