പ്രായം വർദ്ധിക്കുമ്പോൾ പണത്തിൻ്റെ ആവശ്യവും വർദ്ധിക്കുന്നു. 60 വയസ്സിനു ശേഷം ഒരു മുതിർന്ന പൗരനായാൽ ആശുപത്രി ചിലവുകളുൾപ്പെടെ നിരവധി ആവശ്യങ്ങൾ മുൻകൂട്ടി കാണേണ്ടതുണ്ട്. ജോലിയിൽ നിന്നും വിരമിക്കുന്ന ഈ സമയത്ത് അതുവരെയുണ്ടായിരുന്ന സമ്പാദ്യം മുഴുവൻ അനാവശ്യമായി ചിലവഴിക്കുന്നതിനു പകരം സുരക്ഷിതമായ സ്കീമുകളിൽ നിക്ഷേപിക്കുന്നത് ഉചിതമായിരിക്കും. അത്തരത്തിൽ അപകട സാധ്യത വളരെ കുറഞ്ഞ പദ്ധതിയാണ് സ്ഥിര നിക്ഷേപം അഥവാ എഫ്ഡി.
സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് റിട്ടയർമെന്റിന് ശേഷം അവർക്ക് സുരക്ഷിതമായ സമ്പാദ്യ ശീലം വളർത്താൻ സഹായിക്കും. ഓരോ ബാങ്കും വ്യത്യസ്ത പലിശ നിരക്കോടെയാണ് സ്ഥിര നിക്ഷേപങ്ങൾ വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ആർബിഐ അടിസ്ഥാന പലിശ നിരക്ക് കുറഞ്ഞ നിരക്കിൽ നിലനിർത്തിയതിനാൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും വളരെ കുറവാണ്.
ഏറ്റവും പുതിയ ബാങ്ക്ബസാർ ഡാറ്റ പ്രകാരം, ഇന്ത്യയിലെ പ്രമുഖ ബാങ്കുകൾ 3 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് 7% മുതൽ 7.5% വരെ പലിശ നിരക്ക് ഉറപ്പാക്കുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. ഓരോ ബാങ്ക് എഫ്ഡിയും അതിൻ്റെ പലിശ നിരക്കും അറിയാം;

ഇൻഡസ്ഇൻഡ് ബാങ്ക്: സ്വകാര്യ ബാങ്കുകളിൽ ഏറ്റവും ഉയർന്ന എഫ്ഡി നിരക്ക് ഈ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 6 മുതൽ 12 മാസം വരെ കാലാവധിയുള്ള എഫ്ഡിക്ക് മുതിർന്ന പൗരൻമാർക്ക് 7.5% പലിശ നിരക്കാണ് നിലവിൽ വാഗ്ദാനം ചെയ്യുന്നത്.
ആക്സിസ് ബാങ്ക്: 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡികളിൽ മുതിർന്ന പൗരന്മാർക്ക് 7.35% പലിശ ലഭിക്കും.
എച്ച്ഡിഎഫ്‌സി ബാങ്ക്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 18 മുതൽ 21 മാസം വരെ കാലാവധിയുള്ള എഫ്ഡിയിൽ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്ക് 7.10 ശതമാനമാണ്.
ഐസിഐസിഐ ബാങ്ക്: ഈ സ്വകാര്യ ബാങ്ക് 2 വർഷം മുതൽ 1 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളിൽ മുതിർന്ന പൗരന്മാർക്ക് 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്: മുതിർന്ന പൗരന്മാർക്ക് 391 ദിവസം മുതൽ 23 മാസം വരെ കാലാവധിയുള്ള എഫ്‌ഡികൾക്ക് കൊട്ടക് മഹീന്ദ്ര 7.10% പലിശ വാഗ്ദാനം ചെയ്യുന്നു.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക്: ഈ മൂന്ന് പൊതുമേഖലാ ബാങ്കുകളും മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡിക്ക് 7.10% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.
എസ്‌ബിഐ: ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ 5 മുതൽ 10 വർഷം വരെ കാലാവധിയുള്ള എഫ്ഡിക്ക് 7.05% പലിശ നൽകുന്നു.
നിങ്ങളുടെ പ്രായം 60 കഴിഞ്ഞെങ്കിൽ ഈ പ്രമുഖ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. നിങ്ങൾക്ക് റിട്ടയർമെൻ്റ് കാലത്ത് മികച്ച സാമ്പത്തിക നേട്ടം ഉറപ്പാക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
