ഉത്സവക്കാലത്ത് സ്വർണം വാങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് അടുത്തകാലത്ത് ഇന്ത്യയിലുണ്ടായിരിക്കുന്നത്. സ്വർണം ഐശ്വര്യം കൊണ്ടുവരും എന്ന വിശ്വാസം തന്നെയാണ് ഇതിന് അടിസ്ഥാനവും. അതേസമയം, ആഭരണം എന്നതിലുപരി വിലയേറിയ സമ്മാനമായും ലാഭകരമായ നിക്ഷേപമായുമെല്ലാം ആളുകൾ സ്വർണത്തെ കാണുന്നു. ഇതിൽ പ്രായ, ലിംഗ, ദേശ വ്യത്യാസങ്ങളൊന്നുമില്ല. മുതിർന്നവർ സുരക്ഷിതമായ നിക്ഷേപമായി സ്വർണത്തെ കാണുന്നു. ഉയർന്ന പണലഭ്യതയും മൂല്യം നിലനിർത്താനുള്ള കഴിവും റിട്ടയർമെന്റ് കാലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള നിക്ഷേപമായി സ്വർണം പരിഗണിക്കാൻ മുതിർന്ന പൗരന്മാരെ പ്രേരിപ്പിക്കുന്നുവെന്ന് വേണം പറയാൻ. അതേസമയം ഭൗതിക സ്വർണ നിക്ഷേപത്തിൽ ജീവനും സ്വത്തിനും അപകട സാധ്യത കൂടുതലാണ്. അത്തരത്തിലുള്ള നിരവധി വാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കുന്നതുമാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഡിജിറ്റൽ സ്വർണ നിക്ഷേപം ചർച്ചയാകുന്നത്. മുതിർന്ന പൗരന്മാർക്ക് ഏറെ സഹായകരമായി സ്വർണ നിക്ഷേപ മാർഗമാണിത്. സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു,
വാങ്ങൽ, കൊടുക്കൽ പ്രക്രിയ വളരെ സൗകര്യപ്രദമാണെന്നതാണ് ഡിജിറ്റൽ സ്വർണ നിക്ഷേപത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. ഭൗതിക സ്വർണം വാങ്ങുന്നതിൽ നിന്ന് വ്യത്യസ്തമായി ഇന്റർനെറ്റ് ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും സ്വർണം വാങ്ങാനും വിൽക്കാനും കഴിയും. ഏതേ പാതിരാത്രിയിലും ഇത് സാധ്യമാണ്. ഡിജിറ്റൽ സ്വർണത്തിൽ സ്റ്റോറേജും പ്രശ്നമാകുന്നില്ല. വാങ്ങുന്നയാളുടെ പേരിൽ വിൽപ്പനക്കാരൻ തന്നെ സ്വർണം സൂക്ഷിക്കുന്നു. ഒരു രൂപയായി പോലും നിക്ഷേപിക്കാൻ ഇതിലൂടെ സാധിക്കുന്നുവെന്നതും എടുത്ത് പറയണം.

ചരക്ക് സേവന നികുതിയിലേക്കും മറ്റ് നിരക്കുകളിലേക്കും വരുമ്പോൾ മൂന്ന് ശതമാനം ജിഎസ്ടി നൽകികൊണ്ട് ഡിജിറ്റൽ ഗോൾഡ് വാങ്ങാൻ സാധിക്കും. അതായത് ഒരാൾ 1000 രൂപ നൽകിയാൽ 970 രൂപ മൂല്യമുള്ള സ്വർണം അയാൾക്ക് ലഭിക്കുന്നു. സ്വർണം അവരുടെ വിലാസത്തിൽ എത്തിക്കാൻ ഓർഡർ ചെയ്യുമ്പോൾ മാത്രമാണ് ഡെലിവറി, മേക്കിംഗ് ചാർജുകൾ അടയ്‌ക്കേണ്ടതായി വരുന്നത്. സ്റ്റോറേജ്, ഇൻഷുറൻസ്, മാനേജ്‌മെന്റ് ഫീസ് എന്നിങ്ങനെയുള്ള മറ്റ് നിരക്കുകൾ വ്യത്യാസപ്പെടാം. ഡിജിറ്റൽ സ്വർണം ലിക്വിഡ് ആയതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും വിൽക്കാം. എന്നാൽ ഇതുപയോഗിച്ച് വായ്പ വാങ്ങുക അത്ര എളുപ്പമാകില്ല. കുറച്ച് ഡിജിറ്റൽ സ്വർണ്ണ വായ്പ ദാതാക്കൾ അവർ സൂക്ഷിച്ചിരിക്കുന്ന ഡിജിറ്റൽ സ്വർണ്ണത്തിനെതിരെ സ്വർണ്ണ വായ്പ നൽകുന്നുണ്ട്.
മൊബൈൽ ആപ്പുകൾ വഴി ഡിജിറ്റൽ സ്വർണം വാങ്ങുന്നത് വളരെ എളുപ്പമാണെങ്കിലും മുതിർന്ന പൗരന്മാർക്ക് പൊതുവെ ബുദ്ധിമുട്ടും സംശയവും ഉണ്ടാതാനുള്ള സാധ്യത കൂടുതലാ. അതിനാൽ, ഈ സ്വർണ്ണ നിക്ഷേപ ഓപ്ഷൻ പരിഗണിക്കുമ്പോൾ, അവരെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം. ഡിജിറ്റൽ സ്വർണം വാങ്ങുമ്പോൾ, നിക്ഷേപകർക്ക് അവരുടെ പേരിൽ വിൽപ്പനക്കാരന്റെ നിലവറയിലെ വാങ്ങലും സംഭരണവും സംബന്ധിച്ച് സ്ഥിരീകരണം ലഭിക്കും. എന്നാൽ, എത്ര കാലത്തേക്ക് സൗജന്യ സംഭരണം ലഭ്യമാകുമെന്ന് വിൽപ്പനക്കാരനിൽ നിന്ന് ഒരാൾ സ്ഥിരീകരിക്കേണ്ടതുണ്ട്. ഡിജിറ്റൽ സ്വർണം 5 മുതൽ 10 വർഷം വരെ മാത്രമേ നിലവറകളിൽ സൂക്ഷിക്കാൻ കഴിയൂ. ആദ്യത്തെ അഞ്ച് വർഷത്തേക്ക് ഡിജിറ്റൽ സ്വർണ്ണത്തിന്റെ സംഭരണം സൗജന്യമാണ്. തുടർന്ന്, ദാതാക്കൾ സ്റ്റോറേജ് ഫീസ് ഈടാക്കുന്നു, അത് വളരെ ചുരുങ്ങിയത്, പ്രതിവർഷം 0.5 ശതമാനത്തിൽ താഴെയാണ്.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications