60 വയസ്സിന് ശേഷം സ്ഥിരവരുമാനം; അറിയണം സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതിയെ കുറിച്ച്

60 വയസ്സിന് മുകളില്‍ പ്രായമായവര്‍ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന സമ്പാദ്യ മാര്‍ഗമാണ് സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതി (എസ്‌സിഎസ്എസ്). മുതിര്‍ന്ന പൗരന്മാര്‍ക്ക് വിരമിക്കലിന് ശേഷവും സ്ഥിരവരുമാനം നല്‍കാന്‍ ഈ പദ്ധതി വഴിയൊരുക്കും. പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതി പോലെ കേന്ദ്ര സര്‍ക്കാരാണ് സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതിയുടെയും മേല്‍നോട്ടം വഹിക്കുന്നത്.

സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതിയുടെ ഭാഗമായ നിക്ഷേപങ്ങള്‍ക്ക് ഓരോ ത്രൈമാസപാദത്തിലും കൃത്യമായ റിട്ടേണ്‍ ലഭിക്കും. എസ്‌സിഎസ്എസ് അക്കൗണ്ട് തുടങ്ങാന്‍ ഏറ്റവും കുറഞ്ഞത് 1,000 രൂപ മതി. 15 ലക്ഷം രൂപ വരെ എസ്‌സിഎസ്എസ് അക്കൗണ്ടില്‍ നിക്ഷേപിക്കാം.

ഇളവുകൾ

ആദായ നികുതി ഇളവുകള്‍ ലഭിക്കുമെന്നതാണ് സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതിയുടെ മറ്റൊരാകര്‍ഷണം. 1.5 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക നിക്ഷേപങ്ങള്‍ക്ക് 80സി വകുപ്പ് പ്രകാരമുള്ള ഇളവുകള്‍ നികുതിയിളവുകള്‍ നേടാം. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദം (ഏപ്രില്‍ - ജൂണ്‍) 7.4 ശതമാനമാണ് എസ്‌സിഎസ്എസ് നിക്ഷേപങ്ങള്‍ക്ക് കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്ക്. ഓരോ ത്രൈമാസപാദം കൂടുമ്പോഴും പലിശ വരുമാനം നിക്ഷേപകന്റെ അക്കൗണ്ടിലെത്തും. അതായത് സാമ്പത്തിക വര്‍ഷം അടിസ്ഥാനപ്പെടുത്തി ഏപ്രില്‍, ജൂലായ്, ഒക്ടോബര്‍, ജനുവരി മാസങ്ങളിലാണ് എസ്‌സിഎസ്എസ് അക്കൗണ്ട് ഉടമകള്‍ക്ക് പലിശ വരുമാനം ലഭിക്കുക.

പലിശ വരുമാനം

അക്കൗണ്ട് തുടങ്ങി 5 വര്‍ഷം പൂര്‍ത്തിയാക്കിയാലാണ് മെച്യൂരിറ്റി കാലാവധിയെത്തുക. മെച്യൂരിറ്റിക്ക് ശേഷം 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപം തുടരാന്‍ അക്കൗണ്ട് ഉടമയ്ക്ക് അവസരമുണ്ട്. ഈ അവസരത്തില്‍ എസ്‌സിഎസ്എസ് അക്കൗണ്ടിലെ നിക്ഷേപങ്ങള്‍ക്ക് ഓരോ ത്രൈമാസപാദവും എത്ര പലിശ ലഭിക്കുമെന്ന് ചുവടെ കാണാം.

റിട്ടേൺ കിട്ടുക എത്ര?

ഓരോ ത്രൈമാസപാദത്തിലും സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്ക് കേന്ദ്രം പുതുക്കാറുണ്ട്. ഇതേസമയം, അക്കൗണ്ട് തുടങ്ങുമ്പോഴുള്ള പലിശ നിരക്ക് എന്താണോ അതുതന്നെയായിരിക്കും മെച്യൂരിറ്റി കാലാവധി എത്തുംവരെ നിക്ഷേപകന് ലഭിക്കുക.

ഉദ്ദാഹരണത്തിന് 2020 ഡിസംബറിലാണ് നിങ്ങള്‍ എസ്‌സിഎസ്എസ് നിക്ഷേപം ആരംഭിച്ചതെന്ന് കരുതുക. 2021 മാര്‍ച്ചില്‍ പലിശ നിരക്ക് കേന്ദ്രം പരിഷ്‌കരിച്ചാലും ഡിസംബര്‍ പാദത്തിലുണ്ടായിരുന്ന പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കും നിങ്ങള്‍ക്ക് വരുമാനം ലഭിക്കുക. ചുരുക്കത്തില്‍ 5 വര്‍ഷത്തേക്ക് നിശ്ചിത പലിശ നിരക്ക് അടിസ്ഥാനപ്പെടുത്തി റിട്ടേണ്‍ ഒരുങ്ങും.

പലിശ വരുമാനം എത്ര?

പലിശ വരുമാനം എത്ര?

ഓരോ ത്രൈമാസപാദത്തിലുമാണ് നിക്ഷേപകന് സീനിയര്‍ സിറ്റിസണ്‍ സമ്പാദ്യ പദ്ധതിയുടെ ഭാഗമായി പലിശ വരുമാനം ലഭിക്കാറ്. ഉദ്ദാഹരണത്തിന് നിങ്ങള്‍ 5 ലക്ഷം രൂപ എസ്‌സിഎസ്എസ് അക്കൗണ്ടില്‍ ഇട്ടെന്ന് കരുതുക. പലിശ നിരക്ക് 7.4 ശതമാനം. എങ്കില്‍ ഓരോ 20 പാദത്തിലും 9,250 രൂപ വീതമായിരിക്കും പലിശ വരുമാനം.

Rs {(5,00,000 x 7.4% x 5) / 20} = Rs 9,250

പിഴ

5 വര്‍ഷമാണ് മെച്യൂരിറ്റി കാലാവധിയെങ്കിലും എസ്‌സിഎസ്എസ് അക്കൗണ്ട് തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപകന് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാം. ഒരു വര്‍ഷത്തിനകം അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കില്‍ പലിശ വരുമാനം കിട്ടില്ല. ഇക്കാലയവളവില്‍ നല്‍കിയ പലിശ നിക്ഷേപത്തില്‍ നിന്നും കേന്ദ്രം തിരിച്ചെടുക്കും. രണ്ടാം വര്‍ഷത്തിലാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ നിക്ഷേപിച്ച തുകയുടെ 1.5 ശതമാനമായിരിക്കും കേന്ദ്രം പിടിക്കുക. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതെങ്കില്‍ നിക്ഷേപിച്ച തുകയുടെ 1 ശതമാനം പിഴയായി സര്‍ക്കാര്‍ പിടിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X