റിട്ടയര്‍മെന്റ് കാലത്തും ഇനി മികച്ച വരുമാനം; പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാമോ?

റിട്ടയര്‍മെന്റ് കാലത്തും സ്ഥിരമായ, ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍. നിക്ഷേപത്തിന് പൂര്‍ണമായ സുരക്ഷിതത്വവും ലഭിക്കും,

റിട്ടയര്‍മെന്റ് കാലത്തും സ്ഥിരമായ, ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏറ്റവും ആകര്‍ഷണീയമായ നിക്ഷേപ പദ്ധതിയാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍. നിക്ഷേപത്തിന് പൂര്‍ണമായ സുരക്ഷിതത്വവും ലഭിക്കും, ഒപ്പം നിക്ഷേപകര്‍ക്ക് ഓരോ മാസവും കൃത്യമായ ആദായവും നേടാം. പലിശ നിരക്ക് കുറഞ്ഞു വരുന്ന നിലവിലെ സാഹചര്യത്തിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ പലിശ നിരക്കും ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

റിട്ടയര്‍മെന്റ് കാലത്തും ഇനി മികച്ച വരുമാനം; പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളെക്കുറിച്ച് അറിയാമോ?

കൊറോണ വ്യാപനം സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഒപ്പം പലിശ നിരക്കുകള്‍ ആകര്‍ഷണീയത കൈവെടിഞ്ഞ് താഴേക്ക് പോവുകയും ചെയ്യുന്ന ഈ സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചിരിക്കുന്നത്. 2021 ജൂണ്‍ 30 വരെ ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുടെ കാലാവധി നീട്ടിയിട്ടുണ്ട്.

സാധാരണ സ്ഥിര നിക്ഷേപങ്ങളില്‍ 50 ബേസിസ് പോയ്ന്റ് അധിക നേട്ടം മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ അതിന് മുകളില്‍ അധിക പലിശ നിരക്കാണ് നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ പുതിയ നിക്ഷേപങ്ങളിലും നിക്ഷേപങ്ങള്‍ പുതുക്കുമ്പോഴും ഈ നേട്ടം ലഭിക്കും.

എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികള്‍ നമുക്കൊന്ന് വിശകലനം ചെയ്ത് നോക്കാം.

എസ്ബിഐ വികെയര്‍ നിക്ഷേപം

സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ 80 ബേസിസ് പോയിന്റുകള്‍ ഉയര്‍ന്ന അധിക പലിശ നിരക്കാണ് വീ കെയര്‍ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയില്‍ ലഭിക്കുന്നത്. ഈ പ്രത്യേക നിക്ഷേപ പദ്ധതിയില്‍ നിക്ഷേപം നടത്തുന്ന എല്ലാ മുതിര്‍ന്ന പൗന്മാര്‍ക്കും സ്ഥിര നിക്ഷേപത്തിന്മേല്‍ 6.20 ശതമാനം പലിശ നിരക്ക് ലഭിക്കും.

ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ്

80 ബേസിസ് പോയിന്റ് ഉയര്‍ന്ന അധിക പലിശ നിരക്കാണ് ഈ നിക്ഷേപത്തിന് മേല്‍ ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. 6.30 ശതമാനം വാര്‍ഷിക പലിശ നിരക്കാണ് ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് സ്ഥിര നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നത്.

ബാങ്ക് ഓഫ് ബറോഡ

100 ബേസിസ് പോയിന്റ് അധിക പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ ഇത്തരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കി വരുന്നത്. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെയാണ് പ്രത്യേക നിക്ഷേപ കാലാവധി. ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയിലേക്ക് നിക്ഷേപം നടത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X