ജോലിയിൽ നിന്ന് വിരമിച്ചതിനു ശേഷം മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാക്കാൻ രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് സമ്പാദ്യ ശീലം ഉണ്ടാവുന്നത് നല്ലതാണ്. ഓരോ മാസവും ചെറിയൊരു തുക ശമ്പളമായി ലഭിച്ചാൽ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റപ്പെടും. ചെറിയ തുകയും വലിയ തുകയും നിക്ഷേപം നടത്തുന്നത് ആകർഷകമായ റിട്ടേണുകൾ നൽകുന്നു. ദീർഘകാലത്തെ നിക്ഷേപങ്ങളും ഭാവി സുരക്ഷിതമാക്കുന്നു. എന്നാൽ മുതിർന്ന പൗരൻമാർക്ക് റിസ്ക് ഇല്ലാത്ത സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി സ്കീമുകളിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉത്തമം.
എഫ്.ഡിയിൽ ഒറ്റത്തവണയായി പണം നിക്ഷേപിച്ചാൽ പലിശ രൂപത്തിൽ വരുമാനം നേടാം. പ്രതിമാസത്തിലോ, മൂന്ന് മാസത്തേക്കോ അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിലോ ആണ് പലിശ ലഭിക്കുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് മുതിർന്ന പൗരന്മാർക്ക് പൊതുവേ എഫ്.ഡിക്ക് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിൽ എല്ലാവർക്കും ന്യായമായ പലിശ നിരക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഈ ബാങ്കുകൾ മാത്രമാണ് അധിക പലിശ ഉറപ്പ് നൽകുന്നത്. എഫ്.ഡിക്ക് ഏറ്റവും അധികം പലിശ നൽകുന്ന രാജ്യത്തെ സ്മോൾ ഫിനാൻസ് ബാങ്കുകൾ ഇതാണ്;
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
രാജ്യത്ത് എഫ്.ഡിക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്നത് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കാണ്. ഇവിടെ 1001 ദിവസത്തെ എഫ്.ഡിക്ക് സാധാരണക്കാർക്ക് 9% വാർഷിക പലിശയും മുതിർന്ന പൗരന്മാർക്ക് 9.5% വാർഷിക പലിശയും ഉറപ്പ് നൽകുന്നു. 1 വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 7.85% പലിശയാണ് നൽകുന്നത്. എന്നാൽ അത് 3 വർഷത്തെ കാലാവധിയാവുമ്പോൾ 8.15 ശതമാനവും 5 വർഷത്തെ എഫ്.ഡിക്ക് യിൽ 8.15ശതമാനവും പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരെ അപേക്ഷിച്ച് മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് 0.50% അധിക പലിശ വാഗ്ദാനം ചെയ്യുന്നു.
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
1111 ദിവസത്തെ കാലയളവിലേക്ക് സാധാരണക്കാർക്ക് 9% വാർഷിക പലിശയാണ് നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
ഉറപ്പ് നൽകുന്നത്. എന്നാൽ അത് മുതിർന്ന പൗരന്മാർക്ക് 9.5% പലിശ നിരക്കിൽ ലഭിക്കുന്നു. മാത്രമല്ല 1 വർഷത്തെ കാലയളവിലേക്ക് എഫ്.ഡി നിക്ഷേപിച്ചാൽ സാധാരണക്കാർക്ക് 7% പലിശ ലഭിക്കുന്നു. 3 വർഷത്തേക്ക് 9% വും 5 വർഷത്തേക്ക് 6.25% പലിശയും നൽകുന്നു.

സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്
ഈ ബാങ്കിൽ നിങ്ങളുടെ എഫ്.ഡി നിക്ഷേപിച്ചാൽ 2 വർഷം 2 ദിവസത്തെ കാലാവധിയിലേക്ക് സാധാരണക്കാർക്ക് 8.65% പലിശ ലഭിക്കുന്നു. ഇത് മുതിർന്ന പൗരന്മാർക്ക് 9.15% പലിശ നിരക്കിലാണ് ഉറപ്പ് നൽകുന്നത്. 6.85% പലിശ നിരക്കിൽ 1 വർഷത്തേക്ക് നിക്ഷേപിക്കാം. 3 വർഷത്തെ എഫ്.ഡി നിക്ഷേപത്തിന് 8.60% പലിശയും 5 വർഷത്തെ എഫ്.ഡിക്ക് 8.25% പലിശയും നൽകുന്നു.
ഉത്കർഷ് ബാങ്ക്
ഈ ബാങ്കുകൾ 2-3 വർഷത്തെ കാലയളവിൽ എഫ്.ഡികൾക്ക് 8.5% പലിശ വാഗ്ദാനം ചെയ്യുന്നു. മുതിർന്ന പൗരന്മാർക്ക് 9.10% പലിശയാണ് ലഭിക്കുന്നത്.
സുരക്ഷിതമായ സമ്പാദ്യത്തിനൊപ്പം മികച്ച റിട്ടേണും ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണ് എഫ്.ഡി. മാത്രമല്ല മറ്റു നിക്ഷേപങ്ങളെ പോലെ യാതൊരു അപകടവും എഫ്.ഡിക്കില്ല. ദീർഘകാല പദ്ധതികൾക്ക് നിക്ഷേപിക്കാൻ ഓപ്ഷൻ ഉണ്ടെങ്കിലും മുതിർന്ന പൗരൻമാർക്ക് ദീർഘകാലത്തേക്കുള്ള പദ്ധതികൾ പ്രയാസമേറിയതാവും. അതിനാൽ എഫ്.ഡി നിക്ഷേപമാണ് ഏറ്റവും അനുയോജ്യം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
