ധാരാളം നിക്ഷേപ തെരഞ്ഞെടുപ്പുകള്‍ നമുക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതില്‍ ഏതാണ് നമുക്ക് അനുയോജ്യമായ നിക്ഷേപം എന്നത് കണ്ടെത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. എന്നാൽ ഏറ്റവും സുരക്ഷിതമായതും താരതമ്യേന മികച്ച ആദായം ഉറപ്പ് നല്‍കുന്നതുമായ നിക്ഷേപ രീതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെയാണ് ധാരാളം പേര്‍ക്ക് ഇപ്പോഴും പ്രിയപ്പെട്ട നിക്ഷേപമായി സ്ഥിര നിക്ഷേപം തുടരുന്നത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച പലിശ നൽകുന്നത് ചെറുകിട ധനകാര്യ ബാങ്കുകളാണ്.
ചില ചെറുകിട ധനകാര്യ ബാങ്കുകൾ നിലവിൽ സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം വരെ പലിശ നൽകുന്നുണ്ട്. 2 കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപത്തിന് ചെറുകിട ധനകാര്യ ബാങ്കുകൾ നൽകുന്ന ഏറ്റവും ഉയർന്ന പലിശ നിരക്ക് എത്രയാണെന്ന് നമുക്ക് പരിശോധിക്കാം.

1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് നിലവിൽ 1001 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 9% പലിശ നിരക്ക് നൽകുന്നു.
2. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് നിലവിൽ 8.5% പലിശ നിരക്ക് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
3. സൂര്യോദയ് സ്മോൾ ഫിനാൻസ്
ബാങ്ക് രണ്ട് വർഷവും രണ്ട് ദിവസവും കൊണ്ട് കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് നിലവിൽ 8.65% പലിശ നിരക്ക് നൽകുന്നു.
3. ജന സ്മോൾ ഫിനാൻസ് ബാങ്ക്
365 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 8.5% പലിശ നിരക്ക് ജന സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
4. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 444 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന എഫ്ഡികൾക്ക് 8.5% പലിശ നിരക്ക് നൽകുന്നു.
5. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് മുതൽ മൂന്ന് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.25% പലിശ നിരക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
6. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
രണ്ട് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള എഫ്ഡികൾക്ക് 8.5% പലിശ നിരക്ക് ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
7. എയു സ്മോൾ ഫിനാൻസ് ബാങ്ക്
18 മാസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപത്തിന് എയു സ്മോൾ ഫിനാൻസ് ബാങ്ക് 8% പലിശ നിരക്ക് നൽകുന്നു.

സ്ഥിര നിക്ഷേപങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്..?
ഒരു അക്കൗണ്ട് ഉടമ ഒരു ബാങ്കിൽ പണം നിക്ഷേപിക്കുമ്പോൾ ആ ബാങ്ക് ആ പണം മറ്റ് ഉപഭോക്താക്കൾക്കോ കമ്പനികൾക്കോ വായ്പ നൽകാനുള്ള തുകയായി ഉപയോഗിക്കും. അതിനുപകരമായി ബാങ്ക് ആ അക്കൗണ്ട് ഉടമയ്ക്ക് പലിശ നൽകും. അക്കൗണ്ട് ഉടമകൾ പെട്ടന്ന് പണം പിൻവലിച്ചാൽ അത് ബാങ്ക് അധികൃതർക്ക് വെല്ലുവിളിയാകും. അതിനാൽ നിക്ഷേപകർ തങ്ങളുടെ ഫണ്ടുകൾ മുൻകൂട്ടി നിശ്ചയിച്ച കാലയളവിന് മുമ്പ് പിൻവലിക്കാതിരുന്നാൽ ഉയർന്ന പലിശനിരക്ക് ലഭിക്കും. ഇത്തരത്തിൽ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തെയാണ് സ്ഥിരനിക്ഷേപങ്ങൾ എന്ന് പറയുന്നത്.
സ്ഥിര നിക്ഷേപങ്ങളുടെ നേട്ടങ്ങൾ
*ഉറപ്പുള്ള വരുമാനം
*സുരക്ഷിതവും സുസ്ഥിരവുമായ നിക്ഷേപം
*താരതമ്യേന ഉയർന്ന പലിശ നിരക്ക്
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
