റെക്കോര്‍ഡ് ഉയരങ്ങളില്‍ നിന്ന് കുത്തനെ ഇടിഞ്ഞിരിക്കയാണ് ഇന്ത്യന്‍ ഓഹരി വിപണി. ഒരാഴ്ചയിലെ നഷ്ടം 4 ശതമാനം. ജനുവരി 5 ന് രേഖപ്പെടുത്തിയ 26,373.2 എന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും നിഫ്റ്റി50 25232 എന്ന ലെവലിലേയ്്ക്കും കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1 ന് 86,159.02 എന്ന ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും സെന്‍സെക്സ് 82,180 എന്ന ലെവലിലേയ്ക്കും വീണു. ഇതോടെ പല റീട്ടെല്‍ നിക്ഷേപകരും ആശങ്കാകുലരായി. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍ (എസ്ഐപി) തുടരേണ്ടതുണ്ടോ എന്നാണ് ഇപ്പോള്‍ അവരെ അലട്ടുന്ന ചോദ്യം.

എസ്ഐപികള്‍ തുടരണോ?
ദീര്‍ഘകാല ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്നും നിക്ഷേപം തുടരേണ്ടത് പ്രധാനമാണെന്നും സാമ്പത്തിക ഉപദേഷ്ടാക്കള്‍ മുന്നറിയിപ്പ് നല്കുന്നു. അനിശ്ചിതമായ സാഹചര്യത്തില്‍ എസ്ഐപികള്‍ എങ്ങിനെ ഉപകാരപ്പെടുന്നുവെന്ന്് വിശദമാക്കുകയാണ് അവര്‍.
എസ്ഐപികളെ തടസ്സപ്പെടുത്തുന്ന സാഹചര്യങ്ങള്‍
വിപണിയിലെ അനിശ്ചിതാവസ്ഥയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സൂചികകള്‍ ഇടിയുമ്പോള്‍ ഭയവും പരിഭ്രാന്തിയും സാധാരണമാണ്. ഓഹരികളുടെ വില കുറയുമ്പോള്‍ ഫണ്ടുകള്‍ക്ക് കൂടുതല്‍ യൂണിറ്റുകള്‍ ശേഖരിക്കാനാകുന്നു എന്ന കാര്യം ഇതോടെ വിസ്മരിക്കപ്പെടുന്നു. മറ്റ് ആസ്്്തികളുടെ മികച്ച പ്രകടനം, നിക്ഷേപത്തിനുള്ള പണം തികയാതെ വരിക, വിപണി പ്രകടനം ചാക്രികമാണെന്ന ബോധ്യമില്ലായ്മ എന്നിവയും എസ്ഐപി നിര്‍ത്തുന്നതിന് കാരണങ്ങളാണ്. അച്ചടക്കമുള്ള നിക്ഷേപ പദ്ധതിയെന്നതിലുപരി, എസ്ഐപികളെ ഹ്രസ്വകാല വ്യാപാരമായി പരിഗണിക്കുന്ന തെറ്റായ വീക്ഷണമാണ് എസ്ഐപി നിര്‍ത്തുന്നതിന് പുറകില്‍. സമ്പത്ത് കെട്ടിപ്പടുക്കുന്ന ഘട്ടത്തിന് മുന്‍പ് സ്ക്കീമുകളില്‍ നിന്നും പുറത്തുകടക്കുന്ന പ്രവണത അതിനാല്‍ വര്‍ദ്ധിക്കുന്നു.
നിക്ഷേപം ഉപേക്ഷിക്കുന്നതിനുള്ള കൂടിയ ചെലവ്, നഷ്ടമാകുന്ന കോമ്പൗണ്ടിംഗ് നേട്ടങ്ങള്‍
എസ്ഐപി നേരത്തെ ഉപേക്ഷിക്കുന്നത് ശരാശരി ചെലവ്്- രൂപ അനുപാതത്തിന്റെയും കോമ്പൗണ്ടിംഗിന്റെയും നേട്ടങ്ങള്‍ നഷ്ടപ്പെടുത്തും.ഓഹരികളുടെ വില ഇടിയുമ്പോള്‍ ഫണ്ടുകള്‍ക്ക് കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങാനാകുന്നു. പിന്നീട് ഓഹരി വിപണി ഉയരുന്ന ഘട്ടത്തില്‍ സമ്പാദ്യം മികച്ചതാകും. ഈ ആനുകൂല്യമാണ് നേരത്തെയുള്ള പിന്മാറ്റം ഇല്ലാതാകുന്നത്.ഉദാഹരണത്തിന്, 15 ശതമാനം സിഎജിആറില്‍ 75,000 രൂപയുടെ പ്രതിമാസ എസ്ഐപി പരിഗണിക്കുക. 3 വര്‍ഷത്തിനുശേഷം, 27 ലക്ഷം രൂപയുടെ മൊത്തം നിക്ഷേപം 34 ലക്ഷം രൂപയായി മാറുന്നു. 20 വര്‍ഷത്തിന് ശേഷം 1.8 കോടി നിക്ഷേപം 9.97 കോടി രൂപയായും ഉയരും. അതേസമയം മൂന്നാം വര്‍ഷത്തില്‍ നിക്ഷേപം നിര്‍ത്തുന്നത് 9.63 കോടി രൂപ നഷ്ടപ്പെടുന്നതിന് ഇടയാക്കും.
സ്റ്റെപ്പ്-അപ്പ് എസ്ഐപികള്‍ ഉപയോഗിച്ച് സമ്പാദ്യം വര്‍ദ്ധിപ്പിക്കാം
സ്റ്റെപ്പ്-അപ്പ് എസ്ഐപി എന്നാല്‍ പ്രതിവര്‍ഷം നിക്ഷേപം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഉദാഹരണത്തിന് 5000 രൂപയുടെ 15 വര്‍ഷ എസ്ഐപി എടുക്കുക. എല്ലാമാസവും നിങ്ങള്‍ 5000 രൂപ നിക്ഷേപിക്കുന്നു. നിങ്ങള്‍ ആകെ നിക്ഷേപിച്ച തുക-9 ലക്ഷം രൂപ.അന്തിമ മൂല്യം-ഏകദേശം 24 ലക്ഷം രൂപ.അതേസമയം എല്ലാവര്‍ഷവും എസ്ഐപി 10 ശതമാനം വര്‍ദ്ധിപ്പിക്കുന്ന പക്ഷം സ്ക്കീം കാലവധി പൂര്‍ത്തിയാക്കുമ്പോള്‍ ഉയര്‍ന്ന നേട്ടത്തിന് നിങ്ങള്‍ അര്‍ഹരാകും. ശമ്പളക്കാരായ പ്രൊഫഷണലുകള്‍, യുവജനങ്ങള്‍ക്കും വൈകി സമ്പാദ്യം ആരംഭിക്കുന്നവര്‍ എന്നിവര്‍ക്ക്് ഗുണകരമാണ് ഈ പദ്ധതി.അതേസമയം സ്വയം തൊഴില്‍ ചെയ്യുന്ന, സ്ഥിരവരുമാനക്കാരായ ആളുകളെ സംബന്ധിച്ച് പദ്ധതി അഭികാമ്യമല്ല. പരമാവധി ഫലത്തിനായി സാമ്പത്തിക സ്ഥിരത കൈവരിക്കുന്ന 30-കളുടെ മധ്യത്തില്‍ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്.
ക്ഷമ പാലിക്കുക
എസ്ഐപി എന്നത് ഒരു ദീര്‍ഘകാല ആശയമാണ്. 7 മുതല്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഫലങ്ങള്‍ കാണിക്കാന്‍ തുടങ്ങൂ. സാമ്പത്തിക വിദഗ്ധരല്ലാത്ത സുഹൃത്തുക്കളോടും അടുപ്പമുള്ളവരോടും ഇത് സംബന്ധിച്ച ഉപദേശം ചോദിക്കുന്നതും മാര്‍ക്കറ്റ് സൂചകങ്ങളുമായും മറ്റ് പദ്ധതികളുമായും കൂടെക്കൂടെ താരതമ്യം ചെയ്യുന്നതും ഒഴിവാക്കണം. ആദായത്തെക്കുറിച്ചുള്ള പ്രതീക്ഷ യാഥാര്ത്ഥ്യബോധമുള്ളതാകണം. ലക്ഷ്യാധിഷ്ഠിത ആസൂത്രണം, അതായത് വിരമിക്കല്‍, വിദ്യാഭ്യാസം എന്നിവയുമായി ബന്ധിപ്പിക്കുക വഴി ഹ്രസ്വകാല നേട്ടങ്ങളില്‍ അഭിരമിക്കുന്നത് തടയാം.
എസ്ഐപികളെ എങ്ങിനെ അസാധാരണ സമ്പത്താക്കാം
എക്സ്പൊണന്‍ഷ്യല്‍ കോമ്പൗണ്ടിംഗിന്റെ ഗുണങ്ങള്‍ നേടാന്‍ എസ്ഐപി നേരത്തെയാരംഭിക്കാന് വിദഗ്ധര്‍ ഉപദേശിക്കുന്നു. സംഭാവനകള്‍ ക്രമേണ വര്‍ദ്ധിപ്പിക്കുക, റീബാലന്സിംഗിലൂടെ ആസ്തി വിഹിതം നിലനിര്‍ത്തുക, മികച്ച ഉദ്ദേശ്യവും റിസ്ക്ക് മാനേജുമെന്റുമുള്ള ഗുണനലവാരമുള്ള ഫണ്ടുകള്‍ തെരഞ്ഞെടുക്കുക എന്നീ കാര്യങ്ങള്‍ മികച്ച നേട്ടം ഉറപ്പുവരുത്തും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
