സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി നിക്ഷേപകർക്കിടയിൽ ഏറെ ജനപ്രിയമാണ്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ എഫ്.ഡികളോട് മുതിർന്ന പൗരൻമാർക്ക് താത്പര്യം കൂടുതലാണ്. ആകർഷകമായ പലിശ നിരക്കോടെ പരമാവധി 10 വർഷം വരെ എഫ്.ഡിയിൽ നിക്ഷേപിക്കാൻ സാധിക്കും. സാധാരണ നിക്ഷേപകർക്കും എഫ്.ഡി സ്കീമുകളിലൂടെ ഉയർന്ന വരുമാനം ലഭിക്കും. പക്ഷേ സാധാരണ നിക്ഷേപകരേക്കാൾ മുതിർന്ന പൗരൻമാർക്ക് പലിശ നിരക്ക് കൂടുതൽ ലഭിക്കുന്നു.
ജോലിയിൽ നിന്നും വിരമിച്ചവർക്ക് അധിക വരുമാനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേട്ടം ഉറപ്പാക്കാം. എഫ്.ഡിയിലൂടെ ലഭിക്കുന്ന വാർഷിക വരുമാനം പ്രതിമാസ വരുമാനമായിട്ടും മാറ്റാൻ ഓപ്ഷനുണ്ട്. ഈയിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറച്ചതിനാൽ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളും കുറഞ്ഞിട്ടുണ്ട്. പക്ഷേ ഇപ്പോഴും 9 ശതമാനത്തിൽ കൂടുതൽ എഫ്.ഡിയ്ക്ക് പലിശ നൽകുന്ന ബാങ്കുകളുണ്ട്.
60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് 3 കോടി രൂപയിൽ വർദ്ധിക്കാത്ത സ്ഥിര നിക്ഷേപങ്ങൾക്ക് ഇപ്പോഴും 9.1% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകൾ ഇപ്പോഴും ഉണ്ട്. ഇവിടെ അഞ്ച് വർഷത്തെ കാലാവധിയാണ് കണക്കാക്കുന്നത്. ഏതെല്ലാമാണ് ഈ എഫ്.ഡി നിക്ഷേപങ്ങളെന്ന് വിശദമായി പരിശോധിക്കാം;
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇന്ത്യയിലെ പ്രമുഖ ചെറുകിട ധനകാര്യ ബാങ്കാണ് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്. ഇവിടെ അഞ്ച് വർഷത്തെ എഫ്.ഡിയിൽ മുതിർന്ന പൗരൻമാർക്ക് 9.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇത് രാജ്യത്തെ വലിയ പ്രമുഖ ബാങ്കുകൾ നൽകുന്നതിനേക്കാൾ ഉയർന്ന നിരക്കാണ്. അതിനാൽ ഉയർന്ന വരുമാനം പ്രതീക്ഷിക്കുന്നവർക്ക് ഈ ബാങ്കിൽ നിക്ഷേപിക്കാം.

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
രാജ്യത്തെ മറ്റൊരു ചെറുകിട ധനകാര്യ ബാങ്കാണിത്. ഈ ബാങ്കിൽ അഞ്ച് വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ മുതിർന്ന പൗരൻമാർക്ക് 8.65 ശതമാനം പലിശ നിരക്ക് ഉറപ്പാക്കാം. ഈ പലിശ നിരക്കും താരതമ്യേന ഉയർന്നതാണ്. അതിനാൽ ഉയർന്ന വരുമാനമുള്ളവർ ഈ പലിശ നിരക്കിൽ ആകർഷകരാകും.
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
നിരവധി നിക്ഷേപകർ ഇൻവെസ്റ്റ് ചെയ്യുന്ന ചെറുകിട ബാങ്കാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്. അഞ്ച് വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ ഈ ബാങ്കിൽ മുതിർന്ന പൗരൻമാർക്ക് 8.5 ശതമാനം വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്കിൽ മുതിർന്ന പൗരൻമാർ അഞ്ച് വർഷത്തെ കാലാവധിയുള്ള എഫ്ഡിയിൽ 8.25 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരൻമാർ ഈ ബാങ്കിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അഞ്ച് വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കാം. 8.2 ശതമാനം വരെ പലിശ നിരക്ക് ഉറപ്പാക്കാം.
ഈ ബാങ്കുകളെല്ലാം ചെറുകിട ധനകാര്യ ബാങ്കുകളാണ്. എസ്ബിഐ, എച്ച്ഡിഎഫ്സി, ഐസിഐസിഐ തുടങ്ങി രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം അവരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ കുറച്ചു. എന്നിട്ടും ഈ ബാങ്കുകൾ ഉയർന്ന നിരക്ക് വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ നൽകുന്ന എഫ്.ഡിയിൽ മുതിർന്ന പൗരൻമാർക്ക് വാഗ്ദാനം ചെയ്യുന്നത് 7.35% പലിശ വരെയാണ്.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സിയുടെ എഫ്.ഡിയിൽ മുതിർന്ന പൗരൻമാർക്ക് 7.25% വരെയാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഈ നിരക്കുകൾ താരതമ്യം ചെയ്താൽ മുകളിൽ പരാമർശിച്ച ചെറുകിട ധനകാര്യ ബാങ്കുകൾ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
