ക്രെഡിറ്റ് കാർഡുകൾ മനുഷ്യ ജീവിതത്തിൽ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നാണ്. എന്നാൽ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിന്റെ പ്രധാന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നിങ്ങൾക്ക് അറിയാമോ? ക്രെഡിറ്റ് കാലാവധി നീട്ടാൻ, ക്യാഷ്ബാക്കുകളും ഇൻസന്റീവുകളും പ്രയോജനപ്പെടുത്താൻ, ഇ.എം.ഐ വഴി ചെലവുകളുടെ ഭാരം കുറയ്ക്കാൻ, സുരക്ഷിതമായ ഓൺലൈൻ പേയ്മെന്റുകൾ നടത്താൻ, യാത്രാ ഇൻഷുറൻസും ലൗഞ്ച് ആക്സസും പോലുള്ള ആനുകൂല്യങ്ങൾ നേടാൻ എന്നിവയ്ക്ക് ഈ സേവനങ്ങൾ ഉപകാരപ്രദമാകുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ ഇതിന്റെ ദോഷങ്ങളും നിരവധിയാണ്.
ക്രെഡിറ്റ് കാർഡ് എന്ന സംഭവം
ഇന്നത്തെ കാലഘട്ടത്തിൽ ക്രെഡിറ്റ് കാർഡുകൾ ഒരു ആഡംബര വസ്തുവല്ല. അതൊരു സാധാരണ വസ്തുവായി മാറിയിരിക്കുന്നു. ഉദാഹരണത്തിന്, ₹5 ലക്ഷം ക്രെഡിറ്റ് ലിമിറ്റുള്ള ഒരു കാർഡ് ഉണ്ടെങ്കിൽ, അതിന്റെ പരിധിക്ക് ഉള്ളിൽ നിങ്ങൾക്ക് വാങ്ങലുകൾ നടത്താനും പണമടയ്ക്കാനും കഴിയും. അതായത് ആരോടും പണം കടം ചോദിക്കാതെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ആവശ്യമുള്ള എല്ലാ വസ്തുക്കളും വാങ്ങാം സേവനങ്ങൾ സ്വന്തമാക്കുകയും ചെയ്യും.
പല ബാങ്കുകളുടെ പലതരത്തിലുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നത് ഇപ്പോൾ സാധാരണമാണ്. അതായത് അധികം ക്രെഡിറ്റ് കാർഡുകൾ പലരുടെയും കൈവശം ഉണ്ടായിരിക്കും. സാമ്പത്തികമായി ഇത് നേട്ടവും അതുപോലെതന്നെ ദോഷവും നൽകുന്ന ഒന്നാണ്.
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുന്നതിന്റെ ഗുണങ്ങൾ
1. ക്രെഡിറ്റ് കാലാവധി നീട്ടാം
ക്രെഡിറ്റ് കാർഡിന് സാധാരണ 45 ദിവസത്തെ ഇന്ററസ്റ്റ് ഫ്രീ ക്രെഡിറ്റ് സൈക്കിൾ ഉണ്ട്. ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ കൈവശം വെയ്ക്കുമ്പോൾ, ഓരോ കാർഡിന്റെയും ബില്ല്, മറ്റൊന്നുപയോഗിച്ച് അടച്ച് ക്രെഡിറ്റ് സൈക്കിൾ നീട്ടാനാകും.
2. പിന്തുണകളും ക്യാഷ്ബാക്കുകളും പ്രയോജനപ്പെടുത്താം
പലപ്പോഴും ഒരു ബാങ്കിൽ നിന്ന് നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭിച്ചിട്ടുണ്ടാകും. എന്നാൽ മറ്റൊരു ബാങ്ക് കൂടുതൽ ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്ന കാർഡിനുള്ള അവസരം നൽകുന്ന സാഹചര്യം പിന്നീട് ഉണ്ടാകാം. അപ്പോൾ ഈ കാർഡ് ഉപയോഗിച്ച് കൂടുതൽ ലാഭം നേടാം.
3. ഫ്രീക്വൻസി ഡിസ്കൗണ്ടുകൾ
ചില ക്രെഡിറ്റ് കാർഡുകൾ സിനിമ ടിക്കറ്റ്, ഹോട്ടൽ ബുക്കിംഗ് പോലുള്ള ഇടപാടുകൾക്ക് ആകർഷകമായ ഓഫർ നൽകുന്നു. നിങ്ങൾ സ്ഥിരമായി സിനിമകളോ യാത്രകളോ ചെയ്യുന്നയാളാണെങ്കിൽ, ഇത്തരം കാർഡുകൾ ഉപയോഗിച്ച് കൂടുതൽ ലാഭം നേടാം.

ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുന്നതിന്റെ ദോഷങ്ങൾ
1. കൂടുതൽ വാർഷിക ഫീസ്
ഓരോ കാർഡിനും വാർഷിക ഫീസ് ഉണ്ടാകും. അതിനാൽ, കൂടുതൽ കാർഡുകൾ കൈവശം വയ്ക്കുന്നത് അധിക ചെലവ് ഉണ്ടാക്കും.
2. കൂടുതൽ കടബാധ്യത
ഒരൊറ്റ കാർഡിന് ₹5 ലക്ഷം ക്രെഡിറ്റ് ലിമിറ്റാണെങ്കിൽ, ആകെ ബാധ്യത അതിൽ തന്നെ നിൽക്കും. എന്നാൽ രണ്ടാമത്തെ കാർഡും ഉണ്ടെങ്കിൽ നിങ്ങളുടെ ബാധ്യത വർധിക്കുകയും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് ഡാമേജ് ഉണ്ടാക്കാനും സാധ്യതയുണ്ട് .
3. സാമ്പത്തിക സ്ഥിരത ഇല്ലായ്മ
ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക സ്ഥിരത നഷ്ടപ്പെടുകയും, അതുവഴി നിങ്ങൾക്ക് കൂടുതൽ ബാധ്യതകൾ രൂപപ്പെടുകയും ഉണ്ടാകാം. കാരണം ഓരോ കാർഡുകളുടെയും പെയ്മെന്റ് പല സമയങ്ങളിൽ ആയിരിക്കാം. ഇത് സാമ്പത്തിക മാന്ദ്യം നമ്മളിൽ ഏർപ്പെടുത്താം.
ക്രെഡിറ്റ് കാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുമ്പോൾ അതിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി കൃത്യമായ ക്രമീകരണങ്ങളോടുകൂടി വേണം അത് ഉപയോഗപ്പെടുത്താൻ. കൃത്യമായ സാമ്പത്തിക നിയന്ത്രണം ഉണ്ടെങ്കിൽ ഇതിനെ വളരെ പെട്ടെന്ന് തന്നെ മറികടക്കാവുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications