ജോലിയിൽനിന്നും വിരമിച്ചു കഴിഞ്ഞാൽ പ്രായമായവർക്ക് സ്ഥിരമായ ഒരു വരുമാനം വളരെ അത്യാവശ്യമാണ്. ഈ സമയത്ത് ചില നിക്ഷേപ പദ്ധതികളിൽ നിക്ഷേപം നടത്തുന്നത് അവർക്ക് ഗുണം ചെയ്യും. റിട്ടയർമെന്റ് ഫണ്ട് നിക്ഷേപം നടത്തുന്നതിലൂടെ ആരെയും ആശ്രയിക്കാതെ ജീവിത ചെലവുകൾ നിറവേറ്റുന്നതിനുള്ള പണം നേടാനും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ സമ്പാദ്യം വളരുകയും ചെയ്യും.
നിക്ഷേപത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വെല്ലുവിളിയും എടുക്കാൻ മുതിർന്ന പൗരന്മാരിൽ ഭൂരിഭാഗവും ഇഷ്ടപ്പെടുന്നില്ല. ഉറപ്പുള്ള വരുമാനം ലഭിക്കുന്ന അത്തരം സ്കീമുകളിൽ നിക്ഷേപിക്കാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഇത്തരക്കാർക്കായി പോസ്റ്റ് ഓഫീസ് മികച്ചൊരു പദ്ധതി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഈ സ്കീമിൽ അവർക്ക് നല്ലൊരു തുക പലിശയായി നൽകുന്നു. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നാണ് പദ്ധതിയുടെ പേര്. ഈ സ്കീമിലൂടെ, മുതിർന്ന പൗരന്മാർക്ക് പലിശയായി മാത്രം 12,30,000 രൂപ നേടാം.

പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഒരു നിക്ഷേപ പദ്ധതിയാണ്. ഇതിൽ 5 വർഷത്തേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നു. മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൽ 30,00,000 രൂപ വരെ നിക്ഷേപിക്കാം, അതേസമയം ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. നിലവിൽ ഈ സ്കീമിന് 8.2 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നു.
പലിശയായി 12,30,000 രൂപ എങ്ങനെ നേടാം
ഈ സ്കീമിൽ പരമാവധി 30,00,000 രൂപ നിക്ഷേപിക്കാം. ഈ തുക നിക്ഷേപിച്ചാൽ 5 വർഷത്തിനുള്ളിൽ 8.2% നിരക്കിൽ 12,30,000 രൂപ പലിശ ലഭിക്കും. ഓരോ പാദത്തിലും 61,500 രൂപയാണ് പലിശയായി ക്രെഡിറ്റ് ചെയ്യുക. ഈ രീതിയിൽ, 5 വർഷത്തിന് ശേഷമുള്ള നിങ്ങളുടെ മെച്യൂരിറ്റി തുക 42,30,000 രൂപയായിരിക്കും.
ഈ സ്കീമിൽ 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 8.2 ശതമാനം നിരക്കിൽ പലിശയായി കിട്ടുക 6,15,000 രൂപയാണ്. മൂന്നു മാസം കൂടുമ്പോൾ പലിശ കണക്കാക്കുകയാണെങ്കിൽ, ത്രൈമാസത്തിൽ ഒരിക്കൽ നിങ്ങൾക്ക് 30,750 രൂപ പലിശയായി കിട്ടും. മൊത്തം നിക്ഷേപമായ 15 ലക്ഷം പലിശ ഇനത്തിലെ 6,15,000 രൂപ കൂടി കണക്കാക്കിയാൽ, കാലാവധി പൂർത്തിയാകുമ്പോഴുള്ള നിങ്ങളുടെ ആകെ സമ്പാദ്യം 21,15,000 രൂപയാണ്.
ആർക്കൊക്കെ നിക്ഷേപിക്കാം
60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഈ സ്കീമിൽ നിക്ഷേപിക്കാം. വിആർഎസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധസേനയിൽ നിന്ന് വിരമിക്കുന്നവർക്കും ചില വ്യവസ്ഥകളോടെ പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. 5 വർഷമാണ് പദ്ധതി കാലാവധി. 5 വർഷത്തിനു ശേഷം വേണമെങ്കിൽ അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഈ പദ്ധതിയിലെ നിക്ഷേപത്തിന് ആദായ നികുതി വകുപ്പ് 80സി പ്രകാരം നികുതി ഇളവ് ലഭിക്കുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
