ഓരോ പ്രായമായ വ്യക്തിയും താൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം സുരക്ഷിതമായിരിക്കണമെന്നും അതിൽ നിന്ന് മതിയായ വരുമാനം ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. അതുവഴി വിരമിച്ചതിന് ശേഷമുള്ള ജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അങ്ങനെ സുരക്ഷിതവും ഉറപ്പുള്ള വരുമാനവും വാഗ്ധാനം ചെയ്യുന്ന നിക്ഷേപ പദ്ധതി ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ധാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസിൽ നിക്ഷേപ പദ്ധതികളോ എന്ന് ആശ്ചര്യപ്പെടേണ്ടതില്ല.
രാജ്യത്തെ സാധാരണക്കാർക്കായി നിരവധി നിക്ഷേപ പദ്ധതികൾ ഇന്ത്യൻ പോസ്റ്റ് ഓഫീസിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS). ഇത് പ്രായമായവർക്കായി പ്രത്യേകം നിർമ്മിച്ചതാണ്. ഇതിൽ നിങ്ങൾക്ക് ബാങ്ക് എഫ്ഡിയെക്കാൾ കൂടുതൽ പലിശ ലഭിക്കുക മാത്രമല്ല, നിങ്ങളുടെ പണം 100% സുരക്ഷിതവുമാണ്. മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൽ നിന്ന് 5 വർഷത്തിനുള്ളിൽ പലിശയിൽ നിന്ന് മാത്രം 12,30,000 വരെ സമ്പാദിക്കാൻ സാധിക്കും. എങ്ങനെ എന്ന് നമുക്ക് വിശദമായി നോക്കാം.
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS)
60 വയസ്സിനു മുകളിലുള്ള പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത, ഇന്ത്യാ ഗവൺമെന്‍റിന്‍റെ പിന്തുണയുള്ള ഒരു ചെറിയ സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഇത് ഒരു നിക്ഷേപ പദ്ധതിയാണ്. ഇതിൽ നിങ്ങൾ 5 വർഷത്തേക്ക് തുക നിക്ഷേപിക്കുകയും ഓരോ മൂന്ന് മാസത്തിലും ഗ്യാരണ്ടീഡ് പലിശ നേടുകയും ചെയ്യാം. കാലാവധി വേണമെങ്കിൽ 3 വർഷത്തേക്ക് കൂടി നീട്ടാം.
പലിശ നിരക്ക്: നിലവിൽ പ്രതിവർഷം 8.2% എന്ന മികച്ച പലിശ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം വാഗ്ധാനം ചെയ്യുന്നു. രാജ്യത്തെ ബാങ്ക് എഫ്.ഡിയേക്കാൾ ഉയർന്നതാണ് ഈ പലിശ.
കുറഞ്ഞ നിക്ഷേപം: 10000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപ തുക. പരമാവധി നിക്ഷേപ തുക 30 ലക്ഷം രൂപ.

നികുതി ഇളവും മറ്റ് പ്രധാന നിയമങ്ങളും
എസ്‌സിഎസ്‌എസിൽ നിക്ഷേപിക്കുന്നത് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ₹ 1.5 ലക്ഷം വരെ നികുതി ഇളവ് ആനുകൂല്യം നൽകുന്നു. ഈ സ്കീമിൽ നിന്ന് ലഭിക്കുന്ന പലിശ നികുതി വിധേയമാണെന്ന് ഓർമ്മിക്കുക. ഒരു സാമ്പത്തിക വർഷത്തിലെ പലിശ തുക ₹ 1,00,000 ൽ കൂടുതലാണെങ്കിൽ, ടിഡിഎസ് കുറയ്ക്കും.
അക്കൗണ്ട് തുടങ്ങി 1 വര്‍ഷത്തിന് മുമ്പ് ക്ലോസ് ചെയ്താല്‍ പലിശ ഒന്നും തന്നെ കിട്ടില്ല. 1 മുതല്‍ 2 വര്‍ഷത്തിനുള്ളില്‍ ആണ് ക്ലോസിംഗ് എങ്കില്‍ 1.5% പലിശ കുറയ്ക്കും. 2 മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ അടച്ചാല്‍ 1% പലിശ കുറയ്ക്കും. അതേസമയം ഭാഗി പിന്‍വലിക്കലുകള്‍ അനുവദിക്കില്ല.
12.30 ലക്ഷം പലിശ നേടാം
ഒരു മുതിർന്ന പൗരൻ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിൽ 30 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. നേരത്തെ പറഞ്ഞത് പോലെ 8.20 ശതമാനമാണ് പലിശ. അതുവഴി 2,46,000 രൂപ നിങ്ങൾക്ക് ഒരുവർഷം പലിശ ലഭിക്കും. 5 വർഷം കൊണ്ട് ആകെ ലഭിക്കുന്ന പലിശ 12,30,000 രൂപയാണ്. അതായത് 5 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകുമ്പോൾ, നിങ്ങളുടെ നിക്ഷേപവും (₹30 ലക്ഷം) മൊത്തം പലിശയും (₹12.30 ലക്ഷം) സംയോജിപ്പിച്ചാൽ ₹42,30,000 തിരികെ ലഭിക്കും. വേണമെങ്കിൽ എല്ലാ മൂന്ന് മാസം കൂടുമ്പോഴും നിങ്ങൾക്ക് പലിശയിലൂടെ ലഭിക്കുന്ന തുക പിൻവലിക്കാം. അതായത് 61,500 രൂപ ഓരോ 3 മാസത്തിലും നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications