അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സാമ്പത്തിക വ്യവസ്ഥയിൽ സ്ഥിരമായ പ്രതിമാസ വരുമാനം സ്ഥാപിക്കുന്നത് ഏതൊരാളെയും സംബന്ധിച്ചും പ്രധാ മുൻഗണനയാണ്. നിലവിലത്തെ സാഹചര്യത്തിൽ പല നിക്ഷേപകരും അവരുടെ നിക്ഷേപത്തിൽ നിന്ന് പ്രതിമാസ വരുമാനം ഉണ്ടാക്കാൻ ലക്ഷ്യമിടുന്നു. മിക്കവരും ഗ്യാരണ്ടീഡ് റിട്ടേൺ ഇൻകം പ്ലാനുകളെ അനുകൂലിക്കുമ്പോൾ, ചിലർ മാർക്കറ്റ്-ലിങ്ക്ഡ് ഓപ്ഷനുകൾ തിരഞ്ഞെടുക്കുന്നു. മിച്ച ഫണ്ടുള്ളവർക്ക്, വിശ്വസനീയമായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുന്ന വിവേകപൂർണമായ തീരുമാനമായിരിക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സ്ഥിരത വളർത്തുന്നു. 2024-ലെ പ്രതിമാസ വരുമാനത്തിനായുള്ള മികച്ച നിക്ഷേപ മാർഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം: 60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇന്ത്യയിലെ സർക്കാർ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്‌സിഎസ്എസ്). ആകർഷകമായ പലിശ നിരക്കുകളും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന പദ്ധതിയിൽ നിലവിൽ നിക്ഷേപകർക്ക് 8.2 ശതമാനം പലിശയാണ് ലഭിക്കുന്നത്. സാമ്പത്തിക ഭാവി സുരക്ഷിതമാക്കാനും സ്ഥിരമായ വരുമാനം ഉറപ്പാക്കാനും ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്കും ഇതൊരു മികച്ച തിരഞ്ഞെടുപ്പായിരിക്കും.

2. പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം: പിഒഎംഐഎസ് അഥവ പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം നിക്ഷേപകർക്ക് ഒരു നിശ്ചിത പ്രതിമാസ വരുമാനം പ്രദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ്. അപകട സാധ്യത കുറഞ്ഞ സ്ഥിര വരുമാനം തേടുന്ന വ്യക്തികൾക്ക് ഇത് പ്രഥമ തിരഞ്ഞെടുപ്പായിരിക്കും. കാരണം, ഇത് നിക്ഷേപത്തിന് ഉയർന്ന പലിശയും ഉറപ്പുള്ള വരുമാനവും വാഗ്ദാനം ചെയ്യുന്നു.
3. ദീർഘകാല ഗവൺമെന്റ് ബോണ്ട്: സാധാരണയായി 10 വർഷത്തിൽ കൂടുതൽ കാലാവധിയുള്ള സർക്കാർ ബോണ്ടുകളും മികച്ച തിരഞ്ഞെടുപ്പായിരിക്കും. ഈ ബോണ്ടുകൾ സർക്കാർ ക്രെഡിറ്റ് യോഗ്യതയുടെ പിന്തുണയുള്ളതിനാൽ അപകട സാധ്യത കുറഞ്ഞ നിക്ഷേപങ്ങളായി കണക്കാക്കപ്പെടുന്നു. ഹ്രസ്വകാല ബോണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ഉയർന്ന വരുമാനം കാരണം ദീർഘകാല സർക്കാർ ബോണ്ടുകൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ ചിന്തിപ്പിക്കുന്നു. ദീർഘകാലത്തേക്ക് സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്.
4. കോർപ്പറേറ്റ് നിക്ഷേപങ്ങൾ: കോർപ്പറേറ്റ് കമ്പനികൾ അവരുടെ പ്രവർത്തന വിപൂലീകരണത്തിനോ നടത്തിപ്പിനോ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന നിക്ഷേപ രീതിയാണ്. അവ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾക്ക് സമാനമായി പ്രവർത്തിക്കുന്നു. നിക്ഷേപകർ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു തുക നിക്ഷേപിക്കുകയും തിരിച്ച് ഒരു മുൻകൂട്ടി നിശ്ചയിച്ച പലിശ നിരക്ക് സ്വീകരിക്കുകയും ചെയ്യുന്നു. കോർപ്പറേറ്റ് നിക്ഷേപങ്ങൾ സാധാരണയായി ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ട് തന്നെ മികച്ച വരുമാനം തേടുന്ന നിക്ഷേപകർക്ക് ഇതും ഒരു മികച്ച അവസരമായിരിക്കും.
5. മ്യൂച്വൽ ഫണ്ടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന നിക്ഷേപ തന്ത്രങ്ങളാണ് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ അഥവ എസ്‌ഡബ്ല്യുപി. നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങളിൽ നിന്ന് പ്രതിമാസമോ ത്രൈമാസികമോ വാർഷികമോ പോലുള്ള കൃത്യമായ ഇടവേളകളിൽ സ്ഥിരമായി മുൻകൂട്ടി നിശ്ചയിച്ച തുക പിൻവലിക്കാം. ഇത് നിക്ഷേപകർക്ക് സ്ഥിരമായ വരുമാനം നൽകുന്നു. വിരമിച്ചവരോ അവരുടെ വരുമാനം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നവരോ ഈ സമീപനം പലപ്പോഴും ഇഷ്ടപ്പെടുന്നു.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications