സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡെപ്പോസിറ്റ് എന്നത് വളരെ പഴക്കമുള്ള ഒരു സാമ്പത്തിക നിക്ഷേപ രീതിയാണ്. നിക്ഷേപകൻ ഒറ്റത്തവണ നിക്ഷേപം നടത്തുകയും ഒരു നിശ്ചിത കാലയളവിന് ശേഷം തിരിച്ചെടുക്കുകയും ചെയ്യുന്നതാണ് സ്ഥിര നിക്ഷേപം. നിക്ഷേപകന് കൃത്യമായ ഇടവേളകളിൽ പലിശ സ്വീകരിക്കുകയോ അല്ലെങ്കിൽ കാലാവധി അവസാനിക്കുമ്പോൾ പലിശ ലഭിക്കുകയും ചെയ്യും.ഭാവി ജീവിതത്തിലെ ഉയർന്ന ചിലവുകൾ മുന്നിൽ കണ്ട് നിഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് സ്ഥിര നിക്ഷേപം.
വീട് നിര്‍മാണം, പുതിയ വാഹനം, വിവാഹം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്ക് സാധാരണക്കാരന്‍ ആദ്യം തെരഞ്ഞെടുക്കുന്നതും സ്ഥിര നിക്ഷേപം തന്നെയാണ്. രാജ്യത്തെ പ്രധാന ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആ മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം.
1. പഞ്ചാബ് നാഷണൽ ബാങ്ക്
400 ദിവസത്തെ കാലയളവുള്ള സ്ഥിര നിക്ഷേപത്തിന് 7.25 ശതമാനം പലിശയാണ് പഞ്ചാബ് നാഷണൽ ബാങ്ക് വാഗ്ധാനം ചെയ്യുന്നത്. അതേസമയം 300 ദിവസമാണ് നിക്ഷേപ കാലാവധിയെങ്കിൽ 7.05 ശതമാനം പലിശ നേടാം. ഒരു വർഷത്തെയും രണ്ട് വർഷത്തെയും എഫ്ഡിക്ക് പലിശ നിരക്ക് 6.80% ആണ്. മൂന്ന് വർഷത്തെ നിക്ഷേപത്തിന് 7 ശതമാനം പലിശ നേടാം. നാല് വർഷത്തെയും അഞ്ച് വർഷത്തെയും കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്‍റെ പലിശ 6.5 ശതമാനമാണ്.
7 മുതൽ 45 ദിവസം വരെയുള്ള ഏറ്റവും കുറഞ്ഞ കാലയളവിലേക്ക് 3.5 ശതമാനം പലിശ ബാങ്ക് നൽകുന്നു. 46-179 ദിവസത്തേക്ക് 4.50%, 180-270 ദിവസത്തേക്ക് 6.25%, 271-299 ദിവസത്തേക്ക് 6.50% എന്നിങ്ങനെയാണ് മറ്റ് നിരക്കുകൾ. 301 ദിവസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് 6.50% നിരക്കും ലഭിക്കും.

2. ബാങ്ക് ഓഫ് ഇന്ത്യ
3 കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കും 3 കോടി മുതൽ പത്തു കോടി വരെയുള്ള നിക്ഷേപങ്ങൾക്കുമുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കിലാണ് ബാങ്ക് ഓഫ് ഇന്ത്യ മാറ്റങ്ങൾ കൊണ്ടുവന്നത്. 666 ദിവസത്തെ കാലാവധിയുള്ള 3 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് 7.30 ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്.
3. ഐസിഐസിഐ ബാങ്ക്
ഐസിഐസിഐ ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 3 ശതമാനം മുതൽ 7.20 ശതമാനം വരെ പലിശ സ്ഥിര നിക്ഷേപ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 7 ദിവസം മുതൽ 10 വർഷം വരെയാണ് കാലാവധി.

4. എച്ച് ഡി എഫ് സി ബാങ്ക്
ഏഴ് ദിവസത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപത്തിന് 3 മുതൽ 7.4 ശതമാനം വരെ പലിശ ബാങ്ക് നൽകുന്നു. പൊതു ഉപഭോക്താക്കൾക്ക് 7.40% ഉം മുതിർന്ന പൗരന്മാർക്ക് 7.90% ഉം ആണ് വാഗ്ദാനം ചെയ്യുന്ന ഉയർന്ന നിരക്ക്. 4 വർഷവും ഏഴ് മാസം മുതൽ 55 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ ലഭിക്കുക.
5. എസ്ബിഐ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 3.5 ശതമാനം മുതൽ 7 ശതമാനം വരെ പലിശയാണ് സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നത്. 7 ദിവസം മുതൽ 10 വർഷം വരെയാണ് നിക്ഷേപ കാലാവധി. മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകളിൽ എല്ലാ നിക്ഷേപ കാലാവധികൾക്കും അധികമായി 0.50% പലിശ ലഭിക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications