വ്യത്യസ്തങ്ങളായ സാമ്പത്തിക ലക്ഷ്യങ്ങളിലേക്ക് എത്താൻ പല പ്രായത്തിലും വ്യത്യസ്തമായ വരുമാനവുമുള്ളവരെ സഹായിക്കുന്ന നിരവധി പോസ്റ്റ് ഓഫീസ് സമ്പാദ്യ നിക്ഷേപ പദ്ധതികളാണ് വിപണിയിലുള്ളത്. അത് തന്നെയാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ കൂടുതൽ ജനപ്രിയമാക്കുന്നതും. ഇത്തരത്തിൽ ജോലിയിൽ നിന്ന് വിരമിച്ച ശേഷവും സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഒരു പ്രധാന തിരഞ്ഞെടുപ്പാണ് പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം.
മുതിർന്ന പൗരന്മാർക്ക് സുരക്ഷിതമായ നിക്ഷേപം വാഗ്ദാനം ചെയ്യുന്ന പദ്ധതി പോസ്റ്റ് ഓഫീസിന്റെ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപ രീതികളിൽ ഒന്നുകൂടിയാണ്. പ്രതിവർഷം 8.2 ശതമാനം പലിശയാണ് ഈ പദ്ധതിയിൽ പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് നൽകുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും അത് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യുന്നു. വിവേകത്തോടെ ചിന്തിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്താൽ നിങ്ങൾക്കും അനായാസം വിരമിക്കലിന് ശേഷം സ്ഥിര വരുമാനം ഉറപ്പാക്കാൻ സാധിക്കും. എങ്ങനെയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം മികച്ച നിക്ഷേപം ആകുന്നതെന്നും എങ്ങനെ വലിയൊരു തുക പ്രതിമാസ വരുമാനമായി നേടാമെന്നും നോക്കാം.

ഉയർന്ന പലിശയും ഉറപ്പായ റിട്ടേൺസും വാഗ്ദാനം ചെയ്യുന്ന മറ്റൊരു പോസ്റ്റ് ഓഫീസ് നിക്ഷേപ രീതിയാണിത്. പോസ്റ്റ് ഓഫീസിന് പുറമെ അംഗീകൃത ദേശസാൽകൃത ബാങ്കുകളിൽ നിന്നും സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറക്കുന്നത്. ഇതിലെ നിക്ഷേപത്തിനും റിട്ടേൺസിനും സർക്കാർ പിന്തുണയാണുള്ളത്. അതുകൊണ്ട് തന്നെ അപകട സാധ്യത പൂർണമായും ഒഴിവാക്കാൻ സാധിക്കും.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ പ്രധാന സവിശേഷതകർ പരിശോധിക്കാം. അഞ്ച് വർഷത്തേക്കാണ് പോസ്റ്റ് ഓഫീസിന്റെ ഈ പദ്ധതിയിൽ നിക്ഷേപത്തിന്റെ ലോക്ക് ഇൻ കാലയളവ്. ഇത് മൂന്ന് വർഷത്തേക്കു കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്. ഓരോ മൂന്ന് മാസത്തിലും നിക്ഷേപത്തിന്റെ 8.2 ശതമാനം പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആകുന്നു. പദ്ധതിയിലെ കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയും കൂടിയ നിക്ഷേപ പരിധി 30 ലക്ഷം രൂപയുമാണ്. ആദയ നികുതി നിയമത്തിന്റെ സെക്ഷൻ 80സി അനുസരിച്ച് 1.5 ലക്ഷം രൂപ വരെ നികുതി ഇളവുകളും ഈ പദ്ധതിയിലെ നിക്ഷേപകർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം തന്നെ നോമിനേഷൻ സൗകര്യവുമുണ്ട്.
60 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ ഭാഗമാകാൻ സാധിക്കും. അതേസമയം, 55 വയസിന് ശേഷം വോളന്റർലി റിട്ടയർമെന്റ് എടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കും പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. ഇതുതന്നെ സേനയിൽ പ്രവർത്തിച്ചിരുന്നവരാണെങ്കിൽ 50 വയസിന് ശേഷം അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും തുറക്കാൻ സാധിക്കുന്ന പദ്ധതിയിൽ ഒരു സിംഗിൾ അക്കൗണ്ടിലാണ് 30 ലക്ഷം രൂപ പരമാവധി നിക്ഷേപ പരിധിയാകുന്നത്. അതേസമയം ജോയിന്റ് അക്കൗണ്ടിൽ 60 ലക്ഷം രൂപ അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കാവുന്നതാണ്. ഇത് മൂന്ന് വർഷത്തേക്കു കൂടി നീട്ടാനും സാധിക്കും.
നിങ്ങൾ 30 ലക്ഷം രൂപയാണ് സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ 8.2 ശതമാനം വാർഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. അതേസമയം, ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണെങ്കിൽ പലിശയായി മാത്രം ലഭിക്കുക 12.03 ലക്ഷം രൂപയാണ്. ഇത് പ്രതിമാസ വരുമാനം 40,100 ലഭ്യമാക്കാൻ നിക്ഷേപകരെ സഹായിക്കുന്നു.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ത്രൈമാസ പലിശ നൽകുന്നു, അത് എല്ലാ മാസവും പിൻവലിക്കുകയും സാധാരണ വരുമാനമായി ഉപയോഗിക്കുകയും ചെയ്യാം. ഭാര്യാഭർത്താക്കന്മാരുടെ പേരിൽ പ്രത്യേകം അക്കൗണ്ടുകൾ തുറന്ന് പ്രതിമാസ വരുമാനം ഇരട്ടിയാക്കാം. കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രധാന തുക ഇതേ പദ്ധതിയിൽ വീണ്ടും നിക്ഷേപിക്കുക, അതുവഴി നിങ്ങളുടെ സ്ഥിര വരുമാനം നിലനിൽക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അല്ലെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് (എഫ്ഡി) പോലുള്ള മറ്റ് സേവിംഗ്സ് സ്കീമുകൾ എസ്‌സിഎസ്എസുമായി സംയോജിപ്പിക്കുന്നതിലൂടെ, ദീർഘകാലാടിസ്ഥാനത്തിൽ മികച്ച വരുമാനം നേടാനാകും. മൊത്തത്തിൽ, റിട്ടയർമെന്റിന് ശേഷം സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്ക് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം ഒരു മികച്ച തിരഞ്ഞെടുപ്പാണ്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications