നിരവധി നിക്ഷേപ പദ്ധതികൾ നമുക്ക് ചുറ്റമുണ്ട്. സുരക്ഷിതമായ റിട്ടണുകൾ നൽകുന്ന എഫ്.ഡികൾ കൂടുതൽ ആളുകളും നിക്ഷേപിക്കുന്നു. സാധാരണ പൗരൻമാരെ അപേക്ഷിച്ച് മുതിർന്ന പൗരൻമാർക്ക് എപ്പോഴും എഫ്.ഡി പലിശ നിരക്ക് കൂടുതലായിരിക്കും. പൊതുമേഖലാ, സ്വകാര്യ മേഖലാ ബാങ്കുകളെ പോലെ തന്നെ ചെറുകിട ധനകാര്യ ബാങ്കുകളും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 8.75 ശതമാനം വരെ പലിശ നിരക്ക് വരെ ഉറപ്പാക്കാം.
മൂന്ന് കോടി രൂപാ നിക്ഷേപത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്കും ഈ പലിശ നിരക്ക് ബാധകമാണ്. പലിശ നിരക്കുകളിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുമ്പോഴും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നൽകുന്നു. ഉയർന്ന പലിശ നിരക്കാണ് പലപ്പോഴും മുതിർന്ന പൗരൻമാരെ ഇത്തരം ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആകർഷിക്കാൻ കാരണമാവുന്നത്.
മൊത്തം കിഴിവ് നേടാനുള്ള പരിധിയെത്ര?
മൊത്തം കിഴിവ് പരിധി 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, മുതിർന്ന പൗരന്മാർക്ക് സെക്ഷൻ 80 TTB വഴി പലിശ വരുമാനത്തിൽ 50,000 രൂപ വരെ നികുതി കിഴിവ് അവകാശപ്പെടാം. സേവിംഗ്സ്, എഫ്.ഡി അക്കൗണ്ടുകൾ, ബാങ്കുകൾ, പോസ്റ്റ് ഓഫീസുകൾ, സഹകരണ ബാങ്കുകൾ എന്നിവയിലെ മറ്റ് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനത്തിനും ഈ കിഴിവ് ബാധകമാണ്.
ചെറുകിട ധനകാര്യ ബാങ്കുകൾ മുതിർന്ന പൗരൻമാർക്കായി മികച്ച എഫ്.ഡി നിരക്കുകൾ നൽകുന്നുണ്ട്. 2024ലെ കണക്ക് പ്രകാരം മികച്ച എഫ്.ഡികൾ ഏതെല്ലാമെന്ന് പരിശോധിക്കാം.

1. ജന സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി
ഒരു വർഷത്തെ കാലാവധിയിലേക്ക് മുതിർന്ന പൗരന്മാർക്ക് ഈ ബാങ്ക് നൽകുന്ന ഏറ്റവും ഉയർന്ന എഫ്.ഡി പലിശ നിരക്കാണ് 8.75 ശതമാനം.
2. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി
മുതിർന്ന പൗരൻമാർക്ക് ഒരു വർഷത്തെ എഫ്.ഡിയ്ക്ക് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 8.75 ശതമാനം പലിശ നിരക്ക് നൽകുന്നു.
3. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി
ഒരു വർഷത്തെ കാലയളവിലേക്ക് ഈ ബാങ്കിൽ എഫ്.ഡി നിക്ഷേപിച്ചാൽ മുതിർന്ന പൗരൻമാർക്ക് 8.6 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
4. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ എഫ്.ഡി നിക്ഷേപത്തിന് 8.6 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
5. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി
ഒരു വർഷത്തിനുള്ളിൽ കാലാവധി വരുന്ന എഫ്.ഡികൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 8.55 ശതമാനം പലിശ നിരക്കാണ് ഉറപ്പ് നൽകുന്നത്.
6. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് എഫ്.ഡി
മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ എഫ്.ഡികൾക്ക് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 8.35 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു.
സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്.ഡി
സാധാരണക്കാർക്കിടയിൽ ഇന്നും ഏറെ സ്വീകാര്യതയുള്ള നിക്ഷേപ മാർഗമാണിത്. അതിനാൽ തന്നെ നിങ്ങൾക്ക് സുരക്ഷിതമായി എത്ര രൂപ വേണമെങ്കിലും നിക്ഷേപിച്ച് തുടങ്ങാം. മാത്രമല് നിശ്ചിതമായ ഒരു പലിശയും നിക്ഷേപകന് ലഭിക്കുന്നു. നേരത്തെ നിശ്ചയിച്ച കാലാവധിക്കുള്ളിൽ നിക്ഷേപത്തുക നിക്ഷേപകൻ പിൻവലിക്കാതിരുന്നാൽ ഉയർന്ന പലിശ നിര്രകും ഉറപ്പാക്കാം. മ്യൂച്വല്‍ ഫണ്ടുകൾ പോലുള്ള നിക്ഷേപങ്ങളിലൂടെ വമ്പൻ തുക റിട്ടേൺ നേടാം, പക്ഷേ അവയ്ക്ക് റിസ്ക് കൂടുതലായിരിക്കും എന്നത് ഓർമിക്കുക.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications