ഏറ്റവും ജനപ്രിയ നിക്ഷേപങ്ങളിലൊന്നാണ് സ്ഥിര നിക്ഷേപം. 7 ദിവസം മുതൽ 10 വർഷം വരെയുള്ള കാലാവധിയിൽ സ്ഥിര നിക്ഷേപം ലഭ്യമാണ്. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് അവർക്ക് ഏറ്റവും അനുയോജ്യമായ കാലാവധി തിരഞ്ഞെടുക്കാം. നിക്ഷേപം നടത്തുന്ന ബാങ്കിനേയും കാലാവധിയേയും അനുസരിച്ചാണ് പലിശ നിരക്ക്.
മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് സാധാരണ നൽകുന്നതിനേക്കാൾ കൂടുതൽ പലിശ ബാങ്കുകൾ വാഗ്ധാനം ചെയ്യാറുണ്ട്. വിവിധ ബാങ്കുകൾ 1,2,3 വർഷം എന്നീ കാലയളവിൽ നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഒരു വർഷത്തിനുള്ളിൽ, മുതിർന്ന പൗരന്മാർക്ക് എസ്ബിഐ 7.30 ശതമാനം പലിശ നൽകുന്നു. 3 വർഷത്തെയും 5 വർഷത്തെയും എഫ്ഡികളിൽ ബാങ്ക് യഥാക്രമം 7.25 ശതമാനവും 7.50 ശതമാനവും പലിശനിരക്ക് നൽകുന്നു. ബാങ്കിൻ്റെ 400 ദിവസത്തെ അമൃത് കലാഷ് എഫ്ഡിയിൽ നിങ്ങൾക്ക് 7.10 ശതമാനം പലിശ നൽകുന്നു. അതേസമയം, മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
2. ബാങ്ക് ഓഫ് ബറോഡ
മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനുള്ളിൽ 7.35 ശതമാനവും മൂന്ന് വർഷത്തിൽ 7.65 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 7.15 ശതമാനവും പലിശ നിരക്ക് ബാങ്ക് ഓഫ് ബറോഡ നൽകുന്നു.
3. ഐസിഐസിഐ
മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനുള്ളിൽ 7.20 ശതമാനവും മൂന്ന് വർഷത്തിൽ 7.50 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 7.50 ശതമാനവും പലിശ നിരക്ക് ഐസിഐസിഐ വാഗ്ദാനം ചെയ്യുന്നു.

4. ആക്സിസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിൽ 7.20 ശതമാനവും മൂന്ന് വർഷത്തിൽ 7.60 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 7.75 ശതമാനവും പലിശ നിരക്ക് ആക്സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
5. കാനറ ബാങ്ക്
കാനറ ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിൽ 7.35 ശതമാനവും മൂന്ന് വർഷത്തിൽ 7.30 ശതമാനവും അഞ്ച് വർഷത്തിൽ 7.20 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
6. എച്ച്‌ഡിഎഫ്‌സി ബാങ്ക്
എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനുള്ളിൽ 7.10 ശതമാനവും മൂന്ന് വർഷത്തിനുള്ളിൽ 7.50 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 7.50 ശതമാനവും പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
7. പഞ്ചാബ് നാഷണൽ ബാങ്ക്
മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തിനുള്ളിൽ 7.30 ശതമാനവും മൂന്ന് വർഷത്തിനുള്ളിൽ 7.50 ശതമാനവും അഞ്ച് വർഷത്തിനുള്ളിൽ 7.00 ശതമാനവും പലിശ നിരക്ക് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ധാനം ചെയ്യുന്നു.

സ്ഥിര നിക്ഷേപം - നേട്ടങ്ങൾ
പലിശ നിരക്കിന് പുറമേ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ മറ്റ് ചില നേട്ടങ്ങള്‍ കൂടി നിക്ഷേപകന് നല്‍കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ നിക്ഷേപകന് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്. അടിയന്തിരമായ സാമ്പത്തിക ആവശ്യങ്ങള്‍ മുന്നിലെത്തുമ്പോള്‍ ഈ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം നിക്ഷേപന് ഉപയോഗപ്പെടുത്താം. ഇന്ന് പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ പല വാല്യൂ ആഡഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
1991ലെ ആദായ നികുതി നിയമത്തിലെ 80സി വകുപ്പ് പ്രകാരം നിക്ഷേപകര്‍ക്ക് നികുതി ഇളവിന് ആര്‍ഹതയുണ്ട്. മറ്റ് ആസ്തി നിക്ഷേപങ്ങളെ പോലെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന ആദായത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകില്ല. ചെറിയ പ്രായത്തില്‍ തന്നെ ഒരു വ്യക്തിയില്‍ നിക്ഷേപ സമ്പാദ്യ ശീലങ്ങള്‍ വളര്‍ത്തുവാന്‍ സ്ഥിര നിക്ഷേപങ്ങള്‍ കാരണമാകുന്നു.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
