ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുതിർന്ന പൗരന്മാർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. പല തരത്തിലുള്ള സ്കീമുകളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപ സ്കീമുകളിൽ മുതിർന്ന പൗരൻമാരുടെ പ്രിയപ്പെട്ട പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (SCSS). ഒരു ശതമാനം പോലും അപകട സാധ്യതയില്ലാത്ത ഒരു ഡെപ്പോസിറ്റ് സ്കീമാണിത്. എഫ്.ഡി പോലെ ഇവിടെ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ വമ്പൻ തുക റിട്ടേൺ നേടാം.
60 കഴിഞ്ഞവർക്ക് പോസ്റ്റ് ഓഫീസ് വഴി ഈ സ്കീമിന് അപേക്ഷിക്കാം. ആകർഷകമായ പലിശ നിരക്കോടെ വരുമാനം ഉറപ്പാക്കാനും സാധിക്കും. ഈ സ്കീമിൽ നിക്ഷേപിച്ചാൽ വീട്ടിലിരുന്നു കൊണ്ട് പലിശ മാത്രം 12 ലക്ഷത്തിലധികം സമ്പാദിക്കാം. പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഒരു നിക്ഷേപ പദ്ധതിയാണ്. അതായത് മുതിർന്ന പൗരൻമാർക്ക് വേണ്ടി തയ്യാറാക്കിയ പദ്ധതിയാണിത്. അതിനാൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആർക്കും ഇവിടെ നിക്ഷേപിക്കാം.
എന്നാൽ വി.ആർ.എസ് എടുക്കുന്ന സിവിൽ മേഖലയിലെ സർക്കാർ ജീവനക്കാർക്കും പ്രതിരോധ മേഖലയിൽ നിന്ന് വിരമിക്കുന്നവർക്കും ചില നിബന്ധനകളോടെ പ്രായപരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്. അതിനാൽ ഇത്തരം വ്യക്തികൾക്കും ഈ സ്കീമിൽ നിക്ഷേപിക്കാം....
നിക്ഷേപവും കാലാവധിയും....
മുതിർന്ന പൗരൻമാർക്ക് ഇവിടെ 5 വർഷത്തേക്ക് നിക്ഷേപിക്കാം. ഈ സ്കീമിൽ പരമാവധി നിക്ഷേപിക്കാവുന്ന തുക 30 ലക്ഷം വരെയാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. 5 വർഷത്തേക്ക് നിങ്ങളുടെ മൊത്തം സമ്പാദ്യവും ഇവിടെ നിക്ഷേപിച്ച് വീണ്ടും വലുതാക്കാം. സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിൽ 8.2% എന്ന നിരക്കിലാണ് പലിശ നൽകുന്നത്.

സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം എന്നത് വെറുമൊരു നിക്ഷേപമല്ല. റിട്ടയർമെന്റ് കാലത്ത് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. സാധാരണ ഏതൊരു സ്കീമിനെയും അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം നൽകുന്നത്. 5 വർഷം കൊണ്ട് 12 ലക്ഷത്തിലധികം എങ്ങനെ സമ്പാദിക്കാം? അറിയാം....
5 വർഷം കൊണ്ട് 12 ലക്ഷം...
ഈ സ്കീമിൽ നിങ്ങൾക്ക് പരമാവധി 30 ലക്ഷം വരെ നിക്ഷേപിക്കാം. ഇതു പ്രകാരം ഇവിടെ 30 ലക്ഷം നിക്ഷേപിച്ചാൽ 8.2% നിരക്കിൽ പലിശ ലഭിക്കും. അതായത് 5 വർഷം കൊണ്ട് പലിശ മാത്രം 12,30,000 രൂപ ലഭിക്കും. ഇത് ഓരോ പാദത്തിലും 61,500 രൂപയായി ലഭിക്കും. അതായത് ഓരോ മാസവും നിങ്ങൾക്ക് 20,500 രൂപ ലഭിക്കുമെന്ന് അർത്ഥം. കാലാവധി പൂർത്തിയാവുമ്പോൾ നിങ്ങളുടെ മൊത്തം നേട്ടം 42,30,000 ലക്ഷം രൂപയായിരിക്കും.
നികുതി ആനുകൂല്യങ്ങളും ലഭിക്കും
ഈ സ്കീമിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് നികുതി ഇളവ്. ഈ സ്കീം ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ നൽകുന്നു. നിങ്ങളുടെ മൊത്തം വരുമാനത്തിൽ നിന്ന് 1.5 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാൻ സാധിക്കും. ഇതാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീമിനെ ജനകീയമാക്കുന്നത്.
5 വർഷത്തിനു ശേഷം കാലാവധി നീട്ടാം...
5 വർഷത്തിനു ശേഷവും ഈ സ്കീമിൻ്റെ ആനുകൂല്യങ്ങൾ തുടരാൻ ആഗ്രഹമുള്ളവർക്ക് അക്കൗണ്ട് കാലാവധി മൂന്ന് വർഷത്തേക്ക് നീട്ടാവുന്നതാണ്. ഇവിടെ നിങ്ങൾ സിംഗിൾ അക്കൗണ്ടോ ജോയിൻ്റ് അക്കൗണ്ടായോ നിക്ഷേപം ആരംഭിക്കാം. നേട്ടം ഉറപ്പാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
