പ്രായമാവുമ്പോൾ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത് നല്ലതാണ്. അതിനായി എളുപ്പത്തിൽ നിക്ഷേപിക്കാവുന്ന സമ്പാദ്യ പദ്ധതിയാണ് സ്ഥിര നിക്ഷേപം അഥവാ എഫ്ഡി. സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് കൂടുതൽ പലിശ വരുമാനം എഫ്ഡിയിലൂടെ നേടാം. ജോലിയിൽ നിന്നും വിരമിച്ച് ഒറ്റക്ക് ജീവിക്കുന്നവർക്കും, ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കും അഞ്ച് വർഷം വരെ ഒരു നിശ്ചിത തുക എഫ്ഡിയിൽ നിക്ഷേപിച്ചാൽ സമ്പാദ്യം വളർത്താം.
പല ബാങ്കുകളും പ്രായമായവർക്ക് പ്രത്യേക സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല മറുവശത്ത് സാധാരണ എഫ്ഡി സ്കീമുകൾക്കും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പൊതു, സ്വകാര്യ മേഖലാ ബാങ്കുകൾ മുതിർന്ന പൗരന്മാർക്കായി വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ അറിഞ്ഞിരിക്കാം;
എസ്‌ബിഐ എഫ്‌ഡി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്കീമായ അമൃത് വൃഷ്ടി എഫ്ഡിയിൽ 444 ദിവസത്തേ കാലാവധിയിൽ മുതിർന്ന പൗരന്മാർക്ക് 7.10 ശതമാനം വാർഷിക പലിശ നിരക്ക് നൽകുന്നു. എന്നാൽ എസ്ബിഐ നൽകുന്ന സാധാരണ എഫ്ഡികളിൽ 1 വർഷത്തെ കാലാവധിക്ക് 6.75 ശതമാനവും, 2 വർഷത്തെ കാലാവധിക്ക് 7.80 ശതമാനവും, 5 വർഷത്തെ കാലാവധിക്ക് 7.05 ശതമാനവും പലിശ നിരക്കുകൾ നൽകുന്നു.

ബാങ്ക് ഓഫ് ബറോഡ എഫ്ഡി
ബാങ്ക് ഓഫ് ബറോഡ (BoB) മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ എഫ്ഡിക്ക് 7.10 ശതമാനം പലിശ നിരക്ക് നൽകുന്നു. അതേസമയം 1 വർഷം, 3 വർഷം, 5 വർഷം കാലാവധിയുള്ള എഫ്ഡി പ്ലാനുകൾക്ക് 7 ശതമാനം പലിശ നിരക്കാണ് ഈ ബാങ്ക് നൽകുന്നത്.
പിഎൻബി എഫ്ഡി
പഞ്ചാബ് നാഷണൽ ബാങ്ക് അഥവാ പിഎൻബി മുതിർന്ന പൗരന്മാർക്ക് 390 ദിവസത്തെ പ്രത്യേക എഫ്‌ഡി സ്കീമിൽ 7.10 ശതമാനം പലിശ നിരക്ക് നൽകുന്നു. എന്നാൽ 1 വർഷം, 3 വർഷം, 5 വർഷം കാലാവധിയുള്ള എഫ്ഡി പ്ലാനുകൾക്ക് യഥാക്രമം 6.90 ശതമാനം, 7 ശതമാനം, 6.80 ശതമാനം പലിശ നിരക്കുകൾ നൽകുന്നു.
കാനറ ബാങ്ക് എഫ്ഡി
മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തെ പ്രത്യേക എഫ്‌ഡി സ്കീമിൽ കാനറ ബാങ്ക് 7 ശതമാനം പലിശ നിരക്ക് നൽകുന്നു. അതേസമയം 1 വർഷം, 3 വർഷം, 5 വർഷം കാലാവധിയുള്ള എഫ്ഡി പ്ലാനുകൾക്ക് 6.75 ശതമാനം പലിശ നിരക്ക് നൽകുന്നു.
ഐസിഐസിഐ ബാങ്ക് എഫ്ഡി
ഐസിഐസിഐ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 2 വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെയുള്ള എഫ്‌ഡി സ്കീമിന് 7.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. 1 വർഷത്തെ കാലാവധിയുള്ള എഫ്‌ഡിക്ക് 6.75 ശതമാനവും, 3 വർഷത്തെയും 5 വർഷത്തെയും എഫ്‌ഡി പ്ലാനുകൾക്ക് 7.10 ശതമാനവും പലിശ നിരക്ക് നൽകുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് എഫ്ഡി
18 മാസം മുതൽ 21 മാസത്തിൽ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് 7.10 ശതമാനം പലിശ നിരക്ക് നൽകുന്നു. ഈ ബാങ്ക് 1 വർഷത്തേക്ക് 6.75 ശതമാനവും, 3 വർഷത്തേക്ക് 6.95 ശതമാനവും, 5 വർഷത്തേക്ക് 6.90 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.
ആക്സിസ് ബാങ്ക് എഫ്ഡി
ആക്സിസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 5 മുതൽ 10 വർഷത്തെ സ്ഥിര നിക്ഷേപത്തിന് 7.35 ശതമാനം പലിശ നിരക്ക് നൽകുന്നു. സാധാരണ എഫ്ഡി സ്കീമുകൾക്കും മികച്ച പലിശ നൽകുന്നു. അതായത് 1 വർഷത്തെ കാലാവധിക്ക് 6.75 ശതമാനവും, 3 വർഷത്തേക്ക് 7.10 ശതമാനവും, 5 വർഷത്തേക്ക് 7.35 ശതമാനവും പലിശ നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications