നിക്ഷേപത്തിനായി കൂടുതൽ ആളുകൾ മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കുന്ന സമയമാണിത്. സ്ഥിര നിക്ഷേപത്തേക്കാൾ മികച്ച റിട്ടേൺ നൽകാൻ മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കുന്നുണ്ട് എന്നതാണ് അതിനുള്ള കാരണം. എന്നാൽ പല മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കും ഏത് ഫണ്ട് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പമുണ്ട്. വേണ്ടത്ര അനുഭവപരിചയമില്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും നിങ്ങളുടെ തുകയ്ക്ക് അനുസരിച്ച് ഏത് ഫണ്ട് തിരഞ്ഞെടുക്കണമെന്നും നമുക്ക് നോക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. വ്യക്തമായ ലക്ഷ്യം
മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുന്നതിന് മുൻപ് വ്യക്തമായ ലക്ഷ്യം ഉണ്ടായിരിക്കണം. ഉദാഹരണത്തിന് വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കൽ, അല്ലെങ്കിൽ ഒരു പുതിയ വീട് വാങ്ങൽ തുടങ്ങിയ അടിസ്ഥാന ലക്ഷ്യങ്ങൾ ഫണ്ട് തിരഞ്ഞെടുക്കലിന് മുൻപ് തിരഞ്ഞെടുക്കണം. അതുവഴി നിക്ഷേപം തുടരാനുള്ള ആത്മവിശ്വാസം നേടാൻ സാധിക്കും.
2.മുൻകാല പ്രകടനം
ഫണ്ടുകളുടെ കഴിഞ്ഞകാല പ്രകടനം പരിഗണിച്ച് നിക്ഷേപ തീരുമാനമെടുക്കരുത്. കാരണം മികച്ച പ്രകടനം നടത്തുന്ന ഫണ്ട് ഭാവിയിലും അത് തുടരണമെന്നില്ല. അതുകൊണ്ട് സാമ്പത്തിക ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ചാകണം ഫണ്ടുകള്‍ തിരഞ്ഞെടുക്കേണ്ടത്.
3. വികാരത്തിന് അടിമപ്പെടരുത്
വിപണി വികാരങ്ങൾ നിങ്ങളുടെ നിക്ഷേപ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുത്. കാരണം സാമ്പത്തിക മാന്ദ്യകാലത്ത് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വിൽക്കുകയോ സന്തോഷകരമായ സമയത്ത് യൂണിറ്റുകൾ വാങ്ങുകയോ ചെയ്യുന്നത് ദീർഘകാല സമ്പത്ത് കെട്ടിപ്പടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.

4. ഫണ്ടിന്‍റെ വലിപ്പം
വലിയ അസറ്റ് മാനേജ് ചെയ്യുന്ന ഫണ്ടുകൾക്ക് സ്ഥിരത കൂടുതലായിരിക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. കൂടുതൽ സ്കെയിലിൽ ഓപ്പറേറ്റ് ചെയ്യാൻ ഇവയ്ക്ക് സാധിക്കും. ഒരു ഫണ്ട് എത്രത്തോളം ആസ്തി (AUM) കൈകാര്യം ചെയ്യുന്നുണ്ടെന്ന് തുടക്കത്തിലേ വിലയിരുത്തുന്നത് നേട്ടം നൽകിയേക്കും.
5. റിസ്ക് ഫാക്ടർ
നിക്ഷേപത്തിന് മുമ്പ് പരമപ്രധാനമായി പരിഗണിക്കേണ്ട കാര്യമാണിത്. ഉയർന്ന റിസ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഇക്വിറ്റി നിക്ഷേപങ്ങൾ കൂടുതലായി നടത്താം. താരതമ്യേന പ്രായം കുറഞ്ഞവർക്ക് കൂടുതൽ റിസ്ക് എടുക്കാൻ സാധിച്ചേക്കാം. പ്രായക്കൂടുതൽ ഉള്ളവർക്കോ, റിസ്ക് എടുക്കാൻ താല്പര്യമില്ലാത്തവർക്കോ ലാർജ്ക്യാപ് ഫണ്ടുകൾ അധിഷ്ഠിതമായ നിക്ഷേപങ്ങൾ പരിഗണിക്കാവുന്നതാണ്.
നിങ്ങളുടെ നിക്ഷേപം 5000 രൂപയും 10,000 രൂപയ്ക്കും മുകളിലേണെങ്കിൽ നിക്ഷേപം എങ്ങനെ ക്രമീകരിക്കണമെന്ന് നോക്കാം.
1. 5,000 രൂപ നിക്ഷേപം
പരാഗ് പരീഖ് ഫ്ലെക്സി ക്യാപ്പ്/പിജിഐഎം ഇന്ത്യ ഫ്ലെക്സി ക്യാപ്പിൽ 50% ഉം ബാക്കി 50% കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റിയിലും അനുവദിക്കുക.
2. 10,000 രൂപയിൽ കൂടുതലുള്ള നിക്ഷേപം
കാനറ റോബെക്കോ ബ്ലൂചിപ്പ് ഇക്വിറ്റിയിൽ ഏകദേശം 20% | ആക്സിസ് സ്മോൾ ക്യാപ്പ്/ എസ്‌ബിഐ സ്മോൾ ക്യാപ്പ്/ നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ്പിൽ 10% | പരാഗ് പരീഖ് ഫ്ലെക്സി ക്യാപ്പിൽ / പിജിഐഎം ഇന്ത്യ ഫ്ലെക്സി ക്യാപ്പ് 25% | ആക്സിസ് ഗ്രോത്ത് ഓപ്പർച്യുണിറ്റീസ്, കാനറ റോബെക്കോ എമർജിംഗ് ഇക്വിറ്റികളിൽ 15% | മിറേ അസറ്റ് ഹൈബ്രിഡ് ഇക്വിറ്റിയിൽ 10%/ എസ്‌ബിഐ ഇക്വിറ്റി ഹൈബ്രിഡ്/ കാനറ റോബെക്കോ ഇക്വിറ്റി ഹൈബ്രിഡ് | പിജിഐഎം ഇന്ത്യ മിഡ്‌ക്യാപ്പ് ഓപ്പർച്യുണിറ്റീസ്/ ആക്സിസ് മിഡ്‌ക്യാപ്പ്/ ഇൻവെസ്കോ ഇന്ത്യ മിഡ് ക്യാപ്പിൽ 20%.
അറിയിപ്പ്: മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications