2021 മെയ് മാസത്തില്‍ യെസ് ബാങ്കും ഡിസിബി ബാങ്കും മുതിര്‍ന്ന പൗരന്മാര്ക്കുള്ള മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. 25 ബേസിസ് പോയിന്റുകളാണ് കുറച്ചത്.
2021 മെയ് മാസത്തില്‍ യെസ് ബാങ്കും ഡിസിബി ബാങ്കും മുതിര്‍ന്ന പൗരന്മാര്ക്കുള്ള മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിരുന്നു. 25 ബേസിസ് പോയിന്റുകളാണ് കുറച്ചത്.ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുമ്പോഴും മുതിര്‍ന്ന പൗരന്മാര്ക്ക് മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്മേല് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുണ്ട്. ചെറിയ സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്നത്. കൂടുതല്‍ നിക്ഷേപം സ്വന്തമാക്കുവാനുള്ള ബാങ്കുകളുടെ മത്സരത്തിന്റെ ഭാഗമായാണിത്.

മുതിര്‍ന്ന പൗരന്മാര്ക്ക് 3 വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ചെറിയ സ്വകാര്യ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. മുന്‍നിര പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും മുന്ന് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകളേക്കാള്‍ ഉയര്‍ന്ന നിരക്കാണിത്.
യെസ് ബാങ്ക് മുതിര്‍ന്ന പൗരന്മാര്ക്ക് മൂന്ന് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ നിരക്ക് 7.25 ശതമാനമാണ്. തൊട്ടുപുറകിലെ സ്ഥാനങ്ങളിലുള്ള ഡിസിബി ബാങ്കും ഇന്‍ഡസിന്‍ഡ് ബാങ്കും 7 ശതമാനമാണ് മൂന്ന് വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത്.
മുന്‍നിര സ്വകാര്യ ബാങ്കുകളായ ആക്സിസ് ബാങ്ക്, കൊഡാക് മഹീന്ദ്ര ബാങ്ക് എന്നിവ യഥാക്രമം 5.9 ശതമാനവും 5.6 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും മുതിര്‍ന്ന പൗരന്മാര്ക്ക് മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്മേല് 5.65 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്.
സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്കുന്ന പലിശ മുന്‍നിര സ്വകാര്യ ബാങ്കുകളേക്കാള്‍ ഉയര്‍ന്നതാണ്. സൂര്യോദയ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.50 ശതമാനം പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാര്ക്ക് മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന്മേല് നല്‍കുന്നത്. ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 7.25 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
പൊതുമേഖലാ ബാങ്കുകളില്‍ കാനറ ബാങ്കും, യൂണിയന് ബാങ്കുമാണ് മികച്ച പലിശ നിരക്ക് നല്‍കുന്നത്. ഇരു ബാങ്കുകളും 6 ശതമാനം പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നത്. ബാങ്ക് ഓഫ് ഇന്ത്യയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യും 5.8 ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. ബാങ്ക് ഓഫ് ബറോഡ 5.60 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടീ കോര്‍പറേഷന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications