സ്ഥിര നിക്ഷേപത്തെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് റിസ്കെടുക്കാൻ സാധിക്കാത്ത നിക്ഷേപകരായിരിക്കും. പൊതുവെ മുതിർന്ന പൗരന്മാർ ഇക്കൂട്ടത്തിൽ വരുന്നതാകും. ഇത്തരക്കാർക്ക് ബാങ്കുകൾ പ്രത്യേക സ്ഥിര നിക്ഷേപങ്ങൾ അധിക പലിശ നൽകും. സാധാരണയായി ലഭിക്കുന്ന പലിശ നിരക്കിനൊപ്പം 0.50 ശതമാനം പ്രീമിയം നിരക്ക് മുതിർന്ന പൗരന്മാരായ നിക്ഷേപകർക്ക് ലഭിക്കും. അധികം റിസ്‌ക് എടുക്കാതെ പണം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന മുതിർന്ന പൗരന്മാർക്കിത് ലാഭകരമാണ്.
രാജ്യത്തെ മുൻനിര ബാങ്കുകളായ എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവ 7.10 ശതമാനം വരെ പലിശ മുതിർന്ന പൗരന്മാർക്ക് നൽകുന്നു. നിക്ഷേപങ്ങൾക്ക് എത്ര പലിശയായി ലഭിക്കുമെന്ന് നോക്കാം.
എസ്ബിഐ സ്ഥിര നിക്ഷേപം
എസ്ബിഐയിൽ നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്നത് അഞ്ചു മുതൽ പത്തു വർഷത്തേക്കാണ്. 7.05 ശതമാനം പലിശയാണ് നിക്ഷേപകർക്ക് ലഭിക്കുക. ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ 6.75 ശതമാനം പലിശ ലഭിക്കും. രണ്ടു വർഷത്തേക്ക് 6.95 ശതമാനം പലിശയും മൂന്നു വർഷത്തേക്ക് 6.80 ശതമാനം പലിശയും എസ്ബിഐ നൽകുന്നു.
ഒരു ലക്ഷം രൂപ ഒരു വർഷത്തേക്ക് നിക്ഷേപിച്ചാൽ 1,06,870 രൂപ ലഭിക്കും. അഞ്ചു വർഷത്തേക്ക് ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ 1,42,175 രൂപയായി മാറും.

എച്ച്ഡിഎഫ്‌സി ബാങ്ക് സ്ഥിര നിക്ഷേപം
എച്ച്ഡിഫ്‌സി ബാങ്കിൽ 3.25 ശതമാനം മുതൽ 7.10 ശതമാനം വരെയാണ് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന പലിശ നിരക്ക്. 18 മാസം മുതൽ 21 മാസത്തിൽ താഴെയാണ് 7.10 ശതമാനം പലിശ ലഭിക്കുക. 21 മാസം മുതൽ രണ്ട് വർഷം ഒൻപത് മാസത്തേക്ക് 6.95 ശതമാനം പലിശ ലഭിക്കും. അഞ്ചു വർഷത്തേക്ക് 6.65 ശതമാനമാണ് പലിശ. രണ്ടു വർഷത്തേക്ക് ഒരു ലക്ഷം രൂപ എഫ്ഡിയിട്ടാൽ 1,14,888 രൂപ ലഭിക്കും
പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപം
ഒരു വർഷം, രണ്ടു വർഷം, മൂന്നു വർഷം, അഞ്ചു വർഷം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപമുള്ളത്. ഒരു വർഷത്തേക്ക് 6.90 ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം നിക്ഷേപിച്ചാൽ 1,07,081 രൂപയാകും.
രണ്ടു വർഷത്തേക്ക് ഏഴു ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം രൂപ കാലാവധിയിൽ 1,14,888 രൂപയാകും. മൂന്നു വർഷത്തേക്ക് 7.10 ശതമാനം പലിശ നൽകുന്നു. ഒരു ലക്ഷം രൂപ 1,23,508 രൂപയായി മാറും. അഞ്ചു വർഷത്തേക്ക് 7.50 ശതമാനം പലിശ ലഭിക്കും. ഒരു ലക്ഷം രൂപയുടെ നിക്ഷേപം 1,44,995 രൂപയായി മാറും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
