ഇനി അധിക ഫീസ് ഈടാക്കില്ല: ക്രെഡിറ്റ് കാർഡ് പേയ്മെൻ്റ് ചെയ്യുന്നതിനു മുന്നേ ഈ 6 കാര്യങ്ങൾ അറിഞ്ഞിരിക്കണം....

വ്യക്തിപരമായ പലതരം ആവശ്യങ്ങൾക്കാണ് ആളുകൾ വായ്പ എടുക്കുന്നത്. ബാങ്ക് വായ്പകൾ പോലെ ക്രെഡിറ്റ് കാർഡിലൂടെയും ആളുകൾ വായ്പ എടുക്കാറുണ്ട്. വായ്പ എടുക്കുമ്പോൾ അമിതമായ പലിശ നിരക്കാണ് പലപ്പോഴും വില്ലനായി മാറുന്നത്. വായ്പാ തുകയേക്കാൾ പലിശ നിരക്കാണ് കൂടുതലായി അടക്കേണ്ടി വരാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ അവ കൃത്യമായി തിരിച്ചടച്ചില്ലെങ്കിൽ പിഴ നൽകേണ്ടി വരികയും അത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. 

കട ബാധ്യതയുണ്ടാവുമ്പോൾ കാർഡ് സെറ്റിൽമെൻ്റ് എന്ന ഓപ്ഷനിലൂടെ ബാധ്യത അവസാനിപ്പിക്കാൻ സാധിക്കും. അതായത് ഒരു ക്രെഡിറ്റ് കാർഡ് സെറ്റിൽമെന്റിൽ, കാർഡ് ഉടമയും കാർഡ് ഇഷ്യൂവറും മുഴുവൻ തുകയും അടച്ചു തീർക്കുന്നതിന് പകരമായി പെട്ടെന്ന് തന്നെ കുറഞ്ഞ തുക നൽകുവാൻ ആവശ്യപ്പെടും. കാർഡ് ഉടമയ്ക്ക് കടം തിരിച്ചടയ്ക്കാൻ മാർഗമില്ലെങ്കിൽ ഈ മാർ​ഗം ഉപയോ​ഗിക്കാം. പക്ഷേ ഈ രീതി സ്വീകരിച്ചാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാൻ സാധ്യതയുണ്ട് എന്നതും ഓർമിക്കുക.

ക്രെഡിറ്റ് കാർഡിലൂടെ വായ്പ എടുത്താൽ അധിക ഫീസുകളില്ലാതെ മുഴുവൻ ബാധ്യതയും തിരിച്ചടയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തിൽ 6 പ്രധാന തന്ത്രങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം;

1. സാമ്പത്തിക ആസൂത്രണം: നിലവിൽ അത്യാവശ്യമല്ലാത്ത ചെലവുകൾ തിരിച്ചറിയുക. അവ ഒഴിവാക്കിയാൽ നിങ്ങളുടെ കൈവശമുള്ള പണം ക്രെഡിറ്റ് കാർഡ് ബാധ്യതകളിലേക്ക് അടക്കാൻ സാധിക്കും. ഈ രീതിയിലൂടെ അമിത ഫീസ് ഈടാക്കാതെ കൃത്യമായി ഈ വായ്പ പൂർണ്ണമായും അടച്ചുതീർക്കാൻ കഴിയും.

2. ഉയർന്ന പലിശയുള്ള വായ്പക്ക് മുൻഗണന നൽകുക: നിങ്ങളുടെ ക്രെഡിറ്റ് കാർഡിൽ ഏറ്റവും ഉയർന്ന പലിശ നിരക്കുള്ള വായ്പ അല്ലെങ്കിൽ കടം ഏതാണ്? അതിന് മുൻ​ഗണന നൽകി പലിശ തിരിച്ചടക്കാൻ ശ്രദ്ധിക്കുക.

ഇനി അധിക ഫീസ് ഈടാക്കില്ല: ക്രെഡിറ്റ് കാർഡ് പേയ്മെൻ്റ് ചെയ്യുന്നതിനു മുന്നേ ഈ 6 കാര്യങ്ങൾ അറിയാം...

3. ബാലൻസ് ട്രാൻസ്ഫർ ഓപ്ഷനുകൾ: പല ധനകാര്യ സ്ഥാപനങ്ങളും ചില ഓഫറുകളുടെ അടിസ്ഥാനത്തിൽ കുറഞ്ഞ പലിശ നിരക്കുകളോ പൂജ്യം പലിശയോ ഉള്ള ഒരു പുതിയ കാർഡിലേക്ക് നിലവിലെ കാർഡ് ബാലൻസുകൾ ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കും.

4. ഓട്ടോമാറ്റിക് പേയ്‌മെന്റുകൾ നടത്താം: ഒരു ക്രെഡിറ്റ് കാർഡ് പേയ്‌മെന്റ് ഓട്ടോമാറ്റിക്കായി അടയ്ക്കുന്നതാണ് കൂടുതൽ നല്ലത്. അത് കാർഡിന്റെ സമയബന്ധിതമായ പേയ്‌മെന്റ് ഉറപ്പാക്കുന്നതിനൊപ്പം, പേയ്മെൻ്റ് വൈകാതെ കൃത്യമായി അടക്കാൻ സാധിക്കും. അതിലൂടെ പിഴ ഒഴിവാക്കാനും സാധിക്കുന്നു.

5. പേയ്‌മെന്റുകളുടെ നിബന്ധനകൾ: അധിക ചാർജുകളോ ഫീസുകളോ ഇല്ലാതെ ചില ബാങ്കുകൾ ഇത്തരം വായ്പകളെ അല്ലെങ്കിൽ ബാധ്യത തിരിച്ചടക്കാൻ സഹായിക്കുന്നു. ഇതൊരു പരിമിതകാല ഓഫറുകളാവാനും സാധ്യതയുണ്ട്.

6. കൂടുതൽ പണം പ്രതിമാസ തിരിച്ചടവിലേക്ക് മാറ്റുക: ഓരോ മാസവും നിങ്ങൾ അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുകയേക്കാൾ കൂടുതൽ തുക അടക്കുക. അതിനാൽ മുതലും അനുബന്ധ ഫീസുകളും ഗണ്യമായി കുറയ്ക്കാൻ നിങ്ങൾക്ക് കഴിയും.

സാമ്പത്തിക വളർച്ച ഉറപ്പാക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

അടിയന്തര ഫണ്ടുകൾ: എപ്പോഴും ഒരു നിശ്ചിത തുക അടിയന്തര ഫണ്ടുകളായി മാറ്റി വെക്കുക. ഭാവിയിൽ അപ്രതീക്ഷിതമായി പണത്തിന് ആവശ്യം വരുമ്പോൾ അനാവശ്യമായി ക്രെഡിറ്റ് കാർഡുകളെ സമീപിക്കുന്നത് തടയാൻ ഇതിലൂടെ സാധിക്കും.

സാമ്പത്തിക അവലോകനം നടത്തുക: പതിവായി നിങ്ങളുടെ സാമ്പത്തിക അവലോകനം നടത്തുക. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക ശീലങ്ങൾ മാറ്റിയെടുക്കാനും അനാവശ്യമായ കടം ഒഴിവാക്കുവാനും സാധിക്കുന്നു.

നിബന്ധനകളും വ്യവസ്ഥകളും: ഒരു വായ്പ എടുക്കുമ്പോൾ പലിശ നിരക്കുകൾ, ഫീസ് തുടങ്ങിയ നിബന്ധനകളും വ്യവസ്ഥകളും ആദ്യം മനസിലാക്കണം. അതിലൂടെ വായ്പ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും അനാവശ്യ ഫീസുകൾ ഒഴിവാക്കുവാനും സാധിക്കും.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X