നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ ' സെറ്റില്‍ഡ്' സ്റ്റാറ്റസ് എന്തിനെ സൂചിപ്പിക്കുന്നു? അറിയാം

വായ്പ്പയ്ക്കായോ ക്രെഡിറ്റ് കാര്‍ഡിനായോ അപേക്ഷിക്കുമ്പോള്‍ പലപ്പോഴും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ 'സെറ്റില്‍ഡ്' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നതെങ്കില്‍ അയാളുടെ അപേക്ഷ സ്ഥാപനങ്ങള്‍ നിരസിക്കുകയാണ് പതിവ്.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ്പയ്ക്കായോ ക്രെഡിറ്റ് കാര്‍ഡിനായോ അപേക്ഷിക്കുമ്പോള്‍ പലപ്പോഴും ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ 'സെറ്റില്‍ഡ്' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നതെങ്കില്‍ അയാളുടെ അപേക്ഷ സ്ഥാപനങ്ങള്‍ നിരസിക്കുകയാണ് പതിവ്. ഇത്തരം സാഹചര്യങ്ങളില്‍ വായ്പ എടുത്തിട്ട് എത്ര കാലമായി എന്നതോ ഇപ്പോഴത്തെ ക്രെഡിറ്റ് സ്‌കോര്‍ എത്രയാണ് എന്നതോ പരിഗണിക്കാറേയില്ല.

നിങ്ങളുടെ റിപ്പോര്‍ട്ടിലെ ആ ' സെറ്റില്‍ഡ് ' എന്ന സ്റ്റാറ്റസ് കൊണ്ട് അര്‍ഥമാക്കുന്നത് നിങ്ങള്‍ ഒരു വായ്പ മുഴുവനായും അടച്ചു തീര്‍ത്തിട്ടില്ല എന്നതാണ്. കൂടുതല്‍ വ്യക്തമാകാന്‍ നമുക്കൊരു ഉദാഹരണമെടുത്ത് പരിശോധിക്കാം. ഒരു വ്യക്തി അയാള്‍ക്ക് ആദ്യത്തെ ജോലി ലഭിച്ച കാലത്ത്, ഏകദേശം ഒരു പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നു. ഉപയോഗിച്ചു പരിചയമില്ലാത്തതിനാലും തുടക്കത്തിന്റെ ആവേശത്താലും സ്വഭാവികമായും അയാള്‍ തന്റെ ക്രെഡിറ്റ് കാര്‍ഡില്‍ അമിതമായി പരിധിക്കപ്പുറം ചിലവിട്ട് തുടങ്ങുന്നു.

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിലെ ' സെറ്റില്‍ഡ്' സ്റ്റാറ്റസ് എന്തിനെ സൂചിപ്പിക്കുന്നു? അറിയാം

വൈകാതെ തന്നെ തുടക്ക ശമ്പളക്കാരനായ അദ്ദേഹത്തിന് സാമ്പത്തിക അച്ചടക്കം ഒട്ടുമില്ലാത്തതിനാല്‍ തന്നെ തന്റെ കുറഞ്ഞ വരുമാനത്താല്‍ ക്രെഡിറ്റ് കാര്‍ഡില്‍ വലിയ തുക വീട്ടാക്കടമായി കുന്നുകൂടുന്നു. പണം തിരിച്ചെടുക്കാനോ ഈടാക്കുവാനോ സാധിക്കാത്തതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് അനുവദിച്ചു നല്‍കിയ ധനകാര്യ സ്ഥാപനം കുറഞ്ഞ തുക അടച്ച് കുടിശ്ശിക തീര്‍പ്പാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് ആ വ്യക്തി സ്വീകരിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ സ്ഥാപനം 'സെറ്റില്‍ഡ്' എന്ന് പരാമര്‍ശിക്കും.

കാര്‍ഡ് ഉടമ അടവില്‍ വീഴ്ച വരുത്തുന്ന ആളാണെന്നും കാര്‍ഡ് നല്‍കിയ സ്ഥാപനത്തിന് ആ വ്യക്തിയില്‍ നിന്നും അടിസ്ഥാന തുക മാത്രമേ ഈടാക്കാന്‍ സാധിച്ചിട്ടുള്ളു എന്നുമാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത്.

നമ്മുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത്തരമൊരു സ്റ്റാറ്റസ് വന്ന് പെട്ടാല്‍ എക്കാലവും അത് തുടര്‍ന്നും പ്രതിഫലിച്ചുകൊണ്ടേയിരിക്കും. വീഴ്ച വരുത്തിയ കടങ്ങള്‍ അടച്ചുതീര്‍ക്കാത്ത ഒരു വ്യക്തിക്ക് വായ്പ നല്‍കുവാന്‍ സാധാരണഗതിയില്‍ ഒരു ധനകാര്യ സ്ഥാപനവും തയ്യാറാകുകയില്ല. അത്തരക്കാരുടെ വായ്പാ അപേക്ഷകള്‍ ആദ്യ ഘട്ടത്തില്‍ തന്നെ സ്ഥാപനങ്ങള്‍ തള്ളിക്കളയുകയാണ് ചെയ്യുക.

നിങ്ങളുടെ പഴയ വായ്പാ സ്വഭാവം കാലാകാലം അതിന്റെ അനന്തരഫലം കാണിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ 'സെറ്റില്‍ഡ് ' സ്റ്റാറ്റസ് അപകട സാധ്യതയുള്ളതായാണ് ധനകാര്യ സ്ഥാപനങ്ങള്‍ വിലയിരുത്തുക. നേരത്തെയുള്ള ബാധ്യതകള്‍ യഥാസമയം തീര്‍പ്പാക്കാത്ത ഒരാള്‍ ഇനിയും അത്തരത്തില്‍ വീഴ്ച വരുത്തുവാന്‍ സാധ്യതകളെറെയാണ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു.

നിങ്ങള്‍ക്കിത് മാറ്റാന്‍ സാധിക്കുമോ ?
നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് തന്ന സ്ഥാപനത്തിനോ വായ്പ നല്‍കുന്ന സ്ഥാപനത്തിനോ ഇത് മാറ്റുവാന്‍ സാധിക്കും. ഇതിനായി ബാക്കി നില്‍ക്കുന്ന ബാധ്യതത്തുകയുമായി ആ സ്ഥാപനത്തിനെ സമീപിക്കുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. മുഴുവന്‍ തുകയും നിങ്ങള്‍ അടച്ചു തീര്‍ക്കുന്ന മുറയ്ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ 'സെറ്റില്‍ഡ് ' എന്ന് സ്റ്റാറ്റസ് രേഖപ്പെടുത്തുന്നത് ഒഴിവാക്കും.

ബാധ്യത വീട്ടിക്കഴിഞ്ഞാല്‍ പ്രസ്തുത സ്ഥാപനത്തില്‍ നിന്നും നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമായും വാങ്ങിക്കുവാന്‍ ഓര്‍ക്കേണ്ടതുണ്ട്്. ഏതെങ്കിലും കാരണത്താല്‍ സ്ഥാപനം നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ' സെറ്റില്‍ഡ്' സ്റ്റാറ്റസ് നീക്കിയില്ലയെങ്കില്‍ ക്രെഡിറ്റ് ബ്യൂറോയെ സമീപിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളാവുന്നതാണ്.

Read more about: credit score
English summary

SETTLED Status in your credit report implies what?

SETTLED Status in your credit report implies what?
Story first published: Sunday, March 21, 2021, 17:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X