ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസുമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപ പദ്ധതികളെ വിപണിയിലെ മറ്റ് നിക്ഷേപ രീതികളിൽ നിന്ന് എപ്പോഴും വേറിട്ടുനിർത്തുന്നത്. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത വരുമാനമുള്ള ആളുകൾക്ക് അവരുടെ പല തരത്തിലുള്ള സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ സാധിക്കുന്ന വ്യത്യസ്ത പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്ത് അവതരിപ്പിച്ചിരുന്നത്. അത്തരത്തിൽ മുതിർന്ന പൗരന്മാർക്കായി പോസ്റ്റ് ഓഫീസ് അവതരിപ്പിച്ചിരിക്കുന്ന കിടിലൻ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.
വിരമിക്കലിന് ശേഷവും മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക ഭദ്രത ഉറപ്പു നൽകികൊണ്ട് വരുമാനം തുടരാൻ അനുവദിക്കുന്ന പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. അപകടസാധ്യത കുറവാണെന്നതും ഉയർന്ന പലിശ നിരക്കും ഈ പദ്ധതിയിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നു. സർക്കാർ അവതരിപ്പിച്ചിരിക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നൽകുന്ന പദ്ധതി കൂടിയാണ് എസ്.സി.എസ്.എസ്. നിലവിൽ 8.2 ശതമാനം പലിശ നിരക്കാണ് പദ്ധതിയിൽ നിക്ഷേപകർക്ക് ലഭിക്കുന്നത്.

1000 രൂപയാണ് പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി. സിംഗിൾ അക്കൗണ്ടിന് പുറമെ ജോയിന്റ് അക്കൗണ്ടും തുറക്കാൻ സാധിക്കുന്ന പദ്ധതിയിൽ 60 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സാധിക്കും. ജോയിന്റ് അക്കൗണ്ടിലാണ് 60 ലക്ഷം രൂപ വരെ നിക്ഷേപം സാധ്യമാകുന്നത്. അതേസമയം, സിംഗിൾ അക്കൗണ്ടിൽ 30 ലക്ഷം രൂപയും നിക്ഷേപിക്കാം. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ പണമായും, ഒരു ലക്ഷത്തിന് മുകളിലുള്ള തുക ചെക്ക് വഴിയും നൽകണം. ഇത്തരത്തിൽ നിക്ഷേപകർക്ക് എല്ലാ അർത്ഥത്തിലും പരമാവധി നേട്ടം നൽകുകയാണ് പദ്ധതി.
ഇനി പലിശ നിരക്കും റിട്ടേൺസ് പരിശോധിക്കുകയാണെങ്കിൽ 60 ലക്ഷം രൂപ നിക്ഷേപിക്കുന്ന ജോയിന്റ് അക്കൗണ്ടിന് ത്രൈമാസ പലിശയായി 1,20,300 രൂപ കിട്ടുന്നു. അതേസമയം, വാർഷിക അടിസ്ഥാനത്തിൽ പലിശ വരുമാനം 4,81,200 രൂപ ആയിരിക്കും. അതുപോലെ, അഞ്ച് വർഷത്തിന് ശേഷം കാലാവധി പൂർത്തിയാകുമ്പോൾ, മൊത്തം 24,06,000 രൂപ പലിശ ലഭിക്കും. അതായത് രണ്ട് അക്കൗണ്ടുകളിലായി 60 ലക്ഷം രൂപ നിക്ഷേപിച്ചാൽ അഞ്ച് വർഷത്തിന് ശേഷം 24 ലക്ഷം രൂപ പലിശയായി ലഭിക്കും. ഇതേ നിരക്കിൽ, 30 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ 12,03,000 രൂപ പലിശയായി നിങ്ങൾക്ക് ലഭിക്കും. അതായത്, ആകെ റിട്ടേൺസ് 42,03,000 രൂപയായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
