മൂന്ന് മാസം കൂടുമ്പോൾ 32000 രൂപ ലാഭം, കാശ് നിക്ഷേപിക്കേണ്ടത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗ്യതയുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും ലാഭകരമായ വരുമാനത്തോടൊപ്പം വരുമാനനികുതി ഇളവും വാഗ്ദാനം ചെയ്യുന്ന ഇന്ത്യ പോസ്റ്റിന്റെ ഒരു നിക്ഷേപ മാർഗമാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്എസ്). നിക്ഷേപത്തിന് 1.5 ലക്ഷം രൂപ വരെ നികുതിയിളവും ലഭിക്കും. തപാൽ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച്, 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ വ്യക്തികൾക്കും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കാൻ അനുവാദമുണ്ട്.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവിലെ നിരക്ക് അനുസരിച്ച് നിക്ഷേപത്തിന് 8.6 ശതമാനം പലിശ ലഭിക്കും. ഈ പലിശ ഏപ്രിൽ, ജൂലൈ, ഒക്ടോബർ, ജനുവരി മാസങ്ങളിലെ ആദ്യ പ്രവൃത്തി ദിവസത്തിൽ ത്രൈമാസ അടിസ്ഥാനത്തിൽ നൽകപ്പെടും. പലിശ തുക ഓട്ടോ ക്രെഡിറ്റ് വഴി അതേ പോസ്റ്റോഫീസിലെ സേവിംഗ്സ് അക്കൗണ്ടിലേക്കോ, പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ വഴിയോ മണി ഓർഡർ വഴിയോ സ്വീകരിക്കാവുന്നതാണ്.

കാലാവധി

കാലാവധി

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ലോക്ക് ഇൻ കാലയളവ് അഥവാ നിക്ഷേപ കാലയളവ് അഞ്ച് വർഷമാണ്. അതായത് അഞ്ച് വർഷത്തിന് ശേഷം നിക്ഷേപം പിൻവലിക്കാം. കാലാവധി പൂർത്തിയായി ഒരു വർഷത്തിനുള്ളിൽ നിർദ്ദിഷ്ട ഫോർമാറ്റിൽ ഒരു അപേക്ഷ നൽകി ഈ അക്കൌണ്ട് കൂടുതൽ വർഷത്തേക്ക് വിപുലീകരിക്കാൻ കഴിയും.

സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നുണ്ടോ? വിട്ടുപോകരുത് ഇക്കാര്യങ്ങൾസുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിക്കുന്നുണ്ടോ? വിട്ടുപോകരുത് ഇക്കാര്യങ്ങൾ

നേരത്തെയുള്ള പിൻവലിക്കൽ

നേരത്തെയുള്ള പിൻവലിക്കൽ

നിക്ഷേപത്തിൽ നിന്ന് 1.5 ശതമാനത്തിന് തുല്യമായ തുക കുറച്ചുകൊണ്ട് ഒരു വർഷത്തെ നിക്ഷേപത്തിന് ശേഷം തുക പിൻവലിക്കാവുന്നതാണ്. 2 വർഷത്തിന് ശേഷമാണ് തുക പിൻവലിക്കുന്നതെങ്കിൽ നിക്ഷേപത്തിന്റെ 1% ചാർജായി കുറയ്ക്കും. ഈ പദ്ധതിയിലെ നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം 1961 ലെ നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുള്ളതാണ്.

ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ എൻ‌പി‌എസ് സബ്‌സ്‌ക്രൈബർമാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഇവയാണ്ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ എൻ‌പി‌എസ് സബ്‌സ്‌ക്രൈബർമാർക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഇവയാണ്

മൂന്ന് മാസം കൂടുമ്പോൾ 32000

മൂന്ന് മാസം കൂടുമ്പോൾ 32000

ഉദാഹരണത്തിന്, നിങ്ങൾ ഇന്ന് എസ്‌സി‌എസ്‌എസിൽ 15 ലക്ഷം രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക, അഞ്ച് വർഷത്തേക്ക് 8.6 ശതമാനം പലിശ നിരക്കിൽ നിങ്ങൾക്ക് ഏകദേശം 15,00,000 x 5 x 8.6% = 6,45,000 രൂപ സമ്പാദിക്കാനാകും. ഈ തുക ഓരോ പാദത്തിലുമായി നിങ്ങൾക്ക് 6,45,000 / 20 = 32,250 രൂപയായി ലഭിക്കും. അഞ്ചു വർഷത്തിൽ 20 പാദങ്ങളാണുള്ളത്.

മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾമ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ നിക്ഷേപം നടത്തുന്നതിന് ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്.

  • യഥാസമയം പൂരിപ്പിച്ച അപേക്ഷാ ഫോം
  • കെ‌വൈ‌സി
  • അപേക്ഷകന്റെ ഫോട്ടോഗ്രാഫുകൾ
  • പാൻ
  • വിലാസ തെളിവ്
  • പ്രായ തെളിവ്
  • വിരമിച്ചവരുടെ കാര്യത്തിൽ തൊഴിലുടമയുടെ സർട്ടിഫിക്കറ്റ്
  • റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വിതരണം ചെയ്ത തീയതിയുടെ തെളിവ്
നോമിനി

നോമിനി

അക്കൌണ്ട് ഉടമകൾക്ക് ഒരാളെ നാമനിർ‌ദ്ദേശം ചെയ്യാനുള്ള സൌകര്യമുണ്ട്. പ്രായപൂർത്തിയാകാത്ത ഒരാളെ നോമിനിയായി നിയമിക്കാനും കഴിയും. അക്കൗണ്ട് തുറക്കുന്ന സമയത്ത് നാമനിർദ്ദേശം നടത്തിയിട്ടില്ലെങ്കിൽ, പദ്ധതിയുടെ കാലയളവിൽ നിക്ഷേപകന് അത് ചെയ്യാൻ കഴിയും. ഒരു നിക്ഷേപകന് എത്ര തവണ വേണമെങ്കിലും തന്റെ നോമിനിയെ മാറ്റാൻ കഴിയും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

English summary

മൂന്ന് മാസം കൂടുമ്പോൾ 32000 രൂപ ലാഭം, കാശ് നിക്ഷേപിക്കേണ്ടത് എവിടെ?

The Senior Citizen Savings Scheme (SCSS) is an investment by India Post that offers lucrative income and income tax exemption to all eligible senior citizens. Read in malayalam.
Story first published: Wednesday, January 15, 2020, 7:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X