റിട്ടയര്‍മെന്റ് കാലം സാമ്പത്തീക പരീധീനതകളില്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവരാണ് മിക്ക മുതിര് പൗരന്മാരും. ഇത്തരത്തില്‍ അറുപത് വയസ്സിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പു നല്കുന്ന നിക്ഷേപ
റിട്ടയര്‍മെന്റ് കാലം സാമ്പത്തീക പരീധീനതകളില്ലാതെ മുന്നോട്ട് കൊണ്ടു പോകുവാന്‍ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവരാണ് മിക്ക മുതിര് പൗരന്മാരും. ഇത്തരത്തില്‍ അറുപത് വയസ്സിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പു നല്കുന്ന നിക്ഷേപ പദ്ധതികളുണ്ട്. സുരക്ഷിതവും നികുതി ബാധ്യതകള്‍ കുറഞ്ഞവയുമായ ഇത്തരം നിക്ഷേപോപാധികള്‍ റിട്ടയര്‍മെന്റ് കാലത്ത് സ്ഥിര വരുമാനം ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. അവ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം (എസ്സിഎസ്എസ്)
5 വര്‍ഷ കാലയളവുള്ള നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. 5 വര്‍ഷം പൂര്‍ത്തിയായാല്‍ നിക്ഷേപകന്റെ താത്പര്യ പ്രകാരം 3 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്താവുന്നതാണ്. 15 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപിക്കുവാന്‍ സാധിക്കും. നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് വര്‍ഷം 7.40 ശതമാനമാണ്. മിക്ക പൊതുമേഖലാ ബാങ്കുകളില്‍ നിന്നും കൂടാതെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും നിങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം ലഭ്യമാകും.
പ്രധാന് മന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ)
10 വര്‍ഷ കാലാവധിയുള്ള നിക്ഷേപ പദ്ധതിയാണ് പ്രധാന് മന്ത്രി വയ വന്ദന യോജന. 15 ലക്ഷം രൂപ വരെ ഒരു വ്യക്തിയ്ക്ക് പിഎംവിവിവൈ പദ്ധതിയില്‍ നിക്ഷേപിക്കാം. നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.40 ശതമാനമാണ്. എല്‍ഐസി (ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ) യുടെ ശാഖകളില്‍ നിന്നോ ഓണ്‍ലൈനായോ പ്രധാന് മന്ത്രി വയ വന്ദന യോജനയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും.
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് ബോണ്ട്സ്
ആര്‍ബിഐ ഫ്ളോട്ടിംഗ് റേറ്റ് ബോണ്ടുകളില്‍ 15 ലക്ഷം രൂപയോ അതിന് മുകളിലോ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 6 വര്‍ഷം ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. 70 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ 5 വര്‍ഷവും 80 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ 4 വര്‍ഷവുമാണ് ലോക്ക് ഇന്‍ പിരീഡ്. 7.15 ശതമാനമാണ് നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്.
നികുതി ഇളവ്
ആകെ സമ്പാദ്യത്തിന്റെ 10 മുതല്‍ 25 ശതമാനം വരെ ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിക്കാം. ലിക്വിഡിറ്റി പ്രശ്നം മറികടക്കുന്നതിനായാണിത്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതിയിളവ് ലഭിക്കണമെങ്കില്‍ ഓരോ വര്‍ഷവും 1.5 ലക്ഷം രൂപ വീതം ടാക്സ് സേവിംഗ് സ്ഥിര നിക്ഷേപങ്ങളിലോ പോസ്റ്റല്‍ നാഷണല്‍ സേവിംഗ്സ് സ്കീമിലോ നിക്ഷേപിക്കാവുന്നതാണ്.
പ്രതിമാസം ഏകദേശം 55,000 രൂപ വരുമാനം
75 ലക്ഷം മുതല്‍ 1 കോടി രൂപ വരെ ഫിനാന്‍ഷ്യല്‍ പോര്‍ട്ട്ഫോളിയോ ഉള്ള, പെന്‍ഷനോ വാടകയോ തുടങ്ങി മറ്റ് വരുമാനങ്ങള്‍ ഒന്നുമില്ലാത്ത മുതിര്‍ന്ന പൗരന്മാര്ക്ക് അനുയോജ്യമായ പോര്‍ട്ട്ഫോളിയോയാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. ഈ പറഞ്ഞിരിക്കുന്ന മിക്ക നിക്ഷേപ പദ്ധതികളും 7 ശതമാനത്തിന് മുകളില്‍ പലിശ നിരക്ക് നല്കുന്നതിനാല് 1 കോടി രൂപ നിക്ഷേപം നടത്തുകയാണെങ്കില്‍ പ്രതിമാസം ഏകദേശം 55,000 രൂപ നേടുവാന്‍ നിക്ഷേപകന് സാധിക്കും. അതും നികുതി ബാധ്യതയുടെ ആശങ്കകള്‍ ഇല്ലാതെ തന്നെ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
