ദീർഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ മാർഗ്ഗമാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ എഫ്ഡി. പ്രായമായവരാണ് പ്രധാനമായും സ്ഥിര നിക്ഷേപങ്ങളെെ ആശ്രയിക്കുന്നത്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം, വരുമാനം നിലയ്ക്കുമ്പോൾ, സ്ഥിര നിക്ഷേപത്തിലെ സമ്പാദ്യം വലിയ കൈത്താങ്ങാകും. സാധാരണ സേവിങ്‌സ് അക്കൗണ്ടുകളെ അപേക്ഷിച്ച് മികച്ച പലിശനിരക്ക് എഫ്ഡി. ഉറപ്പാക്കുന്നു.
സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന അധിക പലിശയാണ്. സാധാരണ നിക്ഷേപകരെ അപേക്ഷിച്ച് 0.25% മുതൽ 0.75% വരെ അധിക പലിശ ഇവർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ഇത് വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിന് വലിയ മുതൽക്കൂട്ടാക്കാനും സ്ഥിര നിക്ഷേപത്തിലൂടെ സാധിക്കും.
ഒരു വർഷത്തേക്ക് 5 ലക്ഷം നിക്ഷേപിച്ച് മികച്ച നേട്ടം കൊയ്യാൻ ആഗ്രഹിക്കുന്നവർക്ക്, ഉയർന്ന പലിശനിരക്ക് നൽകുന്ന ചില ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും സ്ഥിര നിക്ഷേപ പദ്ധതികൾ വിശദമായി അറിയാം;
എസ്ബിഐ എഫ്‌ഡി നിരക്ക്
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ്ബിഐ 60 വയസ്സിനു ശേഷം മുതിർന്ന പൗരൻമാർക്ക് സ്ഥിര നിക്ഷേപ സ്കീമുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതനുസരിച്ച് ഒരു വർഷത്തെ എഫ്‌ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് 6.75 ശതമാനം പലിശ നിരക്കാണ് എസ്ബിഐ നൽകുന്നത്. ഈ സ്കീമിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 5,34,614 രൂപയായിരിക്കും.

ബാങ്ക് ഓഫ് ബറോഡ എഫ്ഡി നിരക്ക്
ഒരു വർഷത്തെ എഫ്‌ഡി സ്കീമിൽ മുതിർന്ന പൗരന്മാർക്ക് ബാങ്ക് ഓഫ് ബറോഡ 7 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ 60 വയസ്സ് കഴിഞ്ഞവർ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ ഒരു വർഷത്തിനു ശേഷം ലഭിക്കുന്ന മൊത്തം നേട്ടം 5,35,930 രൂപയായിരിക്കും.
ഇന്ത്യൻ ഓവർസീസ് ബാങ്ക് എഫ്ഡി നിരക്ക്
ഈ ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്ക് ഉറപ്പാക്കുന്നു. ഒരു വർഷത്തെ സ്ഥിര നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് ഇന്ത്യൻ ഓവർസീസ് ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.10 ശതമാനമാണ്. ഇവിടെ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ ലഭിക്കുന്ന മെച്യൂരിറ്റി തുക 5,36,456 രൂപയായിരിക്കും.
പഞ്ചാബ് നാഷണൽ ബാങ്ക് എഫ്ഡി നിരക്ക്
ഈ പൊതുമേഖലാ ബാങ്ക് മുതിർന്ന പൗരൻമാർക്ക് ഒരു വർഷത്തെ കാലാവധിയിൽ സ്ഥിര നിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുപ്രകാരം ഒരു വർഷത്തേക്ക് 6.75 ശതമാനം പലിശ നിരക്ക് നൽകുന്നു. ഈ പ്ലാനിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാകുമ്പോൾ മൊത്തം 5,34,614 രൂപ ലഭിക്കും.
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി നിരക്ക്
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മുതിർന്ന പൗരന്മാർക്ക് ഒരു വർഷത്തെ എഫ്‌ഡി സ്കീമിൽ 6.90 ശതമാനം പലിശ നിരക്ക് ഉറപ്പാക്കുന്നു. ഈ സ്കീമിൽ നിക്ഷേപകൻ 5 ലക്ഷം നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയാകുമ്പോൾ 5,35,403 രൂപ ലഭിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications